ശ്ലോകം 1501 : മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു മണിമയമാം കോടിയും മോടി കാളും
കല്ലും കണ്ണാടിയും ചേര്‍ന്നിഴുകിയ ചുമരും തന്നില്‍ നിന്നംഗമെല്ലാം
കല്യേ! ബിംബിച്ച ബിംബങ്ങളുമജമുഖരാം ഭൃത്യവര്‍ഗ്ഗങ്ങളും ചേര്‍--
ന്നല്ലോ കാണുന്നു നിന്മാളിക ഭുവനമഹാ രാജ്യരാജൈകരാജ്ഞി

കവി : കുമാരനാശന്‍ , കൃതി : ആനന്ദലഹരി തര്‍ജ്ജമ

ശ്ലോകം 1502 : ക്ഷമയാണൊരു ഭൂഷണം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ക്ഷമയാണൊരു ഭൂഷണമെന്നിനി നാം
കരുതേ, ണ്ടതു ചൂഷണമേറ്റധികം
കരയാനിടയാകരുതെന്നു നിന--
ച്ചുശിരോടെ വിവേകികളാകുക നാം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1503 : കരഭം കരഭം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

കരഭം കരഭം, കദളീ കദളീ
കരിരാജകരം കരിരാജകരം;
കുടിലാളക തന്‍ തുടകള്‍ക്കു ദൃഢം
കിടയാ കിട മൂന്നുലകിങ്കലുമേ.

കവി : എ. ആര്‍.

ശ്ലോകം 1504 : കേട്ടീലയോ കിഞ്ചന...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : ഇന്ദ്രവജ്ര

കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
നാട്ടില്‍ പൊറുപ്പാനെളുതല്ല മേലില്‍
വേട്ടയ്ക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം പിരിഞ്ഞിട്ടവനേകനായി

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1505 : വീടീകരാഗ്രാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ -- ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
"ആയാതി നായാതി ന യാതി യാതി"

കവി : കാളിദാസന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1506 : പാല്‍പ്പാത്രവും കൊണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാല്‍പ്പാത്രവും കൊണ്ടു പുറത്തു പറ്റി--
ശ്ശാഠ്യം പിടിയ്ക്കുന്ന കിടാവു തന്നേ
ഇടയ്ക്കു ശാസിച്ചു ഗൃഹേശിയോരോ
പശുക്കളെച്ചേര്‍ത്തു കറന്നിടുന്നു

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1507 : ഈ വന്ന ദീനമിനി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഈ വന്ന ദീനമിനി മാറിടുവാന്‍ പ്രയാസം
സേവിച്ചു നോക്കി പലമാതിരിയൌഷധങ്ങള്‍
ദാമോദരപ്രണതവല്‍സല വാസുദേവാ
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1508 : ദൃശാ ദ്രാഘീയസ്യാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോല്‍പലരുചാ
ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ!
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹര്‍മ്മ്യേ വാ സമകരനിപാതോ ഹിമകരഃ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1509 : അനുദിനം വിലയേറും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അനുദിനം വിലയേറുമൊരിന്ധന--
ച്ചുഴിയിലാണ്ടുഴലുന്നു മഹാജനം
പെരുകിടുന്നുപയോഗമതിന്‍ ഫലം
ഭുവനവും വനവും സമമായ്‌ വരാം

കവി : ഹരിദാസ്‌

ശ്ലോകം 1510 : പല വിധത്തിലുമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
വിലയെഴും മധുരം; ബത ദോഹദേ
പുളിയെനിക്കു ഹിതം, രസികോത്തമര്‍--
ക്കുലമണേ, ലമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1511 : പുലരുവോളമിരുന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

പുലരുവോളമിരുന്നു ലസിക്കുവാന്‍
പലതരം വിഭവം തരമായിടാം
കവനമീവിധമായതിനൊത്തുമ--
റ്റൊരുരസം വിധി തീര്‍ത്തതുമില്ലപോല്‍

കവി : ഹരിദാസ്‌

ശ്ലോകം 1512 : കേള്‍ക്കേണ്ടാതോ വിനോദാന്തരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കേള്‍ക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ രാവണന്‍ തന്‍ ഭഗിന്യാ
മൂക്കും പോര്‍കൊങ്കയും ചൂഴ്ന്നിതു; നിശിചരി വന്നിട്ടു നീളെക്കരഞ്ഞാള്‍;
ഊക്കെല്ലം നില്‍ക്ക; നമ്മോടുടനെളിയവരോടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാര്‍ ചിരിക്കുന്നതു സപദി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1513 : ഉണരുവി, നണിചിന്നിച്ചംബരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

ഉണരുവി, നണിചിന്നിച്ചംബരം വിട്ട താരാ--
ഗണമൊടിരവിനേയും സത്വരം ദൂരെയാക്കി
അണയുമരുണനെയ്‌വൂ രമ്യമാം ചെങ്കതിര്‍പ്പൊന്‍--
കണ, നരപതി മേവും മേട തന്‍ മേല്‍പ്പരപ്പില്‍.

കവി : ജി. ശങ്കരക്കുറുപ്പു്‌, കൃതി : ഉമര്‍ ഖയ്യാം തര്‍ജ്ജമ

ശ്ലോകം 1514 : ആമ്‌നായാഭ്യസനാനരണ്യരുദിതം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമ്‌നായാഭ്യസനാനരണ്യരുദിതം വേദവ്രതാന്യന്വഹം
മേദച്ഛേദഫലാനി പൂര്‍ത്തിവിധയസ്സര്‍വ്വേ ഹുതം ഭസ്മനി
തീര്‍ത്ഥാനാമവഗാഹനാനി ച ഗജസ്നാനം വിനാ യത്പദ--
ദ്വന്ദ്വാംഭോരുഹസംസ്മൃതിം വിജയതേ ദേവസ്സനാരായണഃ

ശ്ലോകം 1515 : തോല്‍ക്കും വാതു പറഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തോല്‍ക്കും വാതു പറഞ്ഞു നേര്‍ക്കുമുടനേ ഭൂയോ നിരത്തും നളന്‍,
നോക്കും പുഞ്ചിരിയിട്ടു പുഷ്കര, നിരിക്കുമ്പോള്‍ രസിക്കും വൃഷം,
വായ്ക്കും ദൈവഗതിക്കു നീക്കുമൊരുനാളുണ്ടോ? ധനം രാജ്യവും
ശീഘ്രം തച്ചു പറിച്ചുകൊണ്ടു നളനോടിത്യൂചിവാന്‍ പുഷ്കരന്‍.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1516 : വിദ്യാദാനവിശാരദാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിദ്യാദാനവിശാരദാ വിനമതാം ബാലേന്ദുരാജജ്ജടാ--
ജൂടാ ശാരദ നീരദാവലിരുചീനീകാരദാ ശാരദാ
ശബ്ദബ്രഹ്മമയീ വിരിഞ്ചിവദനാംഭോജന്മരംഗസ്ഥലീ--
ശെയിലൂഷീ ലഘു മോമുഷീതു ശമലം മേ ശേമുഷീ മേയുഷീഃ

കവി : മാനവേദരാജാ, കൃതി : പൂര്‍വഭാരതചമ്പു--ഒരു സരസ്വതീവന്ദനശ്ലോകം

ശ്ലോകം 1517 : ശാന്താകാരം ഭുജഗശയനം...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : മന്ദാക്രാന്ത

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം

കൃതി : വിഷ്ണുസഹസ്രനാമം ധ്യാനശ്ലോകം

ശ്ലോകം 1518 : ലളിതമാണിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
തളരുമേവനുമേറ്റവുമാശ്രയം,
വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌--
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1519 : വിശ്വാലങ്കാരഭൂത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വിശ്വാലങ്കാരഭൂത സ്വയമഭിരമസേ നന്വലങ്കാരമാര്‍ഗ്ഗേ
നീതൌ കാവ്യപ്രകാശാ പുനരപി ഭജസേ ചാരുകാവ്യപ്രകാശം
തേനൈവം പൌനരുക്ത്യം ഭജസി യദധുനാ രാജരത്നാങ്കുരത്വം
തന്മന്യേ സാധു താവന്നൃവര യമകതാമാദധാസി പ്രജാനാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : മാടരാജപ്രശസ്തി

ശ്ലോകം 1520 : തനീയാംസം പാംസും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

തനീയാംസം പാംസും തവചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാ
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1521 : വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരുദിനമിളയാതെണ്ണ ചാര്‍ത്തിക്കുളിപ്പി--
ച്ചെണ്ണം കൂടാതലങ്കാരവുമതിസരസം ചന്ദനച്ചാര്‍ത്തുമെല്ലാം
കണ്ണിന്നാനന്ദമേകും തിരുവുടല്‍വടിവും പുണ്യവാന്മാര്‍ക്കു ചിത്തേ
പുണ്യാനന്ദം കൊടുക്കുന്നൊരു തിരുമുഖവും കണ്ണിണക്കുത്സവം മേ!

ശ്ലോകം 1522 : ക്വണല്‍കാഞ്ചീദാമാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ക്വണല്‍കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരാച്ചന്ദ്രവദനാ
ധനുര്‍ബ്ബാണാന്‍ പാശം സൃണിമപി ദധാനാ കരതലേ
പുരസ്താദാസ്താം നഃ പുരമഹി തു രാഹോഃ പുരുഷികാ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1523 : ധര്‍മ്മാത്‌ ഖ്യാതതമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധര്‍മ്മാത്‌ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹ, മേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹന്‍ നന്വേഷ മേ സോദരഃ
കിഞ്ചാഖണ്ഡലസത്‌പ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1524 : കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌ പതതി ഖലു ജനഃ സ്വസ്വപുണ്യാവസാനേ
കിംവാസത്യാദിലോകൈര്‍ ഭുവനവിലയനേ യേऽപി നാശം വ്രജന്തി
യന്നിത്യം നിസ്തമസ്കം വിലസിതപുനരാവൃത്തിഹീനം പദംതദ്‌--
ബ്രഹ്മദ്ധ്യാനാവദഗ്ദ്ധാഖിലകലുഷചയോ യാമി സര്‍വം വിഹായഃ

കവി : ശീവൊള്ളി

ശ്ലോകം 1525 : യേഷാമയം ശാശ്വതികോ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

യേഷാമയം ശാശ്വതികോ വിരോധഃ
തേഷാമഹോ ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമഹോ വിധാസ്യ--
ന്നന്ധോ നൃപശ്ശാബ്ദികവദ്‌ ബഭാസേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1526 : ദേവാനുഭാവധരനുത്തര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ--
യൂഴിക്കരയ്ക്കളവുചങ്ങലയെന്ന പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (ഒന്നാം ശ്ലോകം)

ശ്ലോകം 1527 : അനന്തരത്നപ്രഭവസ്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനന്തരത്നപ്രഭവസ്യ യസ്യ
ഹിമം ന സൌഭാഗ്യവിലോപി ജാതം
ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമ്മജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം (1:3)

ശ്ലോകം 1528 : ഏലസ്സുപൊന്മണിചിലമ്പുകള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഏലസ്സുപൊന്മണിചിലമ്പുകള്‍ പൊന്നരഞ്ഞാണ്‍
മേളിച്ചകൈവളകള്‍ മോതിരവും ഗളാന്തേ
മൌലിക്കണിഞ്ഞ മലര്‍മാലകള്‍ പീലിയും മേ
ബാലത്വവും വദനപങ്കജവും തൊഴുന്നേന്‍

കവി : പൂന്താനം , കൃതി : ശ്രികൃഷ്ണകര്‍ണാമൃതം

ശ്ലോകം 1529 : മന്ദാകിനീസൈകത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

മന്ദാകിനീസൈകതവേദികാഭിഃ
സാ കണ്ടുകൈഃ കൃത്രിമപുത്രകൈശ്ച
രേമേ മുഹുര്‍ മധ്യഗതാ സഖീനാം
ക്രീഡാരസം നിര്‍വിശതീവ ബാല്യേ

ശ്ലോകം 1530 : രേ രേ കര്‍ണ്ണ രണത്തിനായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രേ രേ കര്‍ണ്ണ, രണത്തിനായ്‌ വരിക, നിന്‍ സാമര്‍ത്ഥ്യവും ബന്ധുവാ--
യോരക്കൌരവരാജനിത്തിരിസഹായിക്കുന്നതും കാണണം
മാരാരാതികൃപാവിലാസമിവനുണ്ടെന്നാകില്‍ വൈകാതെ നീ
ചേരും കാലനികേതനത്തിലതിനീ ലക്ഷ്മീശനും സാക്ഷിയാം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 1531 : മെല്ലെന്നു സൌരഭവുമൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

മെല്ലെന്നു സൌരഭവുമൊട്ടു പരന്നു ലോക--
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ഥികള്‍ ചിത്തമല്ല--
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1532 : തൃക്കാല്‍ക്കല്‍ വീണീടിന...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

തൃക്കാല്‍ക്കല്‍ വീണീടിന ശിഷ്യനേയും
കൃത്താംഗനായ്‌ത്തീര്‍ന്ന തനൂജനേയും
കാരുണ്യ വാല്‍സല്യകഷായമായ
കണ്ണാല്‍ നിരീക്ഷിച്ചു കലേശചൂഡന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1533 : കാര്‍കൊണ്ടുമിണ്ടാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കാര്‍കൊണ്ടുമിണ്ടാത്തൊരു കൊണ്ടല്‍ പോലെ
കല്ലോലമില്ലാതെഴുമാഴി പോലെ
കാട്ടില്‍പ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ്‌ പ്രാണനടക്കിവെച്ചും

കവി : എ. ആര്‍. രാജരാജ വര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 1534 : കുംഭികുംഭകുചകുംഭകുംകുമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനിശുംഭശംഭുമഥിനീ തനോതു ശിവമംബികാ.

കവി : ശ്രീനാരായണ ഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1535 : ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

"ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി വരുന്നതെന്തിനു നീ വൃഥാ
ഇന്നുതന്നെ യിറങ്ങണം പടി, യെന്തു നീ വല വീശിയോ!"
കേട്ടു ഞെട്ടിയുണര്‍ന്ന, തെന്നുടെ കണ്‍തുറപ്പവരാരഹോ
എട്ടുകാലികള്‍ പാറ്റയും മമ വീട്ടിനുള്ളവകാശികള്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 1536 : കുളിരുകോരിടുമപ്പുലര്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

കുളിരുകോരിടുമപ്പുലര്‍വേളയില്‍
കുളികഴിഞ്ഞു കുളക്കരെ നിന്നവര്‍
കളികളാല്‍ വരവേല്‍പ്പു, മഹാശയന്‍
കളവകന്ന മഹാബലി മന്നനെ

കവി : ഹരിദാസ്‌

ശ്ലോകം 1537 : കരങ്ങളില്‍ കംബുഗദാരി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

കരങ്ങളില്‍ കംബുഗദാരിപദ്മം
ധരിച്ചു വാഴും വിബുധൈകവേദ്യന്‍
പെരിങ്ങരെത്തേവരെനിക്കു വേണ്ടും
വരങ്ങള്‍ നല്‍കാനിത കൈ തൊഴുന്നേന്‍!

ശ്ലോകം 1538 : പവനസുതനെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പവനസുതനെയും വണങ്ങിയേറ്റം
നവവിരഹാസഹനായ സവ്യസാചി
ജാവമനുജരെയും പുണര്‍ന്നുപിന്നെ--
ക്കുവലയനേര്‍മിഴി തന്റെ പാര്‍ശ്വമെത്തി.

കവി : പന്തളം കേരളവര്‍മ്മ, കൃതി : വിജയോദയം

ശ്ലോകം 1539 : ജടാടവീഗളജ്ജല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പഞ്ചചാമരം

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമര്‍വ്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 1540 : ഡംഭാലാന്തതപൂണ്ട...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഡംഭാലാന്തത പൂണ്ട വൈശ്രവണനങ്ങന്നാള്‍ ക്ഷണിച്ചൂ പ്രിയം
കുംഭീന്ദ്രാനനനെപ്പുരേ രുചിയെഴും പ്രാതല്‍ ഭുജിച്ചീടുവാന്‍
വമ്പന്‍ പന്തലൊടൊപ്പമങ്ങഖിലവും തീര്‍ത്താക്കുബേരന്നെയും
കുമ്പക്കുള്ളിലൊതുക്കുവാനണയുമാ ശംഭൂസുതന്‍ രക്ഷ മാം

കവി : ഹരിദാസ്‌

ശ്ലോകം 1541 : വരജട, വിവിധാക്ഷമാല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : പുഷ്പിതാഗ്ര

വരജട, വിവിധാക്ഷമാല, മാന്തോല്‍,
മരവുരി സര്‍വ്വശരീരഭസ്മലേപം
പരമിതുകളിലൊന്നിലും മറഞ്ഞീ--
ലുരപെറുമാ യുവതാപസന്റെ ദര്‍പ്പം

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1542 : പരുഷമൊഴിയിവണ്ണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

പരുഷമൊഴിയിവണ്ണമൂഴിദേവന്‍
പറവതു കേട്ടു കുമാരി പിന്‍തിരിഞ്ഞാള്‍;
മുഖമതിലധരം വിറച്ചു, ചില്ലി--
ക്കൊടികള്‍ ചുളിഞ്ഞു, കലങ്ങി കണ്ണിനറ്റം.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1543 : മന്നില്‍ക്കോളാര്‍ന്നിരമ്പും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മന്നില്‍ക്കോളാര്‍ന്നിരമ്പും ജലനിധി, മുകളില്‍ ചാരുതാരാ സമൂഹം,
ചിന്നിക്കാണും നഭോമണ്ഡല, മതിനു നടുക്കുജ്ജ്വലിക്കുന്ന ചന്ദ്രന്‍,
എന്നിസ്സര്‍വ്വേശസൃഷ്ടിക്രമമഹിമ കുറിക്കുന്ന വസ്തുക്കളെല്ലാ--
മൊന്നിച്ചാഹന്ത കാണ്‍കെക്കരളിടയിലഹംബുദ്ധി നില്‍ക്കുന്നതാണോ?

കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : വിശ്വരൂപം

ശ്ലോകം 1544 : എന്തിത്ര വെമ്പലിഹ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"എന്തിത്ര വെമ്പലിഹ തെല്ലിട നില്‍ക്ക; താത--
നന്തഃപുരേ കിമപി വിശ്രമമേല്‍ക്കയത്രേ"
ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോള്‍
തന്‍ തമ്പിയായ്‌ക്കരുതുമാ ദ്വിജനെത്തടുത്താന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1545 : ചാര്‍ത്തീടുമ്ന്നഗജാലം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ചാര്‍ത്തീടും നാഗജാലം തിരുമുടിയിലിളംതിങ്കളാകാശതോയം
പാര്‍ത്താന്‍ ചിത്രം ചരിത്രം തിരുവുടലൊരു നേര്‍പാതി നാരീവിലാസം
പാര്‍ത്തട്ടില്‍ കീര്‍ത്തിപൊങ്ങും പരമനിലയമായ്‌ കാഞ്ഞിരങ്ങാടു മേവും
മൂര്‍ത്തേ, രോഗാര്‍ത്തവൈദ്യ, ത്രിപുരഹര, പരബ്രഹ്മമേ കൈതൊഴുന്നേന്‍!

ശ്ലോകം 1546 : പ്രവാളപ്രഭാ മഞ്ജു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

പ്രവാളപ്രഭാ മഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദൃകാശീതദാത്രീ ച മേ വാക്‍
ഭവേത്‌ സര്‍വ്വദാ സര്‍വ്വകാമപ്രദാത്രീ

കവി : ജ്യോതിര്‍മയി

ശ്ലോകം 1547 : ശങ്കാപേതമുദിക്കുമര്‍ത്ഥരുചി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാ--
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോത്കര്‍ഷങ്ങള്‍? ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ! പുംസ്കോകിലങ്ങള്‍ക്കുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1548 : ഹാ, പുഷ്പമേ, അധികതുംഗ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര--അസംശയ--മിന്നു നിന്റെ--
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1549 : ശ്രീനാനാരസനൃത്തമാര്‍ന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീനാനാരസനൃത്തമാര്‍ന്ന ഗുരുവിന്‍ സാക്ഷാല്‍ കടാക്ഷങ്ങളാല്‍
ശ്രീനാരായണധര്‍മ്മപാലനമഹായോഗം ജയിക്കുന്നിതേ
ഈ നാവായതിനുള്ള സൂക്തിനികരം തൂകും വിവേകോദയം
ഹാ നാട്ടുന്നു പദം വയസ്സില്‍ വിഭവം താഴാതെയേഴാമതില്‍.

കവി : കുമാരനാശാന്‍, കൃതി : വിവേകോദയത്തിന്‌ ആശംസ

ശ്ലോകം 1550 : ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ പരിരക്ഷയ്ക്കു കാപ്പിട്ടിരിപ്പോന്‍,
പില്‍പ്പാടപ്പോടഴിപ്പോ, നസുരകളതു രക്ഷയ്ക്കൊരുത്പാദമായോന്‍,
പൊല്‍പ്പൂമാതാവിനുള്‍പ്പൂവലിയുമമൃതൊടപ്പുഞ്ചിരിപ്പൂനിലാവ--
ത്തിപ്പാവത്തെപ്പുലര്‍ത്തീടണമിനി, കനിവുള്‍ക്കൊണ്ടു കാര്‍കൊണ്ടല്‍വര്‍ണ്ണന്‍!

ശ്ലോകം 1551 : പൂജിക്കാം ചെമ്പരത്തിപ്പുതുമലര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനുണ്ടേറ്റ മാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കുറുപ്പത്തു കൊച്ചുണ്ണി മേനോന്‍
രാജിക്കാന്‍ നന്നു കച്ചേരിയിലഥ കവനം പാര്‍ക്കുകില്‍ കൊങ്ങിണിപ്പൂ--
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവന്നില്ല പൂവിന്നുമില്ല.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1552 : രമാകാന്തം കാന്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

രമാകാന്തം കാന്തം ഭവഭവഭയാന്തം ഭവസുഖം
ദുരാശാന്തം ശാന്തം സകലഹൃദി ഭാന്തം ഭുവനപം
വിവാദാന്തം ദാന്തം ദനുജനിചയാന്തം സുചരിതം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ!

കൃതി : ഗോവിന്ദാഷ്ടകം

ശ്ലോകം 1553 : വ്രജയുവതിജനത്തിന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

വ്രജയുവതിജനത്തിന്‍ വീടുതോറും നടന്നും
രജനിപകലശേഷം വെണ്ണപാല്‍ കട്ടുതിന്നും
നിജസഖികളുമായി ക്രീഡ ചെയ്യുന്ന കൃഷ്ണന്‍
വ്രജിനമകലെനീക്കിക്കാത്തുകൊള്‍വാന്‍ തൊഴുന്നേന്‍!

ശ്ലോകം 1554 : നാനാവര്‍ണ്ണം കലര്‍ന്നാടകലൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാനാവര്‍ണ്ണം കലര്‍ന്നാടകളൊടു ഭജനയ്ക്കെത്തിയോരൊത്തു നില്‍ക്കേ
തേനാളീടുന്നിതെന്നില്‍; ക്കനകവസനവും ചാര്‍ത്തി മേവുന്ന മൂര്‍ത്തേ!
ഞാനാലോചിപ്പിതപ്പോ, ളുടലിതുമുഴുവന്‍ ദേഹി ഭേസുന്ന വസ്ത്രം
താനാണെ; ന്നെന്റെ ജീര്‍ണ്ണപ്രകൃതമുടുതുണിച്ചുറ്റിലേക്കുറ്റുനോക്കി!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : വസ്ത്രവിചാരം

ശ്ലോകം 1555 : ഞാനാവലാതി തിരുമുന്നില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഞാനാവലാതി തിരുമുന്നിലുണര്‍ത്തിടുന്നേന്‍
ആനന്ദ പൂര്‍ണ്ണനതു കേട്ടു ധരിച്ചിടേണം
ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌

ശ്ലോകം 1556 : ജൃംഭിച്ച ലോഭമൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ജൃംഭിച്ച ലോഭമൊടു നല്‍പ്പുതുതേന്‍ കുടിക്കാന്‍
ചുംബിച്ചു ചൂതകലികാമതികൈതവേന
അംഭോജിനീവസതിമാത്രകൃതാര്‍ത്ഥനായി--
ക്കിം ഭോ! മറന്നു കിതവ, ഭ്രമര, ത്വമേനാം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1557 : അമരനാഥസുതന്ന്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അമരനാഥസുതന്നുളവായൊരാ
കൊടിയ ഗര്‍വമശേഷമടക്കുവാന്‍
ത്രിണയനന്‍ ഭഗവാന്‍ വനചാരിയായ്‌
മരുവി,യാ വരവിന്നുനമിപ്പു ഞാന്‍

കവി : ഹരിദാസ്‌

ശ്ലോകം 1558 : തദാ മുകുന്ദന്റെ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തദാ മുകുന്ദന്റെ ഫണീന്ദ്ര തല്‍പ്പേ
മുദാ കളിച്ചും പുനരൊട്ടൊളിച്ചും
മിളല്‍പ്രമോദേന രമാസമീപേ
കളിച്ചു മേവുന്നു കുമാരകന്മാര്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1559 : മീതേ പോയ്‌ക്കത്തിമെത്തും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മീതേ പോയ്‌ക്കത്തിമെത്തും നയനശിഖിശിഖാകാണ്ഡ, മേണാങ്ക ഖണ്ഡ--
സ്വേദാനാദായ വേദാനഴകിലുരുവിടും ചാരു വൈരിഞ്ചമുണ്ഡം.
പാതാളത്തോടലച്ചീടിന മകരമഹാകുണ്ഡലം, കണ്‍കുളിര്‍ക്കെ
പ്രൌഢാഭോഗം, ജനൌഘാദദൃശുരഭിനവം കംസഹന്താരമാരാല്‍.

ശ്ലോകം 1560 : പേടിച്ചോടും പുരടഹരിണ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മന്ദാക്രാന്ത

പേടിച്ചോടും പുരടഹരിണക്കുട്ടിയെത്തോറ്റു തുന്നം--
പാടിച്ചീടും മിഴിയിലമൃതം പെയ്തു പെണ്‍പൈതല്‍ നിന്നെ
പാടേ മാനിച്ചരികില്‍ വരുമീ വാക്കു കേട്ടാല്‍ തദാ മേ
പാടെല്ലാം നീ പറയുക മറക്കാതെ മല്‍ക്കാതരാക്ഷ്യൈ

കവി : ശീവൊള്ളി , കൃതി : ദാത്യൂഹസന്ദേശം

ശ്ലോകം 1561 : പെറ്റമ്മ പോലുമിഹ പുത്രിയെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പെറ്റമ്മ പോലുമിഹ പുത്രിയെ മറ്റൊരാള്‍ക്കു
വിറ്റിട്ടു വിത്തമതുവാങ്ങി ലസിച്ചിടുന്നു
ഏറ്റുന്നിതാധി, ധനമെന്നൊരുചിന്ത വീശും
കാറ്റത്തുപാറിയകലും ദൃഢമാത്മബന്ധം

കവി : ഹരിദാസ്‌

ശ്ലോകം 1562 : ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി കവിള്‍ തൂനെറ്റിയും വാണിയും
യോണീഭൃല്‍പ്രിയപുത്രി നിന്റെ വദനത്തിങ്കല്‍ തിളങ്ങുന്നിതേ
ബാണം മട്ടു ധനുസ്സു മട്ടു സിതമട്ടാമട്ടു കണ്ണാടിമ--
ട്ടേണാങ്കക്കല മട്ടുമട്ടുമധികം മട്ടുന്ന മട്ടത്ഭുതം.

കവി : വള്ളത്തോള്‍

ശ്ലോകം 1563 : ബാലേന്ദുകലാചൂഡന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

ബാലേന്ദുകലാചൂഡന്‍
ബാലസഖന്‍ ബാഹുലേയനതിസുമുഖന്‍
ഫാലാന്തരപടുനയനന്‍
നീലസ്കന്ധന്‍ വരുന്നതെന്നയ്യോ!

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 1564 : ഫലിതമായുലകത്തിനെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ഫലിതമായുലകത്തിനെ നോക്കിനി--
ന്നലിവെഴുന്നൊരു പുഞ്ചിരി തൂകുവാന്‍
മലമെഴാത്ത മഹാപുരുഷാകൃതേ,
നലമൊടിന്നടിയന്നു തുണയ്ക്കണേ

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1565 : മറയുടെപൊരുള്‍തൊട്ടീമന്നില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

മറയുടെ പൊരുള്‍ തൊട്ടീ മന്നില്‍ വേണ്ടുന്നതൊട്ടു--
ക്കറിയുമരിയ കേമന്മാരിലൊന്നാമനായി
പെരിയൊരു പുകള്‍പാരില്‍പ്പൊങ്ങിടും പാക്കനാരാം
പറയനെയറിയാത്തോര്‍ പാരിടത്തില്‍ച്ചുരുങ്ങും

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1566 : പോവട്ടെ ഞാന്‍ വിടു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"പോവട്ടെ ഞാന്‍ വിടു!" "വിടില്ല, കടന്നു കൂടാ!"
"ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?"
ഏവം വഴക്കു മുറുകി, ദ്വിജദേവര്‍ തമ്മില്‍--
ബ്ഭാവം പകര്‍ന്നു പിടിയും വലിയും തുടങ്ങി.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1567 : എന്നില്‍ പ്രിയം ലവവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;--
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത -- എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

കവി : ഉമേഷ്‌ നായര്‍ / ഭര്‍ത്തൃഹരി

ശ്ലോകം 1568 : ഇഹരാജകുലത്തില്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : വസന്തമാലിക

ഇഹ രാജകുലത്തില്‍നിന്നു ചോറെന്‍
ഗൃഹജന്മാര്‍ പതിവായ്ബ്ഭുജിച്ചിരുന്നൂ
മഹനീയ മഹീശജീവനിന്നെന്‍
മഹനീജ്ജീവിതനാശമാണുയുക്തം

കൃതി : പാന്നയുടെ ത്യാഗം

ശ്ലോകം 1569 : മുട്ടുമ്പോളുഴറിക്കിതച്ചു...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുട്ടുമ്പോളുഴറിക്കിതച്ചു ഭഗവന്‍! പാഞ്ഞെത്തി നിന്‍വാതിലില്‍
തട്ടുന്നൂ വിമനസ്സെഴാതെ ബിഭൃതം ചോദിച്ചതേകുന്നു നീ
ഒട്ടുള്ളാറുകിലൊ ഭ്രമത്തിലുഴറും വണ്ണം മനത്തട്ടിതാ
പൊട്ടുന്നൂ ഭ്രമമാരിയാല്‍, കനിയുകെന്‍ ഗോവര്‍ദ്ധനോദ്ധാരകാ.

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 1570 : ഓണമാണതുമെനിയ്ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഓണമാണതുമെനിയ്ക്കു പാഠമാ--
യേറ്റി ഭാവ,മൊരു "ദാനശാലി" ഞാന്‍
ആട്ടിയെന്നുടെയഹന്ത; ഏകി നീ
ചേണെഴുന്ന വരമന്നു വാമന!

കവി : ജ്യോതിര്‍മയി

ശ്ലോകം 1571 : ആരംഗം, സര്‍വമാച്ഛാതിതമഹഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആരംഗം സര്‍വമാച്ഛാദിതമഹഹ, ചിരാല്‍ കാലമാം ജാലവിദ്യ--
ക്കാരന്‍ തന്‍ പിഞ്ഛികോച്ചാലന, മുലകില്‍ വരുത്തില്ലയെന്തെന്തു മാറ്റം?
നെരമ്പോക്കെത്രകണ്ടൂ ഭവതിയിഹ പദം തോറു? മെന്തൊക്കെ മേലില്‍
സ്വൈരം കാണും, പുരാണപ്രഥിതനദി നിളാ ദേവി, നിത്യം നമസ്തേ!

കവി : വള്ളത്തോള്‍

ശ്ലോകം 1572 : നാറ്റം പൊങ്ങി, ത്തിമിരമടിയില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

നാറ്റം പൊങ്ങി, ത്തിമിരമടിയില്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ വരിക കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കരിയിരുളിനെക്കൊയ്തു മിന്നുന്ന വെള്ളി--
ത്തേറ്റത്തുമ്പാലുഴുക, ഭഗവന്‍, സൂകരാകാരനായ്‌ നീ.

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1573 : ഉണ്ണീ നിന്‍ വരവന്നു കണ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണീ നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ മന--
സ്സെണ്ണീ വാമന! പൈതലായ്‌, ഒരുദിനം കിട്ടീലയീക്കൈകളില്‍
കുഞ്ഞായ്‌ പൂതനയായൊരെന്മുലനുണഞ്ഞാനന്ദമേകുന്ന നി--
ന്നമ്മിഞ്ഞക്കൊതിയോ നിറഞ്ഞ കരുണാവായ്പ്പോ വിചിത്രം ഹരേ!

കവി : ജ്യോതിര്‍മയി

ശ്ലോകം 1574 : കണ്ണാലല്ലെങ്കിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ണാലല്ലെങ്കിലും നിന്‍ തിരുവുടലഴകാവോളവും കണ്ടു ഞാനെന്‍
കണ്ണാ, കാതാലെയല്ലെങ്കിലുമതിരുചിരം നിന്‍ സ്വരം ഞാന്‍ ശ്രവിച്ചു.
മണ്ണായ്‌ തീരുന്നതിന്മുമ്പര ഞൊടി ജനിതാശ്വാസമായെന്റെ കണ്ണാ,
വിണ്ണാറിന്‍ ശുദ്ധിതോല്‍ക്കും, തവ തനു തഴുകാനൊക്കുമോ ചില്‍ക്കുഴമ്പേ!

കവി : യൂസഫ്‌ അലി കേച്ചേരി , കൃതി : പൈക്കുട്ടി

ശ്ലോകം 1575 : മണമാദിയായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

മണമാദിയായി വിലസുന്ന മണ്ണിലും
തുണചിന്തചെയ്തു ഗുണമായ്‌ നിറഞ്ഞുടന്‍
ഗുണിയറ്റുനിന്നു ഗുണവും നിരാശ്രയി--
ച്ചണയുന്നതായി വിലസുന്ന ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ഭക്തവിലാപം

ശ്ലോകം 1576 : ഗതി പുണ്യതീര്‍ത്ഥ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ഗതി പുണ്യതീര്‍ത്ഥഗമനാര്‍ത്ഥമാകയാല്‍
മതിമന്‍! തടസ്സമണയാതെയാക്കണം
കൊതിയില്ല ഭോഗമതി, ലിങ്ങു മാഴ്കിടാ
മതി, വാനിനുള്ള വഴി നീയടയ്ക്കുകില്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (സര്‍ഗ്ഗം 11)

ശ്ലോകം 1577 : കുറെ നാളുകള്‍ വിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

കുറെ നാളുകള്‍ വിട്ടുനിന്നതില്‍
ചെറുതായ്‌ തോന്നിയെനിക്കു സങ്കടം;
നിറയെപ്പിഴയിങ്ങു കണ്ടതില്‍--
ക്കുറവായാ വക ഖേദമൊക്കെയും.

കവി : ബാലേന്ദു

ശ്ലോകം 1578 : നന്ദിയ്ക്കെന്‍ നന്ദി നാഥാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"നന്ദിയ്ക്കെന്‍ നന്ദി നാഥാ, പഴനിയുടെ സമീപത്തില്‍ നാമിത്ര വേഗം
വന്നല്ലോ, ചിത്ര, മുണ്ണിക്കുടയ മയിലതാ പാമ്പിനെത്തിന്നു നില്‍പ്പൂ";
"വന്ദ്യം വൃന്ദാവനം താനിതു, കനകലതാകമ്രയാം രാധയെസ്സാ--
നന്ദം പിഞ്ഛാവതംസന്‍..." ഗിരിജയുടെ മുഖം നമ്രമായ്‌, താമ്രമായീ!

കവി : വി. കെ. ജി.

ശ്ലോകം 1579 : വന്ദ്യനായ ഭഗവാന്‍...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : രഥോദ്ധത

വന്ദ്യനായ ഭഗവാന്‍ ക്ഷമിക്കണേ
വന്ദ്യഗായകനു ശാന്തിയേകണേ
ഈ വിനീതനിവനിന്നു വന്നു നിന്‍
പാദപങ്കജമതിങ്കല്‍ വീണിടാം.

കവി : ദിലീപ്‌. രോഗശയ്യയിലായിരുന്ന വെണ്മണി ഹരിദാസിനെപ്പറ്റി.

ശ്ലോകം 1580 : ഇക്കാമ്യവസ്തുനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാമ്യവസ്തുനിര ചെയ്തതു, മിങ്ങതോരാ--
നുള്‍ക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാന്‍
ധിക്കാരമാര്‍ഗ്ഗമണയാതകമേ കടന്നു
ചുക്കാന്‍ തിരിക്കുവതു, മൊക്കെയൊരേ കരം താന്‍.

കവി : കുമാരനാശാന്‍, കൃതി : ഈശ്വരന്‍

ശ്ലോകം 1581 : ധനാഢ്യരേ, ധര്‍മ്മ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാഢ്യരേ, ധര്‍മ്മവഴിയ്ക്കു നിങ്ങള്‍
കാണിയ്ക്കവെക്കും നറുമുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍ തന്‍ വിയര്‍പ്പു--
നീര്‍ത്തുള്ളിയാണീശ്വരനേറെയിഷ്ടം

കവി: വള്ളത്തോള്‍.

ശ്ലോകം 1582 : കുംഭം കുടിയ്ക്കുന്നിതു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കുംഭം കുടിയ്ക്കുന്നിതു വെള്ളമല്‍പം,
കുംഭോദ്ഭവന്‍ സിന്ധുവിനെക്കുടിച്ചു
നന്നായ്‌ ജനിച്ചുള്ള സുതന്‍ സ്വവൃത്യാ
തന്നച്ഛനെക്കാള്‍ കവിയുന്നുവല്ലോ.

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1583 : നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍ മലയജം, ചുണ്ടിലെച്ചോപ്പശേഷം
മൃഷ്ടം, ലുപ്താഞ്ജനം കണ്ണിന തവ, കൃശമിക്കോള്‍മയിര്‍ക്കൊണ്ട കോലം,
കഷ്ടം! പൊയ്യോതുവോളേ, സ്വജനരുജ ധരിക്കാത്ത ദൂതീ, കുളിക്കാ--
നിഷ്ടം പോലങ്ങു നീ പോയ്‌ കുളമതില്‍; നഹി തസ്യാധമസ്യാന്തികത്തില്‍.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ, ഭാഷാഭൂഷണത്തില്‍ ഉദ്ധൃതം)

ശ്ലോകം 1584 : കള്ളന്‍ കടന്നിതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

കള്ളന്‍ കടന്നിതുവരമ്പുമുറിഞ്ഞുകോളില്‍
വെള്ളം കടന്നു കുറിവീണിതു കപ്പല്‍ മുങ്ങി
കൊള്ളാം പൊടുന്നനവെയിങ്ങനെയൊക്കെ വന്നി--
ട്ടുള്ളം കിടന്നുഴലുമേ മുതലുള്ളവര്‍ക്കു്‌

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1585 : കരുത്തരെന്നാലും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കരുത്തരെന്നാലുമൃഷീന്ദ്രനോടു
കയര്‍ത്തതില്ലീശ്വരപാര്‍ഷദന്മാര്‍
സ്വാമിയ്ക്കു ശിഷ്യപ്രതിപത്തിയെത്ര--
യ്ക്കാണെന്നതിങ്ങാരറിയാതെയുള്ളൂ?

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1586 : സമര്‍ത്ഥനായ സീസറും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

കവി : സിസ്റ്റര്‍ മേരി ബനീഞ്ജ

ശ്ലോകം 1587 : അജ്ഞാനവേളയിലുമസ്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു--
മജ്ഞാതമല്ല,സുഖവും, വിലസുന്ന മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.

കവി : ശ്രീനാരായണഗുരു, കൃതി : അദ്വൈതദീപിക

ശ്ലോകം 1588 : രണ്ടിപ്പൊഴുത്‌പലദലങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

രണ്ടിപ്പൊഴുല്‍പലദലങ്ങളടിക്കു കാണു--
ന്നുണ്ടിങ്ങു, മുമ്പവയിലേതൊടടുപ്പതെന്നായ്‌
രണ്ടിങ്കലും മുകളില്‍ നിന്നു പകച്ചു നോക്കും
വണ്ടിന്‍ കിടയ്ക്കവള്‍ തൊടും തിലകം വിളങ്ങി.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1589 : രാവാകുന്ന കറുത്ത...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകുന്ന കറുത്ത കാടിനെയെരിപ്പാനായ്‌പ്പടര്‍ന്നാളീടും
ദാവാഗ്നിച്ചടയെന്നപോലൊരു പരപ്പേറും തുടുപ്പഞ്ജസാ
ദേവാധീശ്വരദിക്കില്‍ വന്നുയരവേ നിദ്രാവിമുക്തങ്ങളായ്‌,--
ബ്ഭീവായ്‌പ്പാര്‍ന്നതുപോലെ, പക്ഷികളിതാ കൂട്ടുന്നു കോലാഹലം.

കവി : വള്ളത്തോള്‍, കൃതി : പ്രഭാതകീര്‍ത്തനം

ശ്ലോകം 1590 : ദേവകീതനയ ദേവദേവ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ദേവകീതനയ ദേവദേവ നിന്‍
സേവകൊണ്ടു ദിവസങ്ങള്‍ പോക്കുവാന്‍
ആവതും വഴി തരാതിരിക്കുകില്‍
പാവമെന്‍ കഥ പരുങ്ങലാകുമേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1591 : അജ്ഞാത്വാ തേ മഹത്വം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

അജ്ഞാത്വാ തേ മഹത്വം യദിഹ നിഗതിതം വിശ്വനാഥ, ക്ഷമേഥാഃ
സ്തോത്രം ചൈതത്‌ സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്‌
ദ്വേധാ നാരായണീയം ശ്രുതിഷു ച ജാനഷാ സ്തുത്യതാ വര്‍ണ്ണനേന
സ്ഫീതം ലീലാവതാരൈരൈദമിഹ കുരുതാമായുരാരോഗ്യസൌഖ്യം!

കവി : മേല്‍പുത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1592 : ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം താപസന്മാരിലേറ്റം
ധൃഷ്ടം തേജസ്സതിനിഭൃതമായുണ്ടു വര്‍ത്തിച്ചിടുന്നു;
കാട്ടും പെട്ടന്നവരതു പരന്‍ തന്റെ തേജസ്സിനോടായ്‌
മുട്ടുന്നേരം, കുളുര്‍മകലരും സൂര്യകാന്തം കണക്കേ.

കവി : എ. ആര്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1593 : കോപം, വാശി, കുശു, മ്പസൂയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോപം, വാശി, കുശു, മ്പസൂയ, ദുര, ദുര്‍മ്മന്ത്രം, മരു, ന്നുന്മദാ--
ലാപം, ലോഭ, മല, ട്ടുരുട്ടു, നുണ, സിദ്ധാന്തം, മൊശോടത്തരം,
വ്യാപാദം, ചതി, വാദ, മേഷണി, പണക്കു, ത്തൂറ്റ -- മെന്നീ വക--
ച്ചാപല്യങ്ങളിലൊന്നു പോലുമറിയെപ്പേറുന്ന പെണ്ണല്ലിവള്‍!

കവി : ശീവൊള്ളി

ശ്ലോകം 1594 : വറുതിയിലധിവസിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വറുതിയധിവസിക്കും പാഴ്ക്കുടില്‍ക്കുള്ളിലൊന്നില്‍
പൊറുതിയിവനു കല്‍പ്പിച്ചാരൊരാളുന്തി വിട്ടു
കരുണയൊടവിടുത്തെക്കൈകളത്രേ ഭവാനേ
പുരുധനവിഭവശ്രീ നല്‍കി രക്ഷിപ്പതെന്നും!

കവി : വാരിക്കൊലില്‍ കേശവനുണ്ണിത്താന്‍, കൃതി : സാന്ധ്യദീപം കൊളുത്തി

ശ്ലോകം 1595 : കണ്ടോരുണ്ടോ? കഴുത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? കഴുത്തില്‍ പരിമളതുളസീദാമ, മാ നീലവണ്ടിന്‍--
തണ്ടാറ്റും മെയ്യു, ചെന്താമരദളനയനം, ഗോപവാടം സ്വഗേഹം
തെണ്ടും വൃന്ദാവനത്തില്‍ തപനതനയ തന്‍ കൂലകുഞ്ജാന്തരത്തില്‍,
കണ്ടെത്താനായ്‌ സഹായിപ്പവനു മമ നമസ്കാരമാജീവനാന്തം!

കവി : വി.കെ.ജി

ശ്ലോകം 1596 : തളിര്‍ത്തൊത്തിനൊപ്പം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍, മൊഴിച്ചേലു നാവില്‍--
ക്കളിക്കേണ,മെന്തും കൊടുക്കുന്ന തായേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ/ജ്യോതിര്‍മയി

ശ്ലോകം 1597 : വാച്ചീടും പ്രാണദുര്‍വേദന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വാച്ചീടും പ്രാണദുര്‍വേദന ബഹുകഠിനം ചുണ്ടെലി, ക്കങ്ങു കണ്ടന്‍--
പൂച്ചയ്ക്കുത്സാഹമുള്‍ക്കൊണ്ടിളകിന വിളയാട്ടങ്ങളിന്നെന്നപോലെ
തീര്‍ച്ചയ്ക്കിക്കാര്യമോതാമധികതരമെനിയ്ക്കഗ്നിമാന്ദ്യാദി ദീനം
മൂര്‍ച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിനക്കുദ്യമം ഹൃദ്യമത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1598 : തരുണശകലമിന്ദോര്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

തരുണശകലമിന്ദോര്‍ബ്ബിഭ്രതീ ശുഭ്രകാന്തിഃ
കുചഭരനമിതാംഗീ സന്നിഷണ്ണാ സിതാബ്ജേ
നിജകരകമലോദ്യല്ലേഖനീപുസ്തകാ ശ്രീഃ
സകലവിഭവസിദ്ധ്യൈ പാതു വാഗ്ദേവതാനഃ

കൃതി : വാഗ്വാദിനീ --(സരസ്വതീ)-- ധ്യാനശ്ലോകം

ശ്ലോകം 1599 : നെടിയ മല കിഴക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

നെടിയ മല കിഴക്കും, നേരെഴാത്താഴി മേക്കും,
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാ, മബ്ധികാഞ്ചിക്കു നീയേ
മുടിനടുവില്‍ വിളങ്ങും മുഖ്യമാണിക്യരത്നം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1600 : ആനത്തോലുടയാടയാക്കി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനത്തോലുടയാടയാക്കി, തുണിയില്ലാഞ്ഞില്ല തേ മാനവും;
പാനം ചെയ്തു വിഷം, കുടിപ്പതിനുമില്ലാഞ്ഞില്ല ദീനത്വവും;
സ്ഥാനേ നല്‍തിരുനക്കരേശ, ശിവനേ! നീ താനിരക്കുന്നു പോല്‍
താനുണ്ണാത്തൊരു തേവരെങ്ങനെ വരം നല്‍കുന്നു ജാനേ ന തല്‍!

ശ്ലോകം 1601 : സുരനാഥവരൈഃ സുഖേന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സുരനാഥവരൈഃ സുഖേന ജീവന്‍
പരമാനന്ദസുനിര്‍വൃതോ നളോऽയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം

ശ്ലോകം 1602 : ഭവജലധിമഗാധം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

ഭവജലധിമഗാധം ദുസ്തരം നിസ്തരേയം
കഥമഹമിതിചേതോ മാ സ്മ ഗാഃ കാതരത്വം
സരസിജദൃശി ദേവേ താവകീ ഭക്തിരേകാ
നരകഭിദി നിഷണ്ണാ താരയിഷ്യത്യവശ്യം.

ശ്ലോകം 1603 : സൌകര്യപ്പെടുമെങ്കിലേതു പകലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌകര്യപ്പെടുമെങ്കിലേതു പകലും രാവും രമിയ്ക്കും,ജനാ--
ലോകത്തില്‍ ചുളിയില്ല നെറ്റി, തിരുമുറ്റത്താകിലും സമ്മതം
പൂകും പൂമണിമച്ചിലും വയലിലും വേണെങ്കിലീയക്ഷര--
ശ്ലോകസ്വൈരിണിയായ്‌ രമിയ്ക്കുക ഭവാന്‍ സന്യാസിയാണെങ്കിലും!

കവി : വി.കെ.ജി, കൃതി : ഭദ്രദീപം

ശ്ലോകം 1604 : പീലിക്കണ്മണി നാലുമൂന്നുപുറമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്മണി നാലുമൂന്നു പുറമേ ചേര്‍ത്തുള്ള പൂഞ്ചായലും
ചാലിച്ചുള്ള മനഃശിലാതിലകവും മന്ദസ്മിതാര്‍ദ്രാനനം
ബാലപ്പെണ്മണിമാര്‍ നിറഞ്ഞ തെരുവില്‍ സന്ധ്യാഗമേ തേ ഹരേ!
കാലിക്കൂട്ടവുമായ്‌ വരുന്ന വരവും കണ്ടാവു കാര്‍വര്‍ണ്ണരേ!

ശ്ലോകം 1605 : ബാലാര്‍ക്കായുതതേജസം, ത്രിഭുവന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതതേജസം, ത്രിഭുവനപ്രക്ഷോഭകം, സുന്ദരം,
സുഗ്രീവാദിസമസ്തവാനരഗണൈസ്സംസേവ്യപാദാംബുജം,
നാദേനൈവ സമസ്തരാക്ഷസഗണാന്‍ സന്ത്രാസയന്തം, പ്രഭും,
ശ്രീമദ്രാമപദാംബുജസ്മൃതിരതം, ധ്യായാമി വാതാത്മജം.

ശ്ലോകം 1606 : നേരാണിങ്ങിതു 'പര്‍പ്പ'വംശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരാണിങ്ങിതു "പര്‍പ്പ"വംശപരദൈവങ്ങള്‍ക്കു മുന്‍പേ പരം
ഘോരാഡംബരമോടകമ്പടി നടന്നെത്തുന്ന പട്ടാളമാം
ധാരാളദ്യുതിയാര്‍ന്നു കാണ്മു, വഴിയേ ഖദ്യോതവൃന്ദങ്ങളില്‍
ധാരാവൃഷ്ടിയിതില്‍ കെടാത്തൊരെഴുനെള്ളത്തിന്‍ വിളക്കെങ്ങുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1607 : ധാമാനി വ്യാഘ്രപുര്യാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂമാനി നിത്യം പ്രഹൃഷ്യദ്‌
ഗംഗാസംഗത്വരാണി ക്ഷിതിധരസുതയാ സാധു സംഗത്വരാണി
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ ഗാഢലീഢ സ്മരാണി
വ്യാമൂഡൈരസ്മരാണി പ്രണതജനതമോഘസ്മരാണി സ്മരാണി.

കവി : മേല്‍പത്തൂര്‍

ശ്ലോകം 1608 : എന്തെല്ലാം സ്തുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്തെല്ലാം സ്തുതി! നീ ദയാനിധിയഹോ! സര്‍വ്വാര്‍ത്ഥസിദ്ധിപ്രദന്‍
കുമ്പിട്ടാല്‍മതി -- യപ്പൊഴേക്കു വരമേകീടും കൃപാസാഗരം!
ഉണ്ടര്‍ത്ഥത്തിലെനിക്കു ശെയിലിയിലലങ്കാരത്തിലാസക്തി; വൈ--
കുണ്ഠത്തപ്പ! സദാപി "ഗോപി" തൊടുവിക്കും ഗോപിയല്ലല്ലി നീ?

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : തുളസീദളങ്ങള്‍

ശ്ലോകം 1609 : ഉണ്മാനില്ലാഞ്ഞൊരുനാളൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഉണ്മാനില്ലാഞ്ഞൊരുന്നാളൊരു പിടിയവിലും കൊണ്ടുചെന്നാന്‍ കുചേലന്‍
സമ്മാനിച്ചങ്ങിരുത്തീ ത്രിഭുവനപെരുമാളാദരാല്‍ ചോറു നല്‍കീ
സമ്മോദം പൂണ്ടിരുന്നമ്മുരഹരനവിലും തിന്നുപോരും ദശായാം
ബ്രഹ്മാനന്ദം കുചേലന്നനവധി ധനവും നല്‍കിനാന്‍ നന്ദസൂനു!

ശ്ലോകം 1610 : സാമമില്ലൊരു സമത്വമില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാമമില്ലൊരു സമത്വമില്ല, സുഖഭാവനയ്ക്കൊരതിരില്ല, തന്‍--
കാമനയ്ക്കു കൊലചെയ്‌വതിന്നൊരു കുലുക്കമില്ല; നരലോകമേ
സീമയറ്റ നരകം; സമഗ്രഗുണപൂര്‍ണനെന്നൊരു മതിപ്പെഴും
നീ മനുഷ്യമൃഗമല്ല, ദുഷ്ടമൃഗസഞ്ചയങ്ങളുടെ സഞ്ചയം!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : മാബലി

ശ്ലോകം 1611 : സ്വച്ഛാം സ്വച്ഛവിലേപ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വച്ഛാം സ്വച്ഛവിലേപമാല്യവസനാം ശീതാംശുഖണ്ഡോജ്ജ്വലാം
വ്യാഖ്യാമക്ഷഗുണം സുധാഢ്യകലശം വിദ്യാം ച ഹസ്താംബുജൈഃ
ബിഭ്രാണാം കമലാസനാം കുചനതാം വാഗ്ദേവതാം സുസ്മിതാം
വന്ദേ വാഗ്വിഭവപ്രദാം ത്രിനയനാം സൌഭാഗ്യസമ്പത്കരീം

കൃതി : സരസ്വതീ --വാഗ്ദേവതാ-- ധ്യാനം

ശ്ലോകം 1612 : ബ്രഹ്മാണിയ്ക്കും രമയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ബ്രഹ്മാണിയ്ക്കും രമയ്ക്കും വിധിഹരിസമനായ്‌ തന്നെ വാണുല്ലസിയ്ക്കും
രമ്യം സൌഭാഗ്യമാര്‍ന്നാ രതിയുടയ സതീനിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാശങ്ങളെല്ലമറുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവിക്കും ഭവദ്‌ ഭക്തനാര്യേ!

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1613 : ചെന്താര്‍മാനിനി നീ നുറുങ്ങു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍മാനിനി നീ നുറുങ്ങുവെടികില്‍ ചൊല്‍ക്കൊണ്ട പത്മാക്ഷനും
സന്താപക്കടലില്‍ക്കിടന്നെരിപൊരിക്കൊള്ളും കണക്കെന്നിയേ
സന്തോഷം മനതാരില്‍ മാം പ്രതി നിനക്കുണ്ടാകിലിന്നൂഴിമേ--
ലിന്ദ്രന്‍ ഞാന്‍ മുനിവൃന്ദവന്ദിതമഹാലക്ഷ്മീ വികല്‍പം വിനാ.

കവി: പൂന്താനം

ശ്ലോകം 1614 : സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ, ഹരിയതു പരിപാലിച്ചിടു, ന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറയ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ്‌ സദാ പൂര്‍വകനുപരി ശിവന്‍ സ്വീകരിക്കുന്നതും നിന്‍--
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍ സംജ്ഞയാമാജ്ഞയാലേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1615 : സമസ്തം ത്വമേവാഹം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

സമസ്തം ത്വമേവാഹമസ്മിന്‍ സമസ്തോ
യദേകസ്ഥിതോഹം ത്വമേവാസി ശംഭോ
കഥം യുഷ്മദസ്മദ്‌ പ്രയോഗം കഥം വാ
രിപുര്‍മിത്രമന്യോ മഹേശം ഭ്രമോയം

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 1616 : കഴുത്തില്‍ കളങ്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

കഴുത്തില്‍ കളങ്കം, ഭുജംഗങ്ങള്‍ മെയ്യില്‍,
കനല്‍ച്ചാര്‍ത്തു നെറ്റിക്കു, കയ്യില്‍ കപാലം,
ശിരസ്സില്‍ ശശാങ്കന്‍, മടിത്തട്ടില്‍ നല്ലാര്‍,
ഇതില്ലാത്ത ദൈവത്തെ ഞാനോര്‍ക്കുകില്ല.

കവി : സി. വി. വാസുദേവ ഭട്ടതിരി, കൃതി : ശിവഭുജംഗം തര്‍ജ്ജമ

ശ്ലോകം 1617 : ശീഘ്രാഞ്ജന സ്ഖലന...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ശീഘ്രാഞ്ജനസ്ഖലനതുംഗരവോര്‍ദ്ധ്വകണ്ഠഃ
സ്ഥൂലേന്ദുരുദ്രഗണഹാസിതദേവസംഘഃ
ശൂര്‍പ്പശ്രുതിശ്ച പൃഥുവര്‍ത്തുളതുംഗതുണ്ഡോ
വിഗ്നം മമാപഹര സിദ്ധിവിനായക, ത്വം

ശ്ലോകം 1618 : ശ്രീപൂര്‍ണ വേദനിലയേശ്വര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്രീപൂര്‍ണ വേദനിലയേശ്വര, കാളമേഘ--
ശ്രീ പൂര്‍ണ കോമള കളേബര താമരാക്ഷ!
ശ്രീ പൂര്‍ണമാം തിരുമിഴിക്കട ചായ്ച്ചഭീഷ്ട--
ശ്രീ പൂര്‍ണമാകുവതിനെങ്ങളിലൂന്നിയാലും!

കവി : എന്‍.ഡി. കൃഷ്ണനുണ്ണി, കൃതി : ഒരു മുക്തകം

ശ്ലോകം 1619 : ശശ്വന്‍നശ്വരമേവ വിശ്വമഖിലം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശശ്വന്‍നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോഃ
നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

കവി : ശങ്കരാചാര്യര്‍, കൃതി : മനീഷാ പഞ്ചകം (3)

ശ്ലോകം 1620 : ഭാനം ഭാനം പ്രപഞ്ചപ്രകൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും ഭാനുമദ്ഭാനുവിങ്കല്‍
കാനല്‍"ക്കേണീ"പ്രവാഹം കളവുകളവുതാനെന്നു താനൊന്നറിഞ്ഞാല്‍
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തടസ്സങ്ങളില്ലെന്നുമല്ലാ--
താനന്ദാകാരമായ്‌ നിന്നരുളുമതിശയം തന്നെയാണെന്റെ ദൈവം.

കവി : കുമാരനാശാന്‍, കൃതി : നിജാനന്ദവിലാസം

ശ്ലോകം 1621 : സോऽയം വിശ്വവിസര്‍ഗ്ഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സോऽയം വിശ്വവിസര്‍ഗ്ഗദത്തഹൃദയഃ സമ്പശ്യമാനഃ സ്വയം
ബോധം ഖല്വനവാപ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാന്‍
താവത്‌ ത്വം ജഗതാം പതേ, "തപതപേ"ത്യേവം ഹി വൈഹായസീം
വാണീമേനമശിശ്രവഃ ശ്രുതിസുഖാം കുര്‍വ്വംസ്തപപ്രേരണാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (7:2)

ശ്ലോകം 1622 : തുഷ്ട്യാ തുമ്പപ്രസൂനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാതുംഗമൌലിക്കു ചാര്‍ത്താന്‍
പുഷ്ട്യാ പൂമാലയാക്കും ചിലര്‍, ചിലര്‍ നറുനെയ്‌ തന്നില്‍ മൂപ്പിച്ചു കൂട്ടും
ഒട്ടും നിസ്സാരമല്ലീ മലര്‍ കവിശിശുവാം മാങ്കുഴിക്കൊക്കുമോ ഹാ!
കഷ്ടം ചേരുന്നതോതാം വനമതില്‍ വളരും കൂവതന്‍ പൂവതത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1623 : ഒന്നുപോലഖിലാണ്ഡ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മല്ലിക

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നുമുരുള്‍കൊണ്ടു ജാതമിതൊക്കെയും, ഗുഹ പാഹിമാം!

കവി : ശ്രീനാരായണഗുരു, കൃതി : ഷണ്മുഖസ്തോത്രം

ശ്ലോകം 1624 : നമ്പ്യാരും തോല,നീവീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നമ്പ്യാരും തോല,നീവീ, വിജയനൊടു ബഷീര്‍, വീക്കെയെന്‍ മുന്‍പരാകും
വമ്പന്മാരെന്തില്‍ നിന്നും വികടതയുടെ പൊന്‍പാനപാത്രം നിറച്ചോ
വെണ്‍പൂമാതേ, തുളുമ്പും കരുണയുടെയതേ സാഗരത്തിന്‍ കണം തെ--
ല്ലെന്‍ പേനത്തുമ്പിലും നീ ചൊരിയണ, മതിനാ, യംബികേ, കുമ്പിടുന്നേന്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1625 : വാനത്തെഗ്ഗംഗയെത്തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വാനത്തെഗ്ഗംഗയെത്തന്‍ നെറുകയിലണിയുന്നോനു കാമപ്പനിപ്പി--
ച്ചൂനം കൂടാതണയ്ക്കും പണിയുടയ പനിപ്പര്‍വ്വതപ്പൈതലാളേ!
നൂനം സംസാരഘോരപ്പനിയെഴുമിവരെ സ്വാനുകമ്പാരസത്തില്‍
സ്നാനം ചെയ്യിച്ചു സൌഖ്യസ്ഥിതിയരുളിവിടും നിന്റെ വൈദ്യം വിചിത്രം!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1626 : നീലാംഭോജാക്ഷി പുല്‍കുന്നതിന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : സ്രഗ്ദ്ധര

നീലാംഭോജാക്ഷി പുല്‍കുന്നതിനിവനിടയാക്കീടിനാനെന്ന തോഷ--
ത്താലാച്ചോരന്നു കോടീശ്വരനവനുചിത ദ്രവ്യസമ്മാനമേകി;
കെയിലാസോദ്ധാരണത്തില്‍ പ്രണയകുപിതയാം ഗൌരി പേടിച്ചു പുല്‍കും
കാലാരിസ്വാമി രാത്രിഞ്ചരവരനു പുരാ ചന്ദ്രഹാസം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : കള്ളനു സമ്മാനം

ശ്ലോകം 1627 : കാടാണെന്നന്തരംഗം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാടാണെന്നന്തരംഗം; കറ, ദുര മുതലാം ദുഷ്ടജന്തുക്കളന്തം--
കൂടാതിങ്ങുണ്ടു കൂടും കുതുകമൊടു കുളിര്‍ത്താര്‍ത്തു കൂത്താടിടുന്നൂ;
വാടാതിങ്ങോട്ടു വന്നാല്‍ പകലിരവിവിടെപ്പള്ളിനായാട്ടുമായി--
ക്കൂടാമങ്ങേയ്ക്കു, കൂടാദിമശബരശരീരാര്‍ദ്ധമാം കുന്നില്‍മാതേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1628 : വിശ്വസൃഷ്ടിവിധായിനം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മല്ലിക

വിശ്വസൃഷ്ടിവിധായിനം പുനരെവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോകവിധായിനം
ക്രീഡയന്തമഹര്‍ന്നിശം ഗണനാഥയൂഥസമാവൃതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ?

കവി : മാര്‍ക്കണ്ഡേയ മഹര്‍ഷി, കൃതി : ചന്ദ്രശേഖരാഷ്ടകം

ശ്ലോകം 1629 : കാണ്മീലാ കുറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കാണ്മീലാ കുറി,യീറനാണു മുടി; നീ നീരാടിയോ ചോലയില്‍?
ചെമ്മണ്ണിന്‍ നിറമാണു മഞ്ഞവസനം, പോരാടിയോ? വീണുവോ?"
ഇമ്മട്ടാദ്യവിചാരണയ്ക്കു തുനിയും നേരം പ്രതിക്കൂട്ടില്‍ നി--
ന്നമ്മയ്ക്കേകിയ വിശ്വവശ്യപശുപസ്മേരം തരട്ടേ ശുഭം!

കവി : വി.കെ.ജി

ശ്ലോകം 1630 : ഇല്ലാ വൈദ്യുതി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക--
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും
എല്ലാമേകുകിലോര്‍ക്കുകില്ലടിയനത്തൃപ്പാദമെന്നോര്‍ത്തു താ--
നല്ലേ നിന്നുടെ സ്വന്ത നാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1631 : എന്നാലോ, വാസനക്കാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എന്നാലോ, വാസനക്കാര്‍ കവികളിലൊരുവന്‍ പോലു, മീപ്രാസസമ്പ--
ത്തിന്നാളോളം വെടിഞ്ഞി, ല്ലതു കരുതികി, ലിപ്പോരിലാര്‍ക്കാണു മെച്ചം
എന്നാലോചിച്ചീടാതങ്ങപജയ, ജയകാര്യങ്ങള്‍ ഖണ്ഡിച്ചുരച്ചാല്‍
നന്നാമോ? മാന്യരാകും സഹൃദയരതിനെസ്സമ്മതിക്കുന്നതാണോ?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : (ദ്വിതീയാക്ഷരപ്രാസവാദം)

ശ്ലോകം 1632 : ഏണക്കണ്ണികള്‍ തന്‍ കനത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണക്കണ്ണികള്‍ തന്‍ കനത്ത പുടവക്കുത്തൊട്ടഴിച്ചും, മണി--
ത്തൂണമ്പും തുട ഞെക്കിയും, തുരുതുരെസ്സീല്‍ക്കാരമുണ്ടാക്കിയും,
ശോണച്ചുണ്ടു മുറിപ്പെടുത്തിയു, മിളം കാര്‍കൂന്തല്‍ ചിന്നിച്ചു, മ--
ക്ഷീണം ചുറ്റിയടിച്ചിടുന്നു കുളിര്‍കാറ്റമ്പോ! വിടന്‍ പോലവേ!

കവി : വള്ളത്തോള്‍, കൃതി : ഋതുവിലാസം

ശ്ലോകം 1633 : ശ്ലോകത്തില്‍ ഭ്രമമറ്റു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകത്തില്‍ ഭ്രമമറ്റു ജീവിതരണക്ലേശം മറക്കാന്‍ വെറും
ശ്ലോകം വല്ലതുമൊക്കെ വല്ലപൊഴുതും കുത്തിക്കുറിച്ചങ്ങിനെ
ശ്ലോകത്തില്‍ക്കഴിയാന്‍ കൊതിച്ചിടുമെനിക്കെന്തുണ്ടു, നല്ലക്ഷര--
ശ്ലോകന്യായപപീഠമേറി ഞെളിയാനത്രയ്ക്കു മിത്രങ്ങളേ?

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1634 : ശോണാകാരം നറും തൃച്ചൊടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശോണാകാരം നറും തൃച്ചൊടി; കുചയുഗളം തുംഗഭദ്രാത്മകം; പൂ--
ബാണാരിക്കെപ്പൊഴും നര്‍മ്മദ ഭുജലത; നിന്‍ വേണിയോ കൃഷ്ണ തന്നേ;
ചേണാര്‍ന്നോരദൃജാതേ! പ്രഥിതനദനദീരൂപമായുള്ള നിങ്കല്‍--
ത്താണാരാപൂര്‍ണ്ണഭക്ത്യാ മുഴുകു, മവനപങ്കാനുവിദ്ധന്‍ വിദഗ്ദ്ധന്‍!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1635 : ചേടി, നീയിവിടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ചേടി, നീയിവിടെ വന്നിരിയ്ക്കുമോ
പാടിടാം പുതിയ കാവ്യമൊന്നു ഞാന്‍
ഏറ്റുപാടുക, പുലമ്പിടുന്നിതാ
കാവ്യസുന്ദരി മനം മയക്കവേ

കവി : ജ്യോതിര്‍മയി

ശ്ലോകം 1636 : എന്നാലെന്തു നമുക്കു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാലെന്തു നമുക്കു, വന്നതു വരട്ടേ, നീ തുടങ്ങീടുകെ--
ന്നെന്നെക്കുത്തിയിളക്കിടുന്നു കവിതക്കമ്പം കണക്കെന്നിയേ;
തന്നത്താനറിയാതെപോകുമതിമോഹം വന്നുകൂടീടുകില്‍--
പ്പിന്നത്തെക്കഥ മോശ,മാ മടയനുണ്ടാമോ വിവേകോദയം?

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1637 : ത്രാസം നല്‍കിയുണര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ത്രാസം നല്‍കിയുണര്‍ന്ന കാളിയഫണീന്ദ്രന്‍ തന്‍ ഫണത്തിങ്കലും,
രാസക്രീഡയില്‍ വല്ലവീനടുവിലായ്‌ വൃന്ദാവനത്തിങ്കലും,
ഹാ, സര്‍വ്വോത്തമയാകുമാ മുരളി തന്‍ പാട്ടേറ്റുപാടീ ധൃതോ--
ല്ലാസം, നര്‍ത്തനമാടി തത്ക്കവിതയാള്‍ ഗോവിന്ദനൊന്നിച്ചുതാന്‍.

കവി : വള്ളത്തോള്‍

ശ്ലോകം 1638 : ഹാ, വന്ദിക്കുക നാം മഹേശനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ, വന്ദിക്കുക നാം മഹേശനെ മനോജ്ഞാകാരമാം മൂടല്‍ മ--
ഞ്ഞീവണ്ണം വിരചിച്ചു ദൃഷ്ടികള്‍ മറച്ചീടുന്നുവല്ലോ ശിവന്‍
ഭൂവില്‍ തല്‍കൃപയായ മൂടുപടമാണല്ലോ പരം ലോലമാ--
യേവം നമ്മുടെ ഭാവിമേലവിരതം മൂടിക്കിടക്കുന്നതു്‌

കവി : കുമാരനാശാന്‍, കൃതി : നമ്മുടെ മൂടുപടം

ശ്ലോകം 1639 : ഭവഭയഹരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഭവഭയഹരി, ഭക്തരാത്തരാഗം
ഭവദപദാനശതങ്ങള്‍ പാടിടുമ്പോള്‍
ഇവനിനിയതുകേട്ടു മോദബാഷ്പ--
സ്രവമൊടു കോള്‍മയിര്‍ പൂണ്ടു നില്‍പതെന്നോ?

കവി : വള്ളത്തോള്‍ , കൃതി : ബധിരവിലാപം

ശ്ലോകം 1640 : ഇനിയൊരു പരിഹാസമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഇനിയൊരു പരിഹാസമുണ്ടു, ചൊല്ലാം:
ഒരുവിധമൊക്കെ വിവാഹവും കഴിഞ്ഞാല്‍
ഉടനൊരു മുതുകാള മേല്‍ക്കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1641 : ഉരഗവരനനന്തനും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഉരഗവരനനന്തനും ജനിക്കും
മുരരിപുതന്നുടെ പൂര്‍വ്വജത്വമോടേ
അവരുടെ പരിവാരപൌരുഷാര്‍ത്ഥം
യദുകുലധാമനി നിങ്ങളും ജനിപ്പിന്‍.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1642 : അവയവനിര കോച്ചിടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

അവയവനിര കോച്ചിടും തണുപ്പും
ഭുവനതലത്തെ മറച്ചിടും തമസ്സും
അവരകതളിരില്‍ ഗണിച്ചിടാതാ
നവനൃവരന്‍ മരുവും തൊഴുത്തിലെത്തി.

കവി : കട്ടക്കയം, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1643 : അവിടവിടെ മിഴിച്ചു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

അവിടവിടെ മിഴിച്ചുനോക്കിനിന്നൂ
വിവിധവിചേഷ്ടിതര്‍ പൌരരപ്പുമാനെ;
സവിനയര്‍ ചിലര്‍ വായ്‌മറച്ചകയ്യാല്‍--
സ്സവിധഗരോടുരിയാടല്‍ മെല്ലെയെന്നാര്‍.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1644 : സമത്വദര്‍ശീ തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

സമത്വദര്‍ശീ തു ദിവാകരോപി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

കവി: ജ്യോഥിര്‍മയി

ശ്ലോകം 1645 : സാനന്ദേന്ദ്രാദിവൃന്ദാരക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുടസ്ഥേന്ദ്രനീലോപലത്താ--
ലാനമ്രാപീഡരാകെ, ക്കുവലയകലികാവീഥി മേളിച്ചു മിന്നി,
തേനേറ്റം വാര്‍ന്നു നീരം പെരുകിയൊഴുകിടും ഗംഗ പോലുല്ലസിക്കും
ശ്രീനാഥന്‍ തന്‍ പദാബ്ജം കലുഷമകലുവാന്‍ സാദരം കൂപ്പിടുന്നേന്‍!

കവി: ചങ്ങമ്പുഴ, കൃതി: ദേവഗീത (ഗീതഗോവിന്ദം തര്‍ജ്ജമ)

ശ്ലോകം 1646 : തെക്കുന്നെത്തിയ മന്ദവായുവിനെഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെക്കുന്നെത്തിയ മന്ദവായുവിനെഴും, സമ്മോഹനസ്പര്‍ശമാര്‍--
ന്നുള്‍ക്കാമ്പിങ്കല്‍ വരുന്നിതോര്‍മ്മകള്‍ പുടം ഭേദിച്ചെഴും പോലവേ
ദിക്കെങ്ങും ചെറുതോടു, മാര്‍, മല പൊങ്ങും പൊയ്കയും തിങ്ങിടു--
ന്നുള്‍ക്കമ്പം കലരുന്ന വട്ടമിടുമീ വണ്ടാര്‍ന്ന തണ്ടാരുകള്‍.

കവി : കുമാരനാശാന്‍

ശ്ലോകം 1647 : ദ്യോതിയ്ക്കുന്ന ജടാഭരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദ്യോതിയ്ക്കുന്ന ജടാഭരം, പുളകിതം ഗംഗാതരംഗാഞ്ചിതം,
പാതിത്തിങ്ക, ളെരിഞ്ഞിടുന്ന നയനം, സര്‍പ്പങ്ങള്‍, രുദ്രാക്ഷവും,
ശ്രീ തിങ്ങുന്ന കരങ്ങളില്‍ പരശുവും മാനും ധരിയ്ക്കും ജഗ--
ജ്ജ്യോതിസ്സാം ഭഗവാനെ, യെന്നുടെ വടക്കും നാഥനെ, ക്കൈതൊഴാം!

കവി : നാലാങ്കല്‍ കൃഷ്ണപിള്ള

ശ്ലോകം 1648 : ശിക്ഷിക്ക, നേര്‍വഴി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശിക്ഷിക്ക, നേര്‍വഴി പിഴച്ചിടവേ, മുറയ്ക്കു
രക്ഷിക്ക, ശണ്ഠകളടക്കുക എന്നമട്ടില്‍
ബന്ധുപ്രവൃത്തികള്‍ നടത്തുകയങ്ങു നീതാന്‍;
ബന്ധുക്കളോ വിഭവമങ്ങു ഭുജിച്ചുകൊള്‍വൂ.

കവി : എ. ആര്‍, കൃതി: ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1649 : ബീജസ്യാന്തരിവാങ്കുരോ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബീജസ്യാന്തരിവാങ്കുരോ ജഗദിദം പ്രാങ്ങ്നിര്‍വികല്‍പം പുനര്‍--
മായാകല്‍പിത ദേശകാലകലനാവൈചിത്ര്യചിത്രീകൃതം
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ--
തസ്മൈ ശ്രീ ഗുരുമൂര്‍ത്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്‍ത്തയേ

ശ്ലോകം 1650 : മനോജവം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മനോജവം മാരുതതുല്യവേഗം
ജിതേന്ദൃയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

ശ്ലോകം 1651 : വൃന്ദാവനേ വ്രജവധൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വൃന്ദാവനേ വ്രജവധൂജനപുണ്യപൂരം,
നന്ദാത്മജം, നതജനാഖിലദുഃഖഹാരം,
ഇന്ദീവരേക്ഷണ, മനന്തശയാന, മീശം,
വന്ദേ മുകുന്ദ, വിജയോജ്വലസാരഥേ, ത്വാം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1652 : ഇന്ദീവരശ്യാമള...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിതപാദപദ്മം
സന്താനകല്‍പ്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി

കൃതി : ബാലമുകുന്ദാഷ്ടകം

ശ്ലോകം 1653 : സൃഷ്ടിച്ചൂ മര്‍ത്യദേഹം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

സൃഷ്ടിച്ചൂ മര്‍ത്യദേഹം വിധി, വിധുമുഖിമാര്‍ക്കിഷ്ടമില്ലാത്ത വേഷം
കെട്ടിച്ചൂ, വിത്തസമ്പാദനമതില്‍ വഴി മുട്ടിച്ചു, മട്ടിച്ചു ചിത്തം,
പൊട്ടിച്ചൂ ഗേഹബന്ധം മമ ഭവജലധിക്കക്കരെക്കുള്ള പോതം
വെട്ടിച്ചൂ ഞാന്‍ ജയിച്ചൂ, ജനനി, തവ കടക്കണ്‍ കഴുക്കോല്‍ കിടച്ചാല്‍

ശ്ലോകം 1654 : പൂവാലെയ്തു പുരാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവാലെയ്തു പുരാ പുരാരിഹൃദയം പോലും ചലിപ്പിച്ച നിന്‍
പുത്രന്‍ മന്മഥനോമനപ്രിയയുമൊത്തെന്നുള്ളിലുണ്ടിപ്പൊഴും
മുഗ്ദ്ധന്‍ ഞാന്‍ പലവാറകത്തു വരുവാന്‍ കെഞ്ചുമ്പൊഴെല്ലാമസ--
ന്ദിഗ്ദ്ധം നീയൊഴിയുന്നതിന്റെ പൊരുള്‍ ഞാനോര്‍ക്കുന്നതു,ണ്ടെങ്കിലും

കവി : വി.കെ.ജി

ശ്ലോകം 1655 : മുട്ടാതേര്‍പ്പെട്ടു മുവ്വാണ്ടിടയില്‍ ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മുട്ടാതേര്‍പ്പെട്ടു മുവ്വാണ്ടിടയില്‍ മറുകരയ്ക്കെത്തിയാദ്ധീര, നാഴി--
ക്കെട്ടാളും കേരളത്തിന്നിനിയൊരുകടലും കൂടി നേടിക്കൊടുത്തു.
കെട്ടാതുണ്ടാപ്പരപ്പില്‍, ദ്രുപദതനയ തന്‍ വേണി കോപം നുരക്കും
മട്ടാം ഭീമാട്ടഹാസം, ഭവഹരഭഗവത്‌ പാഞ്ചജന്യ പ്രണാദം.

ശ്ലോകം 1656 : കാറകന്നു തെളിഞ്ഞൊരംബര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

കാറകന്നു തെളിഞ്ഞൊരംബരവീഥിയില്‍ക്കുളിര്‍തെന്നല്‍പോല്‍
ചേറകന്നു വിളങ്ങിടും നെടുചോലയില്‍ത്തെളിനീരുപോല്‍
മാറിയിമ്മലരൊക്കെയെന്മനതാരിലാരിലുമൊന്നുപോല്‍
ഊറിയന്‍പു പരക്കുമാറു തുണയ്ക്ക നീ കരുണാനിധേ.

കവി : കുമാരനാശാന്‍

ശ്ലോകം 1657 : മരങ്ങള്‍ താഴുന്നു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വംശസ്ഥം

മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിയ്ക്കിതു താന്‍ സ്വഭാവമാം

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടി, കൃതി : കേരളശാകുന്തളം

ശ്ലോകം 1658 : സ്ഥിതാഃ ക്ഷണം പക്ഷ്മസു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

സ്ഥിതാഃ ക്ഷണം പക്ഷ്മസു, താഡിതാധരാഃ,
പയോധരോത്സേധനിപാതചൂര്‍ണ്ണിതാഃ,
വലീഷു തസ്യാഃ സ്ഖലിതാഃ, പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവഃ.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1659 : വാനത്തില്‍ തടവില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനത്തില്‍ തടവില്ല, ധര്‍മരഥമിങ്ങോടിച്ചു ദാരാഭനായ്‌
നൂനം ഭാസ്കരനെത്തുമന്ധതമസം നില്‍ക്കില്ലയേ കാലവും
ഊനംവിട്ട ഭയങ്ങള്‍ തന്റെ നിഴലും പോം ഹന്ത! മിന്നാമിനു--
ങ്ങാനന്ദാലയമാം മഹസ്സില്‍ മറയും നക്ഷത്രജാലത്തൊടും.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1660 : ഉടലില്‍ പൊടി ചിതറും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

ഉടലില്‍ പൊടി ചിതറും പടി സിതഭസ്മവുമതുപോല്‍
ജട കുംഭവു, മഹി പുച്ഛവു -- മിഭമൊത്തൊരു ഗിരിശന്‍
പിടി തന്‍ വടിവൊടു നിന്നിടുമഗജാംഗനയുടെ മെ--
യ്യൊടു കൂടവെയുളവായൊരു ഗണനായക, ശരണം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1661 : പരദൂഷണപടുതയ്ക്കൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശങ്കരചരിതം

പരദൂഷണപടുതയ്ക്കൊരു കുറവില്ലതു ഗഹനം
മനമേഷണിവിഷമേറ്റൊരു നിലയായതികഠിനം
കരുണാകര! വിഷമേക്ഷണ! തുണയാകണമുടനേ
വിരുതേറുക വിഷമുണ്മതി, നധികം ഹരി! ഹരനോ?

കവി : ജ്യോതിര്‍മയി

ശ്ലോകം 1662 : കരുണാലവമിയലാത്തൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

കരുണാലവമിയലാത്തൊരു മനവും, പരമനുജര്‍--
ക്കൊരു നന്മയുമരുളാത്തൊരു കരവും സ്വയമുടയോന്‍
'ഹര ശങ്കര, ശിവ ശങ്കര, ദുരിതം കള' യിതു പോല്‍
കരയുമ്പൊഴുതവനില്‍ കൃപ ചൊരിയാ മമ ഭഗവാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1663 : ഹിതമിങ്ങനെ കവനത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശങ്കരചരിതം

ഹിതമിങ്ങനെ കവനത്തിനു തുനിയാനിഹ ഹൃദയേ
അതുമാത്രവുമറിയാത്തതു ദുരിതം മമ, ശിവനേ!
പരമാര്‍ഥമിതറിയുന്നവനിവനെങ്കിലുമിനിയും
പരിചോടൊരു കവിതയ്ക്കൊരു മുള പൊട്ടണമുടനേ!

കവി : ശ്രീധരന്‍ കര്‍ത്താ

ശ്ലോകം 1664 : പരിശ്രമം ചെയ്യുകില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെനല്‍കിയത്രേ
മനുഷ്യനെപ്പാരിലയച്ചതീശന്‍

കവി : കെ. സി. കേശവപിള്ള

ശ്ലോകം 1665 : ദൂതീ, നിന്‍ നയനോത്പലദ്വയമിതാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൂതീ, നിന്‍ നയനോത്പലദ്വയമിതാ കൂമ്പുന്നു, നിന്‍ നെറ്റിയില്‍
സ്വേദം മുത്തു കണക്കെ വന്നു നിറയു, ന്നേറ്റം കിതയ്ക്കുന്നു നീ,
ഹാ, തന്‍ മേനി ഗണിച്ചിടാതിരവില്‍ നീ ചന്ദ്രന്റെ ചൂടേറ്റു മ--
ന്നാഥന്‍ തന്നുടെ വീട്ടിലോടി സഖിയെന്‍ സന്ദേശമേകീടുവാന്‍!

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 1666 : ഹരനും ഹരിയജനാദിയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശങ്കരചരിതം

ഹരനും ഹരിയജനാദിയുമമരത്വമതിയലും
നരനോ ചെറുവിഷവും പലവിഷമാദികളരുളും
നഗരങ്ങളിലനുവാസരമവനുണ്മതു ഗരളം
ഒരു സംശയമരുതാരിഹ ഗരളാശനവിരുതന്‍.

കവി : ബാലേന്ദു

ശ്ലോകം 1667 : നിടിലാക്ഷിയിലെരിതീയുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

നിടിലാക്ഷിയിലെരിതീയുടെ കളി, യമ്പിളി നദിയും
ജടയില്‍ തരികിടെയെന്നതിചടുലം ദ്രുതചലനം,
കുടിലാഹികളതിഭീകരമിളകിഗ്ഗളഗരളേ
കടികൂടിന ബഹളങ്ങളു -- മിതു ശങ്കരനടനം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1668 : കാണിയ്ക്കേണം കിമപി സഹജം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കാണിക്കേണം കിമപി സഹജം പാടവം നീ വസിക്കും
തോണിക്കേതെങ്കിലുമപകടം നേരിടുന്നാകിലപ്പോള്‍
ത്രാണിക്കാകുംവിധമൊടു വിചിത്രം പതത്രം പരത്തി-
ക്ഷീണിക്കാതക്ഷണമണയണം കായലിന്നക്കരയ്ക്കു്‌

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1669 : തണ്ടാര്‍സായക, മദ്ഗളത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തണ്ടാര്‍സായക, മദ്ഗളത്തില്‍ ഗരളശ്രീയല്ല, നീലോത്പല--
ച്ചെണ്ടാ; നബ്‌ഭുജഗേശന, ല്ലുദകജത്തണ്ടാണുരസ്സിങ്കല്‍ മേ;
കണ്ടീടുന്നതു ഭസ്മമല്ലുടലില്‍ മേ, മാലേയമാ; ണെന്തിനായ്‌--
ക്കൊണ്ടെന്‍ നേര്‍ക്കു വരുന്നു നീ? വിരഹി ഞാ, നെയ്യാന്‍ ഹരഭ്രാന്തിയാല്‍?

കവി : ചങ്ങമ്പുഴ / ജയദേവന്‍, കൃതി : ദേവഗീത (ഗീതഗോവിന്ദം തര്‍ജ്ജമ)

ശ്ലോകം 1670 : കാവിച്ചേല, തുടുത്തസാരി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാവിച്ചേല, തുടുത്തസാരി,രജതപ്പാവാട, നീലാംബരം
പൂവഞ്ചും പുടവത്തരങ്ങള്‍ പലതും സന്ധ്യയ്ക്കു തൂക്കീ ഹരി
ആവിര്‍മ്മോദവിഹംഗനാദമുരളീഗാനം പൊഴിയ്ക്കെ,പ്രിയം
താവും മട്ടു നിരന്നുകൂപ്പിയടിയില്‍പ്പൊല്‍ത്താമരക്കയ്യുകള്‍

കവി : വി.കെ.ജി

ശ്ലോകം 1671 : ആണ്ടില്‍പ്പാതി തപസ്സു ചെയ്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആണ്ടില്‍പ്പാതി തപസ്സു ചെയ്തു ധ്രുവനാം ബാലന്‍, പരീക്ഷിത്തു താ--
നേഴേയേഴു ദിനത്തി, ലംഗനയൊരാള്‍ യാമാര്‍ദ്ധമാത്രത്തിനാല്‍
നേടീ മോക്ഷമതെങ്കിലെന്തിനു വൃഥാ പാഴാക്കിടുന്നൂ ഭജി--
ച്ചീ നല്‍ യൌവന, മാണ്ടു നൂറു തികയുമ്പോഴോര്‍ക്ക ദൈവത്തിനെ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1672 : നീലാകാശപ്പരപ്പോ തവ തനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നീലാകാശപ്പരപ്പോ തവ തനു, തിരുനട്ടത്തിലൊന്നായഴിഞ്ഞാ--
ലോലാഭോഗം ഭവപ്പൂങ്കുഴലഴകില്‍ വിളങ്ങുന്നതോ മേഘജാലം?
കാലാരിപ്പെണ്‍കിടാവേ, വിധുമുഖി, വിളയാട്ടത്തില്‍ നിന്‍ മന്ദഹാസം
പാലാഴിക്കോളിളക്കം പടി വിലസുവതോ വെണ്ണിലാവാരറിഞ്ഞൂ?

ശ്ലോകം 1673 : കൊല്ലം കണ്ടാലൊരുവനവിടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാര്‍ക്കാന്‍ കൊതിച്ചി--
ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ
കൊല്ലംതോറും പലപല പരിഷ്കാരമേറ്റപ്പുരം കേ--
ളുല്ലംഘിക്കുന്നഹഹ! വിഭവം കൊണ്ടു താം രാജധാനീം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1674 : കല്യാവേശാല്‍ കലുഷമതിയാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കല്യാവേശാല്‍ കലുഷമതിയാമെന്റെ ചാപല്യമൂലം
കല്യാണാംഗിക്കതികഠിനമാമല്ലലേവം പിണഞ്ഞു
കല്യാ ദൈവാല്‍ കഥമപി സമുന്മൂലിതസ്വാന്തശല്യാ
കല്യാ, നിന്നാല്‍ പരമിഹ മമ ക്ഷേമവാര്‍ത്താം നിവേദ്യ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1675 : കാകം, പട്ടി, പരുന്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാകം, പട്ടി, പരുന്തു, ഗൃദ്ധ്രമിവയജ്ജീവന്‍ വെടിഞ്ഞുള്ളതാം
ലോകത്തില്‍ തനു കീറിനാലുപുറവും പുണ്ണാക്കിടും പോലവേ
ശോകം, സാദ്‌ധ്വസ, മീറ, ശങ്കയിവയബ്‌ഭൂപന്റെ ധീവിട്ട ഹൃ--
ത്താകപ്പാടെ മുറിപ്പെടുത്തി ദയ തെല്ലില്ലാതെയെല്ലയ്പ്പൊഴും.

കവി : ഉള്ളൂര്‍

ശ്ലോകം 1676 : ശ്യാമപ്പൂമെത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശ്യാമപ്പൂമെത്ത, ചഞ്ചല്‍ക്കുളിര്‍വിശറി, മണീകീര്‍ണ്ണമാം നീലമേലാ--
പ്പോമല്‍ത്തങ്കഗ്ഗുളോ, പ്പീ വക വിഭവശതം ചേര്‍ന്ന കേളീഗൃഹം മേ
പ്രേമത്താലേ സ്വയം തന്നരുളിയ പരമോദാരശീലന്റെ മുന്നില്‍
കാമത്താല്‍ കൊച്ചുകൈക്കുമ്പിളിതഹഹ! മലര്‍ത്തുന്ന ഞാനെത്ര ഭോഷന്‍!

കവി : വള്ളത്തോള്‍, കൃതി : കൈക്കുമ്പിള്‍ (സാഹിത്യമഞ്ജരി)

ശ്ലോകം 1677 : പ്രഭൂതാധിവ്യാധിപ്രസഭ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി--
ത്വദീയം തദ്രൂപം പരമരസചിദ്രൂപമുദിയാത്‌
ഉദഞ്ചദ്രോമാഞ്ചോ ഗളിതബഹുഹര്‍ഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാന്‍

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (3:8)

ശ്ലോകം 1678 : ഉരച്ചിട്ടെന്തേറെ?...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

ഉരച്ചിട്ടെന്തേറെ? ക്കനിവു തവ ചിത്തത്തിലുളവാം
വരേയ്ക്കോരോ മട്ടായ്‌ വരദ, കരുണാലാപമൊടിവന്‍
പുരോഭാഗത്തായ്‌ നിന്‍ കഴലിണയകക്കാമ്പിലനിശം
സ്മരിച്ചും കുമ്പിട്ടും സ്തുതികളുരുവിട്ടും മരുവിടാം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (3:10)

ശ്ലോകം 1679 : പാഴില്ലമൊഴിയല്‍പമാ;ണതിലെഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാഴില്ലാമൊഴിയല്‍പമാ;ണതിലെഴും സാരം ബൃഹുത്തും; ഭവാ--
നൂഴിക്കേവമണച്ച ദൌത്യമതിവര്‍ത്തിപ്പൂ ദിഗന്തങ്ങളെ;
ആഴിക്കപ്പുറവും പ്രവാചകനൊരാള്‍ കാതേകിപോല്‍; ആന്ധ്യമേ
ചൂഴി, ല്ലാത്മദിവസ്പതേ, ദ്യുതി ലവം നീ ചേര്‍ക്കുമുള്‍ക്കണ്‍കളില്‍.

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 1680 : ആരമ്യശ്രീലരക്താംബരം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആരമ്യശ്രീലരക്താംബരമലഘുകിഴിഞ്ഞാനിലത്തോട്ടിഴഞ്ഞും,
നീരന്ധ്രപ്പൂ നെടും കാര്‍കുഴലഴകിലഴിഞ്ഞങ്ങു ചിന്നിക്കിടന്നും,
സാരസ്യം ചേര്‍ന്ന നാനാകിളിനിനദമണിക്കാല്‍ച്ചിലമ്പൊച്ചപൂണ്ടും,
താരസ്വേദം പൊഴിഞ്ഞും, ഹ ഹ! നടനമിടും ദേവി സന്ധ്യേ നമിക്കാം!

ശ്ലോകം 1681 : സത്യസ്ഥനേകന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

സത്യസ്ഥനേകന്‍ ചതുരാസ്യനാദരാല്‍
ക്ഷിത്യംഗനാപങ്ങ്തിയിലദ്വിതീയയായ്‌
അത്യദ്ഭുതം തീര്‍ത്തവളെ ദ്വിതീയയായ്‌
സത്യസ്ഥനന്യന്‍ ചതുരാസ്യനാക്കിനാന്‍.

കവി : ഉള്ളൂര്‍

ശ്ലോകം 1682 : ആറും, നിശാഗഗനതുല്യം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മത്തേഭം

ആറും, നിശാഗഗനതുല്യം ജടാവിപിനമേറും മനോഹരശശി--
ക്കീറും, പദാശ്രിതരിലാറും രതീശ്വരനില്‍ നീറും ത്രിലോചനമൊടും,
ചീറും ഫണീന്ദ്രഗണമേറുന്ന മാറു, വിഷമേറുന്ന കണ്ഠമിവയും
ചേരും മഹേശ, വനമേറുമ്പൊഴെന്റെമനമേറീടണം കരുണയാല്‍.

കവി : മധുരാജ്‌

ശ്ലോകം 1683 : ചേടീഭവന്നിഖില...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

ചേടീഭവന്നിഖിലഖാടീകദംബതരുവാടീഷു നാകിപടലീ--
കോടീരചാരുതരകോടീ മണീകിരണകോടീകരംബിതപദാ
പാടീരഗന്ധികുചശാടീ കവിത്വപരിപാടീമഗാധിപസുതാ
ഘോടീകുലാദധികധേറ്റെമുദാരമുഖവീടീരസേന തനുതാം.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1684 : പാരം കരിമ്പു പനസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിര്‍വെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതി ചേര്‍ന്നു വിളങ്ങുമീ നല്‍--
പ്പാരഗ്ര്യകല്‍പതരുമണ്ഡിതനന്ദനാഭം.

കവി : ഉള്ളൂര്‍

ശ്ലോകം 1685 : ഇടിവെട്ടു ശിരസ്സിലേറ്റു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല -- യിതാണു സൌഹൃദം ഹാ!

കവി : ഉമേഷ്‌ നായര്‍ / വാസ്സിലി ഷുഖോവ്സ്കി

ശ്ലോകം 1686 : ഉള്ളംകൈകള്‍ ചുകന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉള്ളംകൈകള്‍ ചുകന്നു,തോളുകള്‍ തളര്‍ന്നീടുന്നു കുംഭം വഹി--
ച്ചുള്ളില്‍ തിങ്ങിന വീര്‍പ്പിനാല്‍ കുതിതുടര്‍ന്നീടുന്നു വക്ഷസ്ഥലം
കൊള്ളാഞ്ഞാസ്യമതില്‍ ശ്രമാംബു വിസരം പൂങ്കര്‍ണികാഗ്രങ്ങളില്‍
തള്ളുന്നൂ ചിതറുന്നു കൂന്തലുമൊരേ കൈകൊണ്ടു ബന്ധിക്കയാല്‍

കവി : എ. ആര്‍. രാജരാജ വര്‍മ, കൃതി : ശാകുന്തളം

ശ്ലോകം 1687 : കേഴും കുട്ടികള്‍, വൃത്തികെട്ട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു--
പ്പാഴും വെള്ളമഹോ കുളിപ്പതിനു -- ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 1688 : പ്രമുദിതേന ച തേന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

പ്രമുദിതേന ച തേന സമം തദാ
രഥഗതോ ലഘു കുണ്ഡിനമേയിവാന്‍
ഗുരുമരുത്‌പുരനായക, മേ ഭവാന്‍
വിതനുതാം തനുതാം നിഖിലാപദാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1689 : ഗജഭുജംഗവിഹംഗമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഗജഭുജംഗവിഹംഗമബന്ധനം
ശശിദിവാകരയോര്‍ ഗ്രഹപീഡനം
മതിമതാം ച സമീക്ഷ്യ ദരിദ്രതാം
വിധിരഹോ ബലവാനിതി മേ മതിഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1690 : മണികളായിരമുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

മണികളായിരമുണ്ടു പരന്നഹോ!
പണി,യതൊന്നു പെറുക്കിയടുക്കുവാന്‍
നലമൊടായവ ചേര്‍ത്തു കൊരുത്തിടാ--
മണിയണം മണിമാല മനോഹരം

കവി : ജ്യോതിര്‍മയി

ശ്ലോകം 1691 : നിടിലലോചന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

നിടിലലോചന! നിന്‍ തിരുമേനി ത--
ന്നടിയൊഴിഞ്ഞവലംബനമില്ല മേ
പിടി പുറപ്പുമരിപ്പുമറുത്തു നീ
നടനമാടുക നമ്മിലനാരതം.

കവി : കുമാരനാശാന്‍

ശ്ലോകം 1692 : പ്രബുധിതാനഥ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

പ്രബുധിതാനഥ 'പാലയ പാലയേ'--
ത്യുദയദാര്‍ത്തരവാന്‍ പശുപാലകാന്‍
അവിതുമാശു പപാഥമഹാനലം
കിമിഹ ചിത്രമയം ഖലു തേ മുഖം.

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1693 : അരിയ ഭക്തി കലര്‍ന്നൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

അരിയ ഭക്തി കലര്‍ന്നൊരു ഭൂപനും
ഹരിദിനം പതിവായ്‌ പ്രയതാശയന്‍
ദുരിതനാശകമെന്നഥനോട്ടുതാന്‍
ശരിവരേയ്ക്കുഭജിച്ചു മുകുന്ദനെ.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1694 : ദദുഷി രേവതഭൂഭൃതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ദദുഷി രേവതഭൂഭൃതി രേവതീം
ഹലഭൃതേ തനയാം വിധിശാസനാത്‌
മഹിതമുത്സവഘോഷമപൂപുഷഃ
സമുദിതൈര്‍മുദിതൈഃ സഹ യാദവൈഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (78:2)

ശ്ലോകം 1695 : മദനമോഹിനി പദ്മിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

മദനമോഹിനി പദ്മിനി തന്‍ ഗുണം
മദമിയന്ന മഹമ്മദനായകന്‍
തദനുതച്ഛ്രവണാതിഥിയാക്കിനാ--
നദയമംഗജനും സ്വധനുര്‍ഗ്ഗുനം.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1696 : തളിരുതോറ്റ കരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

തളിരുതോറ്റ കരം സിഗരറ്റുമായ്‌
ലളിതമാമധരത്തൊടു ചേര്‍ത്തുടന്‍
മതി കെടുത്തിന പുഞ്ചിരി തൂകിടും
മദമെഴുന്ന മദാമ്മയെ നോക്കുവിന്‍.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1697 : മത്തായി മദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

മത്തായി മദ്യം മുറപോല്‍ കുടിച്ചു
മത്തായി വീട്ടില്‍ പുകിലായിനില്‍ക്കേ
മത്തായി വെച്ചീടിന കോലിനാല്‍ മര്‍--
മ്മത്തായി പത്നീം പ്രഹരം ചകാര

കവി : ഹരിദാസ്‌

ശ്ലോകം 1698 : മദനവേദനയാ ഖലു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

മദനവേദനയാ ഖലു കാതരാ--
മതിബലാ'മബലാ'മിതി ഭാവയന്‍
മഥിതമന്മഥമാനസപൂരുഷ--
സ്ത്വകരുണഃ, സഖി! ചിന്തയ ശങ്കരം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1699 : മദനകാതരയായ്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

മദനകാതരയായവളെസ്സദാ
മദനമാലു പെരുത്തൊരു പൂരുഷന്‍
അബലയെന്നു വിളിക്കുവതോര്‍ക്കൊലാ
മദനവൈരിയെയോര്‍ക്കുകയെപ്പൊഴും

കവി : രാജേഷ്‌ ആര്‍ വര്‍മ്മ. കഴിഞ്ഞ ശ്ലോകത്തിന്റെ പരിഭാഷ.

ശ്ലോകം 1700 : അവധിയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

അവധിയറ്റു കയര്‍ത്തിടുമബ്ധിയില്‍--
ഭുവനവല്ലഭനും ഭടസംഘവും
ലവണവാരി കുടിച്ചുമറിഞ്ഞഹോ!
വിവശരായി വെടിഞ്ഞിതസുക്കളെ.

കവി : കട്ടക്കയം

ശ്ലോകം 1701 : ലപന്നച്യുതാനന്ദ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ലപ"ന്നച്യുതാനന്ദ ഗോവിന്ദ വിഷ്ണോ
മുരാരേ ഹരേ നാഥ നാരായ"ണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തഥാ മേ ദയാശീല ദേവ പ്രസീദ

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 1702 : യുക്തിയ്ക്കെല്ലാമതീതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

യുക്തിയ്ക്കെല്ലാമതീതം പരമൊരുപൊരുളുണ്ടായതിന്‍ നാമമത്രേ
ഭക്ത്യുദ്രേകം ഭവാനില്‍പ്പരപുരുഷപരബ്രഹ്മസായൂജ്യമെത്താന്‍
മര്‍ത്ത്യന്നോര്‍ത്താലെളുപ്പം, പഥമിതിഹ ലഭിച്ചീടുവാന്‍ നിന്‍പദം ഞാന്‍
നൃത്യല്‍പ്പത്മപ്രഭാരഞ്ജിതമനുനിമിഷം ഹൃത്തിലോര്‍ക്കാവു നിത്യം.

കവി : എം. കേശവന്‍ എമ്പ്രാന്തിരി, കൃതി : സമാധാനം

ശ്ലോകം 1703 : മേഘം മദ്ദളമാക്കിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേഘം മദ്ദളമാക്കിടും കഥകളീരംഗത്തു വെണ്‍ചേങ്കില--
ത്താളം കേളികള്‍ കൊട്ടിയെന്നുമുണരും സോപാനസംഗീതമായ്‌
ആകാശത്തു ചുവന്ന സന്ധ്യ തിരപൊക്കുമ്പോള്‍ കൊളുത്തുന്നിതാ
കാലം കേളിവിള, ക്കൊരുങ്ങി നിശയും വന്നൂ പുറപ്പാടിനായ്‌

കവി : ബാലേന്ദു, കൃതി : ഇളം നിലാവ്‌

ശ്ലോകം 1704 : അതിമിനുസമിദാനീമൊന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

അതിമിനുസമിദാനീമൊന്നു ചൊല്ലേണമെന്നാല്‍
മതിമുഖിമണിയാളേ! ഹന്ത! നിന്നോടുവേണം
കഥപറകിലുറങ്ങും നീയഹോ പിന്നെ മൂളു--
ന്നതിനിവിടെ വിളക്കോ, കട്ടിലോ, കട്ടുറുമ്പോ?

കവി : വെണ്മണി മഹന്‍ നമ്പൂതിരി

ശ്ലോകം 1705 : കാമേനോജ്ജയിനീം ഗതേ മയി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാമേനോജ്ജയിനീം ഗതേ മയി തദാ കാമപ്യവസ്ഥാം ഗതേ
ദൃഷ്ട്വാ സ്വൈരമവന്തിരാജതനയാം പഞ്ചേഷവഃ പാതിതാഃ
തൈരദ്യാപി സശല്യമേവഹൃദയം ഭൂയശ്ച വിദ്ധാ വയം
പഞ്ചേഷുര്‍മദനോ യദാ കഥമയം ഷഷ്ഠഃ ശരഃ പാതിതഃ!

കവി : ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1706 : തളര്‍ന്നു വീഴും കരളിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

തളര്‍ന്നു വീഴും കരളിന്നിളന്നീ--
രാവട്ടെയിബ്ഭാരതകല്‍പവൃക്ഷം
വിളക്കുമാടങ്ങളിലേയ്ക്കു വീണ്ടും
നയിച്ചിടട്ടേ കവിതന്നൃഷിത്വം

കവി : രമേശന്‍ നായര്‍, കൃതി : ഋഷിപൂജ

ശ്ലോകം 1707 : വെയ്‌ലും ന്‍ലാവും വിഴുങ്ങി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വെയ്‌ലും ന്‌ലാവും വിഴുങ്ങിക്കനലൊളി നടുവില്‍ക്കാലുമൂന്നിപ്പിടിച്ച--
മ്മയ്‌ലിന്മേലാടുമുണ്ണീ, മറയരുതു മനോമൌനവീട്ടിന്‍ വിളക്കേ,
റെയ്‌ലിന്‍ വേഗം ജയിക്കും ജരനര മുതലാം മൂഢരും ഞാനുമായി--
ജ്ജെയ്‌ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജാവമയി പരമന്‍ ചിത്സുഖം നല്‍കിടേണം.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1708 : റോഡുമാര്‍ഗ്ഗമതണഞ്ഞ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

റോഡുമാര്‍ഗ്ഗമതണഞ്ഞ മാബലി--
യ്ക്കായിരം വചനമുണ്ടു നന്ദിയായ്‌
ദൂരമൊട്ടു കുറയുന്നു നിത്യവും
കേരളം കുഴികളാലടുത്തുപോയ്‌!

കവി : ജ്യോതിര്‍മ്മയി

ശ്ലോകം 1709 : ദാരിതാതിഘന ദാരികാദമിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ദാരിതാതിഘന ദാരികാദമിത ദാരുണാഘനികരശ്ചടാ--
മാരമാരണ മരാ മരാള മണിമത്തരാഗ പരമാനിനീ
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ--
രാജരാജരമണീരപാരപിതരാജിതാമല പദാവതാം.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1710 : ശരജ്ജ്യോത്സ്നാശുഭ്രാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ശരജ്ജ്യോത്സ്നാശുഭ്രാം ശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഘുടികാപുസ്തകകരാം
സകൃന്നത്വാ ന ത്വാം കഥമിവ സതാം സന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാ ഫണിതയഃ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1711 : സൃഷ്ട്വേദം പ്രകൃതേരന്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീയേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭൃഗ്‌ ബഹിരഹം പ്രാജ്ഞസ്സുഷുപ്തൌ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതിപ്രത്യന്തരങ്ഗം ജനൈര്‍
യസ്യൈ സ്വസ്തി സമര്‍ത്ഥ്യതേ പ്രതിപദാ പൂര്‍ണാ ശൃണു ത്വം ഹി സാ.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1712 : യാതൊന്നില്ലെന്നു വന്നാല്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

യാതൊന്നില്ലെന്നു വന്നാല്‍ ഭുവനമഖിലമിമ്മട്ടില്‍ നില്‍ക്കില്ലയെന്ന--
ല്ലാതങ്കം, സൌഖ്യമെന്നുള്ളതുമിഹ സമമായ്‌ കാണുവാനും പ്രയാസം
ഭൂതങ്ങള്‍ക്കൊക്കെയുള്ളില്‍ ബഹിരപി വിലസീടുന്നതാ, യിന്നപോലെ--
ന്നോതാവല്ലാത്തൊരശ്ശക്തിയെയഹമനിശം ഭക്തിപൂര്‍വം തൊഴുന്നേന്‍!

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1713 : ഭയം ദ്വിതീയാഭി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭയം ദ്വിതീയാഭിനിവേശതഃ സ്യാ--
ദീശാദപേതസ്യ വിപര്യയോസ്മൃതിഃ
തന്മായയാതോബുധ ആഭജേത്തം
ഭക്ത്യൈകയേശം ഗുരുദേവതാത്മാ

കവി : വ്യാസന്‍, കൃതി : ഭാഗവതം (11)

ശ്ലോകം 1714 : തോട്ടില്‍ക്കൂടി ത്വരിതതരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തോട്ടില്‍ക്കൂടി ത്വരിതതരമത്തോണി ചൊവ്വായൊഴുക്കിന്‍
പാട്ടില്‍ക്കൂടീട്ടഴകൊടൊഴുകിക്കായലില്‍ ചെന്നുചേര്‍ന്നാല്‍
ബോട്ടില്‍ക്കേറിബ്ബഹുസരസമായ്പ്പാട്ടു പാടിച്ചുപോകും
നാട്ടില്‍ കേള്‍പ്പുള്ളവര്‍ ചിലര്‍ നിനക്കക്ഷിലക്ഷീഭവിക്കും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 1715 : ബാല്യം നിന്‍ തോളിലേറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ബാല്യം നിന്‍ തോളിലേറി,പ്പലകളികള്‍ കളിച്ചൂ, പഴം തിന്നു മുറ്റും
ചാലേ നിന്‍കീഴെ നര്‍മ്മോത്സുകസഹജരുമൊത്താസ്വദിച്ചൂ യുവത്വം
പിന്നെസ്സ്വാര്‍ഥം മുഴുത്തെന്‍ കരമഴു മുറിവേല്‍പ്പിച്ചു നിന്‍കൊമ്പിനെത്താ--
നിത്രയ്ക്കായിട്ടു, മിന്നീയവശനു നിവരാനൂന്നു നീ നല്‍കിയില്ലേ!

കവി : ഡോ. പി. സി. രഘുരാജ്‌

ശ്ലോകം 1716 : പ്രിയം പറഞ്ഞടുത്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

പ്രിയം പറഞ്ഞടുത്തു വന്നു പുല്‍കിടുന്ന കാന്തനും
പ്രിയങ്ങളൊക്കെയും നടത്തി നീ വളര്‍ത്ത മക്കളും
യമന്‍ വരുന്ന നേരമാരുമെത്തുകില്ല കാക്കുവാന്‍
യമാന്തകന്റെ പാദമോര്‍ക്ക സര്‍വ്വവും വെടിഞ്ഞു നീ

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1717 : യാദസ്തോമം തിമിര്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

യാദസ്തോമം തിമിര്‍ക്കും കടല്‍ മണിയറയാം; യോഗവിദ്യേ, വിഷാഗ്നി--
ക്ഷോദം പാടേ പൊഴിക്കും ഫണി പരിചിയലും മെത്തയാ, ണത്രയല്ല,
മോദത്താല്‍ ദാസിയാം പൂമക, ളധിഗതമാം വിശ്വരക്ഷാധികാരം;
സാദം പറ്റാതെ സര്‍വ്വോത്തരമഹിമ ഭവത്സേവകന്നേവമുണ്ടാം.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1718 : മൃദുപദാംബുജ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മൃദുപദാംബുജതാഡനമേല്‍ക്കവേ
മദമകന്നടികൂപ്പിയ കാളിയന്‍
യദുകുലോത്തമ,കേരളമാകവേ
നദികളില്‍ കുടിയേറി രസിപ്പതോ?

കവി : ഹരിദാസ്‌

ശ്ലോകം 1719 : യോഗം കുറഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

യോഗം കുറഞ്ഞു ബഹുനിസ്വതയാര്‍ന്നുപാരം
രോഗംകടന്നുപിടിപെട്ടുഴലുന്നവര്‍ക്കും
ഭോഗം പെടാത്ത നിജ ജീവനിലേറിടുന്നു
രാഗം ധരാധവനുമുള്ളതില്‍ മീതെയത്രേ.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1720 : ഭീഷ്മദ്രോണതടാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണവഹനീ കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈഃ രണനദീ കൈവര്‍ത്തകഃ കേശവഃ

ശ്ലോകം 1721 : അബ്ദാര്‍ദ്ധേന ഹരിം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൌത്താനപാദിശ്ശിശു,--
സ്സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാര്‍ദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന -- നവതി പ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1722 : ഖേദത്തെ നീക്കുമൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഖേദത്തെ നീക്കുമൊരു കൌമുദി പോലെഴുന്ന
പാദത്തെയും പരയെയും പരിചില്‍ക്കടന്നു
ബോധത്തെയും പണയമിട്ടു ബുഭുക്ഷയറ്റു
മോദത്തൊടെന്നമൃതവാരിധി മുങ്ങുമോ ഞാന്‍.

കവി : കുമാരനാശാന്‍, കൃതി : ശിവജ്ഞാനപഞ്ചകം

ശ്ലോകം 1723 : ബര്‍ഹോത്തംസവിലാസികുന്തളഭരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബര്‍ഹോത്തംസവിലാസികുന്തളഭരം, മാധുര്യമുഗ്ദ്ധാനനം,
പ്രോന്മീലന്നവയൌവനം, പ്രവിലസദ്വേണുപ്രണാദാമൃതം,
ആപീനസ്തനകുഡ്മളാഭിരഭിതോ ഗോപീഭിരാരാധിതം,
ജ്യോതിശ്ചേതസി നശ്ചകാസ്തു ജഗതാമേകാഭിരാമാദ്ഭുതം.

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1724 : ആവിശ്ചിന്താഭരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ആവിശ്ചിന്താഭരമവനരിപ്പാട്ടു വാണോരുകാലേ
സേവിക്കാനായ്‌ ഗുഹനെയൊരുനാളാസ്ഥയാ പോയനേരം
ഭാവിശ്രേയഃപിശുനശകുനം കണ്ടുപോല്‍ നീലകണ്ഠം
കോവില്‍ക്കെട്ടില്‍ ക്വചന ഭഗവദ്വാഹനം മോഹനാങ്ഗം.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1725 : ഭ്രാജല്‍പിഞ്ഛാവതംസ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഭ്രാജല്‍പിഞ്ഛാവതംസപ്രഭുവഭിനയവിജ്ഞാനവാരാശി, ഗോപീ--
രാജീവാക്ഷീജനാലാപന,നടനവിശേഷങ്ങള്‍ വിശ്വോത്തരങ്ങള്‍,
സൌജന്യേന്ദുപ്രഭാമണ്ഡലരജതകലാദീപമമ്ലാനശോഭം,
കൂജത്‌സംഗീതവൃക്ഷച്ഛദനിബിഡവനം മോഹനം രാസലാസ്യം.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1726 : സ്പാനിഷ്ജനങ്ങള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

സ്പാനിഷ്ജനങ്ങള്‍ പവിഴക്കൊടിയെന്നു തെറ്റായ്‌
ധ്യാനിച്ചുകൊണ്ടു ഹരണത്തിനണഞ്ഞനേരം
ഈ നിര്‍മ്മലക്ഷിതി,യടുപ്പൊരു ശത്രുവിന്റെ
ഹാനിക്കുപറ്റിയ തിമിംഗിലമായിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1727 : ഇന്നേ മുതല്‍ക്കയി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

"ഇന്നേ മുതല്‍ക്കയി നിനക്കു തപോധനത്താല്‍
സിദ്ധിച്ച ദാസനിവ"നെന്നഥ ചന്ദ്രചൂഡന്‍
കല്‍പ്പിക്കവേ സുമുഖി മാലഖിലം മറന്നാള്‍;
ക്ലേശം ഫലിക്കിലതു താന്‍ പുതുതായ സൌഖ്യം

കവി : എ ആര്‍ രാജരാജ വര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 1728 : കണ്ടാലാര്‍ക്കും കൃതകപതഗം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കണ്ടാലാര്‍ക്കും കൃതകപതഗം തന്നെയാണെന്നതല്ലാ--
തുണ്ടാകൊല്ലാ മനമതില്‍ മറിച്ചെണ്ണമവ്വണ്ണമായി
മിണ്ടാതേ കണ്ടതിനുമുകളില്‍ ചേര്‍ന്നു ചേണാര്‍ന്ന നിന്നെ--
ക്കൊണ്ടാടും കണ്ടിരുകരയിലും നോക്കിനില്‍ക്കുന്ന ലോകം.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1729 : മാവിന്‍കൊമ്പിലിരുന്നു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാവിന്‍കൊമ്പിലിരുന്നു പൂങ്കുയിലിടക്കിന്നും വസന്തങ്ങളില്‍--
ക്കൂവും, വണ്ടു മുഴക്കിടും സ്മരധനുര്‍ജ്ജ്യാനാദമന്ത്രാക്ഷരം,
തൂവും ചുറ്റിനടന്നു വാര്‍മണമിളം താര്‍ത്തെന്നല്‍ -- എന്താകിലെ--
ന്താവുന്നില്ല, മനസ്സിനിന്നൊരു മദം കേറ്റാനവയ്ക്കൊന്നിനും.

കവി : കെ.എന്‍.ഡി

ശ്ലോകം 1730 : താളം തെറ്റിയ്ക്കുമിജ്ജീവിത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

താളം തെറ്റിയ്ക്കുമിജ്ജീവിതസുഖമഖിലം വാര്‍ദ്ധകശ്രാന്തിവന്നാല്‍
മാലേറ്റീടുന്ന രോഗം പിടിപെടുകിലഹോ പിന്നെയോതേണ്ടതുണ്ടോ?
ശ്രീലേന്ദ്രാശ്മാഭിരാമാകൃതിയുടെ സതതദ്ധ്യാനമല്ലാതെ മേറ്റ്‌--
ന്താലംബം ദീര്‍ഘകാലാമയദുരിതഭരം ഹന്ത, ദൂരീകരിയ്ക്കാന്‍?

കവി : വി.കെ.ജി

ശ്ലോകം 1731 : ശ്രീമത്താകും സലിലമിരവില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ശ്രീമത്താകും സലിലമിരവില്‍ ചന്ദ്രശാലേന്ദുകാന്ത--
സ്തോമം വര്‍ഷിപ്പളവടിയില്‍നിന്നായതുണ്ണും ഘനങ്ങള്‍
ഭീമഗ്രീഷ്മത്തിലുമുദധിയെത്തള്ളി നീലാശ്മദംഭാ--
ലാ മഞ്ജുശ്രീസദനനിരതന്‍ ഭിത്തിമേല്‍പ്പാര്‍ത്തിടുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1732 : ഭയമൊരു ലവലേശം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

ഭയമൊരു ലവലേശം പോലുമില്ലാതെയാകും
തുണയരുളുവതിന്നായെന്നുമെന്നൊപ്പമെങ്കില്‍
ഘനഘനിതതമസ്സില്‍പ്പെട്ടു,നട്ടം തിരിഞ്ഞീ
വനമതിലുഴലുമ്പോള്‍ തോഴനായ്‌ നീ വരില്ലേ?

കവി : ജ്യോതിര്‍മയി

ശ്ലോകം 1733 : ഘൃതമൊഴിച്ചിനി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ഘൃതമൊഴിച്ചിനിയെന്തുമശിച്ചിടാ--
മിതി വിധിച്ചിവനോടു ഭിഷഗ്വരന്‍.
അതു നിമിത്തമനാകുലമെന്തിലും
ഘൃതമൊഴിച്ചു കുഴച്ചു കഴിപ്പു ഞാന്‍.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1734 : അങ്കണേ ഘടിതരിംഘണം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

അങ്കണേ ഘടിതരിംഘണം ചലിതകിങ്കിണീകൃതഘണാഘണം
ചഞ്ചലാളകകുലാകുലം തരളലോചനം ദുരിതമോചനം
അങ്കുരദ്വിശദ ദന്തകുഡ്മളവിലോഭനീയ വദനാംബുജം
ശംബരേശമപി ചിന്തയാമി ശിശുമിന്ദ്രനീല മണിമേചകം

ശ്ലോകം 1735 : ആമോദാലമ്പലപ്പൊയ്കയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആമോദാലമ്പലപ്പൊയ്കയിലിളകുമിളംകാറ്റുമേറ്റിട്ടുപിന്നീ--
ടാമോദത്തോടൊരുന്നാള്‍ സുമധുരമധുപാനത്തിനായത്യുപായാല്‍
ശ്രീമല്‍സന്ധ്യക്കതിന്‍ നിര്‍മ്മലവദനവികാസം തുളുമ്പീടുമെന്നോര്‍--
ത്തോമല്‍ത്തീരപ്രദേശത്തെഴുമൊരു ചെറുകാര്‍വണ്ടിനെക്കണ്ടുവോ നീ.

കവി : വെണ്മണി മഹന്‍, കൃതി : (പരിഭാഷ : പശ്യ ത്വം ഭൃംഗപോതം കമപി കുമുദിനീ...)

ശ്ലോകം 1736 : ശശീ ദിവസധൂസരോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

ശശീ ദിവസധൂസരോ, ഗളിതയൌവനാ കാമിനീ,
സരോ വിഗതവാരിജം, മുഖമനക്ഷരം സ്വാകൃതേഃ,
പ്രഭുര്‍ദ്ധനപരായണസ്സതതദുര്‍ഗ്ഗതിസ്സജ്ജനോ
നൃപാങ്കണഗതഃ ഖലോ -- മനസി സപ്തശല്യാനി മേ.

കവി : ഭര്‍ത്തൃഹരി

ശ്ലോകം 1737 : പ്രാണേശിത്രി, പ്രണയമസൃണേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

പ്രാണേശിത്രി, പ്രണയമസൃണേ! വല്ലജോലിക്കുമായ്‌ ഞാന്‍
വാണേനെന്നനൊരു പകലകന്നല്‍പദൂരേതപ്യഗാരേ
കേണേറ്റം നീ വലയുമതു ഞാന്‍ കേള്‍പ്പതുണ്ടന്നതിന്നാ--
ലാണേ ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1738 : കാലിക്കാലില്‍ത്തടവിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്തശോഭം
പീലികണ്ണാല്‍ക്കലിതചികുരം പീതകൌശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃ

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 1739 : കോപമത്സരവശംവദഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

കോപമത്സരവശംവദഃ കലിര്‍--
ദ്വാപരേണ സഹ മേദിനീം ഗതഃ
സ്വാപദേ സ്വയമചോദജ്‌ജളം
സ്വാപതേയഹരണായ പുഷ്കരം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1740 : സന്തതം മിഹിരനാത്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം!

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1741 : ചുണ്ടങ്ങാച്ചന്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചുണ്ടങ്ങാച്ചന്തി മൂടാത്തൊരു ചെറുവസനം കൊണ്ടഹോ തറ്റുടുത്തും,
കൊണ്ടോത്തിന്‍ കയ്യുകാട്ടി, ക്കുടവയറു തുളുമ്പിച്ചു പേര്‍ത്താര്‍ത്തിയോടെ
ശുണ്ഠിക്കും നല്ല തൃഷ്ണയ്ക്കുമൊരലര്‍വിശിഖഭ്രാന്തിനും പാത്രമായി--
ട്ടുണ്ടോതിക്കദ്വിജന്മാര്‍ പലരുമവരെയും കണ്ടു ഞാന്‍ കാഴ്ചരംഗേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 1742 : ശാസ്ത്രവ്യുല്‍പ്പത്തി,യല്‍പ്പേതര...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ശാസ്ത്രവ്യുല്‍പ്പത്തി, യല്‍പ്പേതരപടുത രുജാനിര്‍ണ്ണയത്തിങ്ക,ലെന്ന--
ല്ലോര്‍ത്തിട്ടോതും ചികിത്സാവിധിയുടെയൊരുലാളിത്യമെന്നേതുകൊണ്ടും
നേര്‍ത്തേ പാര്‍ത്തട്ടു വിട്ടീടിന വിപുലയശോരാശിവൈദ്യമ്മടച്ചന്‍
തീര്‍ത്തോതാം വൈദ്യലോകത്തിനു മുഴുവനുമേ മാതൃകായോഗ്യനത്രെ!

കവി : ടി. എം. വി.

ശ്ലോകം 1743 : നേരമ്പോയതറിഞ്ഞിടാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരം പോയതറിഞ്ഞിടാതെ പുളകപ്പൂചൂടിനിന്നേന്‍; പ്രഭാ--
പൂരം ചിന്തിയ രൂപമോ ജാവമകന്നെങ്ങോ മറഞ്ഞീടവേ,
പാരം കാലിടറാന്‍ തുടങ്ങി; ഹൃദയം താളം മുറുക്കീ; ചിദാ--
കാരം കണ്ടു കുളിര്‍ത്തൊരെന്‍മിഴികളില്‍ക്കാളിന്ദി മേളിച്ചിതേ!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1744 : പൂവിന്‍ചുണ്ടു തൊടുന്നതില്ല...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവിന്‍ ചുണ്ടു തൊടുന്നതില്ല പുതുതേന്‍ തെണ്ടും ദ്വിരേഫം; മണം
തൂവിത്തൂവിയലഞ്ഞലഞ്ഞു തിരിയാന്‍ വന്നില്ല മന്ദാനിലന്‍;
മാവിന്‍കൊമ്പിലുറക്കമായ്‌ക്കുയില്‍; വെറും ജീവച്ഛവം മാത്രമി--
ബ്ഭൂവി,ന്നെന്തൊരു കഷ്ട,മിങ്ങനെവരാനെന്തേ വസന്തോത്സവം?

കവി : കെ.എന്‍.ഡി

ശ്ലോകം 1745 : മേയുന്നൂ ഭയമെന്നി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേയുന്നൂ ഭയമെന്നി മാന്‍കിട മനോവിശ്വാസനിശ്ശങ്കരായ്‌
പെയ്യുന്നൂ ഫലപുഷ്പമാരി മരമോരോന്നും ദയാരക്ഷിതം
ഏറുന്നൂ ചുമലപ്പശുക്കള്‍ കൃഷിയേറ്റീട്ടില്ല പാടങ്ങളില്‍
പേറുന്നൂ പുക ഹവ്യഗന്ധമിവിടം സന്ദേഹമില്ലാശ്രമം

കവി : ഏ ആര്‍. രാജരാജവര്‍മ്മ/ ഭാസന്‍, കൃതി : സ്വപ്നവാസവദത്തം തര്‍ജ്ജമ

ശ്ലോകം 1746 : എമ്മട്ടോ നീങ്ങിടുന്നൂ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

എമ്മട്ടോ നീങ്ങിടുന്നൂ ദിനസരി; പുലരാനുള്ളസമ്പത്തു വായ്ക്കും
വിമ്മിഷ്ടം മാത്രമാണി;ന്നനുഭവമഖിലം നിന്നുപോയൊന്നുമില്ല,
ജന്മം'} തീരാതെ നില്‍പ്പുണ്ടിനിയുമൊരു മഹാശാപമായ്‌; ഹന്ത! മേലില്‍
ധര്‍മ്മം തെണ്ടാനിറങ്ങാം -- കവിതയിലുമെനിയ്ക്കോര്‍ക്കിലിപ്പോക്കുതന്നെ!

കവി : കെ.എന്‍.ഡി

ശ്ലോകം 1747 : ജാതിച്ചുവട്ടില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജാതിച്ചുവട്ടില്‍ജ്ജലസേകമേകും
ജനങ്ങളിപ്പൂച്ചെടി കൈയനക്കി
വളര്‍ത്തിടുന്നില്ലതുപോട്ടെ; ദൂരെ
വലിച്ചുമാറ്റുന്നതുമുണ്ടു! കഷ്ടം!

കവി : കവി: ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 1748 : വ്യാകീര്‍ണ്ണാളകമമ്പിളിപ്പൊളി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വ്യാകീര്‍ണ്ണാളകമമ്പിളിപ്പൊളിയൊളിത്തൂനെറ്റിമേല്‍, ചന്ദന--
ശ്രീകമ്രക്കുറി വേര്‍പ്പിലിത്തിരിയലിഞ്ഞോടിക്കിതച്ചങ്ങിനെ
നീ കേളിക്കിടയില്‍ക്കടന്നു മടിയില്‍ക്കേറാന്‍ കുതിയ്ക്കുന്നതും,
പോകുന്നില്ല മനസ്സില്‍നിന്നു, മകളേ, കൊഞ്ചിക്കിണുങ്ങുന്നതും.

കവി : കെ.എന്‍.ഡി

ശ്ലോകം 1749 : നിജദോഷനിദര്‍ശനാന്ധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

നിജദോഷനിദര്‍ശനാന്ധമാര്‍
സുജനാചാരമവിശ്വസിക്കുവോര്‍
രുജ തേടി മരിപ്പു കല്‌മഷ--
വ്രജമാം കാമലബാധയാലിവര്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1750 : രാവോ ശീതള; മീറനാം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവോ ശീതള; മീറനാം നറുനിലാ, വെങ്ങും സുധാശീകരം
തൂവുന്നൂ, കൊടുതാം ഹിമം കഠിനമായ്‌പ്പെയ്യുന്നുമു,ണ്ടെങ്കിലും,
ഹാ, വല്ലാത്തൊരു ദാഹ,മെന്റെ കരളില്‍ തീയാണു, ദാവാഗ്നിയെ--
ത്തൂവെണ്ണയ്ക്കു സമം വിഴുങ്ങിയവനേ, നീയെങ്ങു മായാമയ!

കവി : കെ.എന്‍.ഡി , കൃതി : (വൃന്ദാവനത്തിലെ രാധ)

ശ്ലോകം 1751 : ഹേ, വഞ്ചിഭൂപാലകപുത്രി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഹേ, വഞ്ചിഭൂപാലകപുത്രി! നിന്നി--
ലേവം തഴയ്ക്കുന്നു മമാനുരാഗം
ദൈവം സഹിച്ചില്ല; ലഭിച്ചിടാത്തൊ--
രാവസ്തുവില്‍ കാംക്ഷ വിപിന്നിദാനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1752 : ദൂരത്തുദ്യോഗമാളുന്നളവ്‌...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ദൂരത്തുദ്യോഗമാളുന്നളവിവനൊരുമട്ടാഴ്ചതീര്‍ത്തോടിയെത്തു--
ന്നേരം, കുട്ടന്നു ഞാനേ മതി സകലതിനും പിന്നെ വേണ്ടമ്മയെന്നാം;
നാരിപ്പൂണ്‍പോ പിണങ്ങും, പരിഭവമൊഴിയമ്പെയ്യുമെങ്ങള്‍ക്കു നേരെ,
കൂറാക്കുഞ്ഞിന്നു തന്മേലുപരി പതിയൊടായാലുമമ്മയ്ക്കു നോവും.

കവി : ടി. എം. വി.

ശ്ലോകം 1753 : നിദ്രാസൌഖ്യം നിയതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നിദ്രാസൌഖ്യം നിയതി നിരസിച്ചീടവേ നീലവേണീ
മുദ്രാഹീനവ്യഥയൊടു മുഹുര്‍മ്മുഞ്ചതീ മഞ്ചമദ്‌ധ്യം
ഭദ്രാ സാ മല്‍പ്രിയതമയെഴുന്നേറ്റു ലാത്തും ഗവാക്ഷ--
ച്ഛിദ്രാഭര്‍ണ്ണേ തദനു തരുണാര്‍ണ്ണോജകര്‍ണേജപാക്ഷീ.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1754 : ഭദ്രേ ദേവി സരസ്വതീ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭദ്രേ ദേവി സരസ്വതീ കനിവൊടെന്‍ നാവില്‍ വിളങ്ങീടണം
ഭക്ത്യാ പൂജകള്‍ ചെയ്തിടുന്നടിയനും കുമ്പിട്ടു കൂപ്പുന്നിതാ
രക്ഷിച്ചീടുക ഞങ്ങള്‍ തന്‍ ദുരിതമാമീജീവിതത്തോണിയേ
ഇഷ്ടത്തോടെയനുഗ്രഹിയ്ക്കുക സദാ വാഗ്ദേവി വീണാധരീ

കവി : ഋഷി

ശ്ലോകം 1755 : രേതോരൂപത്തിലച്ഛന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

രേതോരൂപത്തിലച്ഛന്‍ ജനനിയിലൊഴുകിച്ചേര്‍ന്നു ഞാനായതോര്‍ത്താ--
ലേതോ മുത്തച്ഛനാദ്യന്‍ ജനകനി,ലതിനും മുമ്പെനിക്കിപ്പുറത്തും,
ചേതോഗുപ്തന്‍ നിതാന്തന്‍ ജഗദധിപതി ജീവോര്‍ജ്ജമായുജ്ജ്വലിപ്പൂ
വീതോല്‍ക്കമ്പം, സ്വദിക്കാം ദ്യുതിയതു കരളിന്‍ കണ്ണിലെപ്പുണ്ണകന്നാല്‍.

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1756 : ചഞ്ചല്‍ത്തൂമലര്‍മഞ്ജരീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചഞ്ചല്‍ത്തൂമലര്‍മഞ്ജരീനതലതാഗണ്ഡത്തിലെങ്ങാന്‍ രസോ--
ദഞ്ചന്മന്ദസമീരണന്‍ മൃദുലമായൊന്നുമ്മ വെച്ചാല്‍ മതി,
തഞ്ചും പേടിയൊടമ്പരന്നുകളയും നീയിത്ര പാവം! -- കിട--
ന്നെന്‍ ചിത്തം പിടയുന്നു -- നിന്റെ കഥയെ, ങ്ങെങ്ങിക്കൊടുംകാടഹോ!

കവി : കെ. എന്‍. ഡി., കൃതി : (വൃന്ദാവനത്തിലെ രാധ)

ശ്ലോകം 1757 : തള്ളിത്തിങ്ങിക്കലങ്ങി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലൊതുക്കുന്നതിന്നാ--
യുള്ളത്തില്‍ തല്‍ക്ഷണം ഞാന്‍ പലവിധമിഹ ചെയ്യുന്ന യത്നങ്ങളെല്ലാം
വെള്ളത്തിന്‍ വേഗമേറും ഗതി, മണലണയെത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പരക്കുന്നിതു ബത! വലുതായുള്ള ചേതോവികാരം.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1758 : വസനമൊട്ടു കവര്‍ന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

വസനമൊട്ടു കവര്‍ന്നു രസിച്ചവന്‍
വസനമായ്‌ ദ്രുപദാത്മജ രക്ഷകന്‍
വ്യസനമേ വസനം ചില നാരിമാര്‍--
ക്കവസരോചിതമായ്‌ വരുമോ ഭവാന്‍

കവി : ഹരിദാസ്‌

ശ്ലോകം 1759 : വാടിവീണൊരിളനീരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വാടിവീണൊരിളനീരുപോലുമീ--
നാളിലാളു കളയില്ല നിശ്ചയം
കോള കാളിയവിഷാംശമാണു -- കാര്‍--
ക്കോടകന്റെ വിഷമോ -- ഗവേഷണം!

കവി : ജ്യോതിര്‍മ്മയി

ശ്ലോകം 1760 : കൂടും ഭക്തിയൊടെന്നുമെന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂടും ഭക്തിയൊടെന്നുമെന്‍ മകള്‍ ഭജിച്ചോളൂ സമീപസ്ഥയാ--
യീടും ശുഭ്രതരംഗയെ, ക്കലിതപുണ്യോത്സംഗയെ, ഗ്ഗംഗയെ;
നാടിന്‍ വറ്റിയ തൊണ്ടയില്‍ സുധയൊഴുക്കീടാന്‍, സ്വഭക്തര്‍ക്കഴല്‍--
പ്പാടും, ചൂടു,മകറ്റുവാ,നവതരിച്ചോളാണു ഭാഗീരഥി!

കവി : കെ. എന്‍. ഡി

ശ്ലോകം 1761 : നേന്ത്രപ്പഴം പുതിയ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നേന്ത്രപ്പഴം പുതിയ ശര്‍ക്കര നല്ല തേങ്ങാ
കാന്തൈരമീഭിരിടചേര്‍ന്നു കലര്‍ന്നു നന്നായ്‌
സാന്ദ്രീഭവിച്ച മധുരക്കറിയാം തടാകേ
നീന്തിത്തുടിച്ചതു കടിച്ചു മരിപ്പനോ ഞാന്‍!

കൃതി : പുരുഷാര്‍ത്ഥക്കൂത്ത്‌

ശ്ലോകം 1762 : സരസഭാഷണമാവഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

സരസഭാഷണമാവഹ മന്മുഖേ
സ്വരസസേവനഭാവനയാ മുദാ
ഭവതു മേ രസനാ തവ വേദികാ
നയ സരസ്വതി! വേദവിദാം പഥി

കവി : ജ്യോതിര്‍മയി

ശ്ലോകം 1763 : ഭീവായ്‌പേറുന്ന യുദ്ധാങ്കണമെവിടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ഭീവായ്‌പേറുന്ന യുദ്ധാങ്കണമെവിടെ? വെറും വേദമന്ത്രങ്ങളോതും
നാവാല്‍ പൂജാസുമത്താ, ലരിയെയെതിരിടും താങ്കള,ങ്ങല്ലയെങ്കില്‍
ആവാമാവാം കുടക്കാലുകള്‍ ഗദകള്‍, നമുക്കല്‍പ്പമാം ദര്‍ഭനാമ്പും
കൈവാള്‍, വേണെങ്കില്‍ വീറും വിശറി പരിചയും, ഹന്ത! നാമന്തണന്മാര്‍!

കവി : കെ. എന്‍. ഡി

ശ്ലോകം 1764 : അലസാതൊരു സൂചി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

അലസാതൊരു സൂചി ശില്‍പദക്ഷന്‍
പല വര്‍ണ്ണങ്ങളിലുള്ള പട്ടുനൂലാല്‍
നലമോടിഹ തയ്ച്ചു തീര്‍ത്തതോ നിന്‍--
മലര്‍മെയ്യെത്ര മനോഹരം പിറാവേ!

കവി : വള്ളത്തോള്‍, കൃതി : അരിപ്രാവ്‌

ശ്ലോകം 1765 : നിവര്‍ത്യരാജാ ദയിതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിവര്‍ത്യരാജാ ദയിതാം ദയാലുഃ
താം സൌരഭേയീം സുരഭിര്‍യശോഭിഃ
പയോധരീഭൂതചതുസ്സമുദ്രാം
ജുഗോപ ഗോരൂപധരാമിവോര്‍വ്വീം

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 1766 : പിഞ്ഞിപ്പോയൊരു നിക്കറും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പിഞ്ഞിപ്പോയൊരു നിക്കറും മൃദുലമാം കയ്യാലെ താങ്ങി ദ്രുതം
പാഞ്ഞീടുന്നു വരണ്ട തൊണ്ട നനയാന്‍ പൈപ്പിന്നടുത്തേയ്ക്കു നീ
കുഞ്ഞേ ടാപ്പുതുറക്കിലില്ല കുടിനീര്‍ താഴത്തു നിശ്ശൂന്യമാം
കഞ്ഞിപ്പാത്രമനേകമുണ്ടു,മിഴിനീരില്ലേ കരഞ്ഞീടുവാന്‍!

കവി : വൈരശ്ശേരി നമ്പൂതിരി, കൃതി : വേനല്‍ക്കെടുതി

ശ്ലോകം 1767 : കയ്യില്‍ക്കായ്‌കനിവെച്ച...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കയ്യില്‍ക്കായ്‌കനിവെച്ച പച്ചിലമലര്‍ത്താലം, ജരാജീര്‍ണ്ണമാം
മെയ്യാകെപ്പുളകം, മനസ്സുനിറയെ ത്വദ്ദര്‍ശനൌത്സുക്യവും,
പെയ്യും ബാഷ്പമൊടങ്ങതാ, ശബരിമാര്‍ നില്‍ക്കുന്നു പമ്പാനദീ--
പര്യന്താദൃവനങ്ങളില്‍ -- ബത, ഭവാനെത്താത്തതെന്തിന്നിയും?

കവി : കെ. എന്‍.ഡി, കൃതി : ആവഹനം

ശ്ലോകം 1768 : പ്രദക്ഷിണീകൃത്യ ഹുതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

പ്രദക്ഷിണീകൃത്യ ഹുതം ഹുതാശ-
മനന്തരം ഭര്‍തുരരുണ്ഠതീം ച
ധേനും സവത്സാം ച നൃപഃ പ്രതസ്ഥേ
സന്മംഗലോദഗ്രതരപ്രഭാവഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം 2

ശ്ലോകം 1769 : ധീ മങ്ങീടും ധനാശാലഹരിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധീ മങ്ങീടും ധനാശാലഹരിയിലടരാടിക്കുരുക്ഷേത്രമോരോ
ഗ്രാമംതോറും പടുത്തും പടയണികള്‍ മുഖംമൂടിവെച്ചക്രമങ്ങള്‍
കാമംപോല്‍ക്കൈക്കരുത്തോടുറയുമിവിടമിന്നാര്‍ക്കു നന്നാക്കിടാം ത--
ന്നാമം വാഴ്ത്തപ്പെടട്ടെ മഹിയിലിരുളകേറ്റെടുമാ സുപ്രകാശം.

കവി : കെ. പുരുഷോത്തമന്‍ നമ്പൂതിരി, കൃതി : കൂടിയാട്ടം

ശ്ലോകം 1770 : കുമ്പിട്ടിങ്ങിനെ നിന്നു നീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുമ്പിട്ടിങ്ങിനെ നിന്നു നീ പലതരം പൂജാപ്രസൂനങ്ങള്‍ കൈ--
ക്കുമ്പിള്‍ച്ചെന്തളിരാലൊരഗ്ര്യശബളശ്രീ ചുറ്റിലും ചിന്തവേ,
അന്‍പില്‍ കീര്‍ത്തനചഞ്ചലാധരപുടം, മുല്ലയ്ക്കലെദ്ദേവിതന്‍
മുന്‍പില്‍ത്തൂവിയതെത്തിവീണതു കടന്നെന്‍ നെഞ്ചിലല്ലോ സഖീ!

കവി : കെ. എന്‍.ഡി, കൃതി : ആവഹനം

ശ്ലോകം 1771 : അമ്പത്തൊന്നാല്‍ക്കനിഞ്ഞീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നാല്‍ക്കനിഞ്ഞീയുലകിനു മുഴുവന്‍ വിദ്യയാം വിത്തമേകി--
ത്തുമ്പം കൂടാതെ കാക്കും കമലജദയിതേ, കാവ്യഗാനസ്വരൂപേ,
ഇമ്പം ചോരതെയര്‍ത്ഥച്യുതിയതുമിയലാതക്ഷരശ്ലോകമോതാന്‍
നിന്‍പത്തിന്നായ്‌ നമിപ്പേന്‍ വരമരുളുക മാമക്ഷരാംബേ കഴമ്പേ.

കവി : ബാലേന്ദു

ശ്ലോകം 1772 : ഈ ലോകത്തില്‍ സുഖമസുഖവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈ ലോകത്തില്‍ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും
മാലോകര്‍ക്കും മതിമുഖി! വരാറില്ലയോ മാലനേകം?
ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാകി--
ക്കാലോപേതം കദനമതിനിക്കാണി കൂടി ക്ഷമിക്ക.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1773 : അപ്പയ്യാഖ്യന്‍ പടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോ--
രൊപ്പം പറ്റില്ലമരനുമതിന്‍ മട്ടു കോശം ചമയ്പോര്‍,
കപ്പം നല്‍കും കവിമണി ജഗന്നാഥനമ്മട്ടു ശാസ്ത്ര--
വ്യുത്പത്തിശ്രീ വിലസിയവനീകാന്തയെപ്പുല്‍കിടുന്നോര്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1774 : കണ്ണില്‍ക്കാണുന്നതെല്ലാം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ണില്‍ക്കാണുന്നതെല്ലാം, ചെവിയിണയണയും ശബ്ദമെല്ലാം, മനസ്സില്‍
ചിന്നിപ്പൊങ്ങുന്നതെല്ലാം,പറവതറിവതും ചെയ്‌വതും മറ്റുമെല്ലാം;
ഒന്നായ്‌, വേറായി,നൂറാ, യരികിലകലെയായ്‌, സ്ഥൂലമായ്‌, സൂക്ഷ്മമായി-
പ്പിന്നെസ്സത്താ, യസത്താ, യെതിലുമുപരിയായ്‌ നിത്യനായ്‌ നില്‍പ്പതും നീ!

ശ്ലോകം 1775 : ഓമല്‍പ്പിച്ചിച്ചെടിലത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഓമല്‍പ്പിച്ചിച്ചെടിലതമരുല്ലോളിതാ വര്‍ഷബിന്ദു--
സ്തോമക്ലിന്നാ പുതുമലര്‍ പതുക്കെസ്ഫുടിപ്പിച്ചിടുമ്പോള്‍
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോര്‍മ്മിച്ചിടുന്നേന്‍.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1776 : പള്ളിക്കൂടം പലതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

പള്ളിക്കൂടം പലതു, വലുതാം പാളയം, പള്ളി, കള്ള--
പ്പുള്ളിക്കാരെത്തടവിലിടുവാനുള്ള ജേ, ലാശുപത്രി
തള്ളിക്കേറി ദ്വിജരണയുമായൂട്ടുമാപ്പട്ടണത്തി--
ന്നുള്ളില്‍ക്കാണാ, മൊരു കുറി പറന്നൊക്കെ നീ നോക്കിയാലും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1777 : തടിച്ച തിരമാലയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

തടിച്ച തിരമാലയാല്‍ തടമിടിച്ചുടച്ചുഗ്രമായ്‌--
പ്പിടിച്ച കടുതെന്നലില്‍ക്കടല്‍കിടന്നു കൂത്താടവേ
മുടിച്ചഹഹ! പാന്ഥരേ, പ്പരുഷമായ പാറപ്പുറ--
ത്തടിച്ചു പടുകപ്പലപ്പടിനുറുങ്ങി നൂറായിരം

കവി : പന്തളം കേരളവര്‍മ്മ, കൃതി : വിശാഖന്‍

ശ്ലോകം 1778 : മാണിക്യവീണാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതികോമളാംഗീം
മാതംഗകന്യാം സതതം സ്മരാമി

കവി: കാളിദാസന്‍, കൃതി: ശ്യാമളാദണ്ഡകം

ശ്ലോകം 1779 : മുറയ്ക്കേനീങ്ങുന്നൂ കളി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശിഖരിണി

മുറയ്ക്കേനീങ്ങുന്നൂ കളി, യിടയിലോരോ പുതുമുഖം
വരുന്നൂ, നേടുന്നൂ, രസികരുടെ പട്ടും വളകളും
ഇരുന്നേ നീനേരംവരെയു;മിനിയെന്തെന്‍ ഗതി? ശരി--
ക്കരങ്ങേറുംമുമ്പെന്‍ കഥയുമിവിടെത്താന്‍ കഴിയുമോ?

കവി : കെ. എന്‍. ഡി.

ശ്ലോകം 1780 : ഈയുള്ളോനൊരു കേവലന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയുള്ളോനൊരു കേവലന്‍,ചെറിയൊരിത്തോണിക്കടത്തുള്ളവന്‍
മായാംബോധികടത്തിടുന്ന പണിയില്‍ത്താനഗ്രഗണ്യന്‍ ഭവാന്‍
വയ്യേ കൂലിയെടുക്കുവാ, നൊരുതൊഴില്‍ക്കാര്‍തമ്മി -- ലെന്നാന്‍ ഗുഹന്‍
നീയോ കേട്ടു ചിരിച്ചു, രാമ, തൊഴുവേനപ്പുഞ്ചിരിയ്ക്കെന്നുമേ

കവി : ബാലേന്ദു, കൃതി : ഇളം നിലാവ്‌

ശ്ലോകം 1781 : വെയ്ക്കാറുണ്ടൊരു ചൂരല്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാറുണ്ടൊരു ചൂരല്‍ ഞാനിവിടെയീ മേശയ്ക്കകത്താ,യതില്‍
വെയ്ക്കാറുണ്ടു ചിലപ്പൊളിക്കര,മടങ്ങീടാത്ത കോപത്തൊടെ;
വെയ്ക്കാറുണ്ടു മനസ്സു കൈപ്പിഴ പിണഞ്ഞീടായ്‌വതിന്നെങ്കിലും
വെയ്ക്കാറുണ്ടു്‌, കിടാങ്ങള്‍തന്‍ തളിരിളം കയ്യിന്നുമേറെക്കനം!

കവി : തൃക്കഴിപ്പുറം നമ്പ്യാത്തന്‍ നമ്പൂതിരി.

ശ്ലോകം 1782 : വെയ്ക്കാ,നന്തിവിളക്കുമായ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാ,നന്തിവിളക്കുമായ്‌ വരുവതുണ്ടാരാണു ചെമ്പട്ടുടു,--
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?

കവി : ജ്യോതിര്‍മയി , കൃതി : (ഒരു കുഞ്ഞിന്റെ കൌതുകക്കാഴ്ച്ച)

ശ്ലോകം 1783 : നാകത്തിലാണമൃതം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : വസന്തതിലകം

നാകത്തിലാണമൃതമെന്നൊരു കൂട്ടര്‍, നാരീ--
ലോകത്തിനുള്ളൊരധരങ്ങളിനെന്നിതന്യര്‍;
പാകത്തില്‍ നാലു വിഭവം കലരും മുറുക്കിന്‍
യോഗത്തിലെന്നതിനെനിക്കിരുപക്ഷമില്ല.

കവി : ടി. എം. വി.

ശ്ലോകം 1784 : പാ, രോജസ്സു ബലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാ, രോജസ്സു ബലം തുടങ്ങിയവതന്‍ കൈയ്ക്കുള്ളില്‍നില്‍ക്കുന്നതാ--
യോരോ വിഡ്ഢികളോതിടുന്നതു വെറും ലാക്കറ്റ ഭോഷ്കല്ലയോ?
നേരോര്‍ത്താല്‍ സകലേശ്വരന്‍ വിലസുമീലോകം പതിന്നാലിനും
നീതി'}യെന്നറിയണം സത്തുക്കള്‍ നിസ്തര്‍ക്കമായ്‌.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1785 : നില്‍ക്കാതായ്‌ ശ്വസനാനിലന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കാതായ്‌ ശ്വസനാനിലന്‍ സ്വമുരളീനാദം മുഴക്കാ;നെനി--
യ്ക്കൊക്കാതാവുകയാണെടുത്തുപെരുമാറീടാനിതെന്തോതുവാന്‍!
വെയ്ക്കാനോര്‍ക്കുകയാണു ഞാ,നിതു തിരിച്ചന്‍പാളുമെന്നംബ തന്‍
തൃക്കാല്‍ച്ചെന്തളിരിങ്കലി,ന്നുമതെനി,ക്കെന്‍ജീവനാണെങ്കിലും!

കവി : കെ.എന്‍.ഡി

ശ്ലോകം 1786 : വായിക്കുമ്പോള്‍ രസിക്കുന്നൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

വായിക്കുമ്പോള്‍ രസിക്കുന്നൊരു ചടുലമഹാകാവ്യമാണീ പ്രപഞ്ചം
വായിച്ചര്‍ത്ഥം ഗ്രഹിക്കുന്നവനു കവിതയാകുന്നു വിശ്വത്തിലെങ്ങും
വായിക്കാന്‍ മാത്രമെന്താണലസത മലയാളത്തിലെന്‍ കൂട്ടുകാരേ?
വായിക്കൂ, സര്‍ഗ്ഗശക്തിപ്രസരണമിവിടെക്കാഴ്ചവെക്കാവു നമ്മള്‍!

കവി : എം. എന്‍. പാലൂര്‌, കൃതി : കല്യാണക്കാഴ്ച

ശ്ലോകം 1787 : വാരഞ്ചും താരി,ലോമല്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

വാരഞ്ചും താരി,ലോമല്‍ക്കുളിരൊളി തിരളും തിങ്കളില്‍, ചിന്നിമിന്നും
താരത്തില്‍, കാന്തികാളും ഖരകരനി,ലിളം തെന്നലില്‍, കന്നിയാറില്‍,
സ്ഫാരശ്രീ മാരിവില്ലില്‍, കളമുരളി, ലെന്തിന്നു സര്‍വത്ര നിത്യോ--
ദാരം സല്‍ക്കാവ്യസാരം വിതറുമൊരു മഹാകാവ്യകാരന്‍ ജയിപ്പൂ!

കവി : കെ.എന്‍.ഡി

ശ്ലോകം 1788 : സ്ഥൂലദ്രാവിഡമട്ടുവിട്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്ഥൂലദ്രാവിഡമട്ടുവിട്ടു നിയമസ്വച്ഛാംഗിയായോമന--
ക്കോലം "സംസ്കൃത"മോടിയാല്‍ വികൃതമാക്കീടാതെ ചേതോഹരി
ഫാലത്തിങ്കലഴിഞ്ഞ സൂക്ഷ്മ"തിലകം" പൂരിച്ചുസദ്‌"ഭൂഷണം"
ലോലശ്രീയൊടു പൂണ്ടു മൂര്‍ച്ഛയിതിലും ശോഭിച്ചിടുന്നുണ്ടിവള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1789 : ഫാലേ വേര്‍പ്പുകള്‍ വറ്റിയില്ല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലേ വേര്‍പ്പുകള്‍ വറ്റിയില്ല മുഴുവന്‍, വാര്‍കൂന്തല്‍ കെട്ടിക്കഴി--
ഞ്ഞീ, ലേറ്റം മുലമൊട്ടുലച്ച നെടുവീര്‍പ്പേറ്റെല, യെന്നാകിലും
ചാലേ തല്‍ക്ഷണശോഭയില്‍ തരളനാം കാന്തന്റെ നല്‍ച്ചുംബന--
ത്താലേ പേലവഗാത്രിയാള്‍ക്കപരമെന്തോതാ? മതാന്തന്‍ സ്മരന്‍!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1790 : ചിരികളില്‍ വെളിവാകും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മാലിനി

ചിരികളില്‍ വെളിവാകും കൊച്ചുപല്ലോടുമെന്തോ
ചിലതു മധുരമായിച്ചൊല്ലിയവ്യക്തവര്‍ണ്ണം
മടിയിലുഴറിയെത്തും മക്കള്‍തന്‍ മെയ്യിലേന്തും
പൊടിയില്‍ മലിനരാകും മര്‍ത്യരേ ഭാഗ്യവാന്മാര്‍.

കവി : ആറ്റൂര്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1791 : മിഴിയിണയിതളിന്നും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : മാലിനി

മിഴിയിണയിതളിന്നും, കൊങ്കമൊട്ടിന്നു,മോമ--
ന്മൊഴിമധുവിനു,മീമെയ്‌ മാര്‍ദ്ദവത്തിന്നുമൊപ്പം
പൊഴിയുമൊരു സുഗന്ധത്തിന്നുമേ തോല്‍വി നല്‍കീ--
ട്ടൊഴികഴിവിനിയെന്തേ, പൂക്കളെക്കെട്ടുവാന്‍ തേ?

കവി : ടി. എം. വി.

ശ്ലോകം 1792 : പനിമതികല ചൂടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

പനിമതികല ചൂടി,പ്പാല്‍ക്കതിര്‍ പെയ്തു, പീന--
സ്തനമൊടു കുനിവാര്‍ന്നും താമരപ്പൂവിലാണ്ടും
കനിവൊടു കരതാരില്‍ പുസ്തകം, പേനയും പൂ--
ണ്ടനവധി വരമേകും വാണി കാക്കട്ടെ നമ്മെ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ (മൊഴിമാറ്റം)

ശ്ലോകം 1793 : കരുണമൊരു രസം താന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

കരുണമൊരു രസം താന്‍ വസ്തുഭേദേന നാനാ--
പരിണതിയെ വഹിച്ചീടുന്നിതേ മാറി മാറി
തിര, നുര, ചുഴിയെന്നീ രൂപഭേദങ്ങള്‍ കാണായ്‌--
വരികിലുമവയല്ലാം വെള്ളമത്രേ നിനച്ചാല്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 1794 : തദനു നിയതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തദനു നിയതിദേവിക്കുള്ളലിഞ്ഞൂ സമീരന്‍
സദയമുടനൊതുങ്ങീ, കാര്‍കുലം തീരെനീങ്ങീ
അദരരുചി കലര്‍ന്നാ വിണ്ണിലും മണ്ണിലും വന്‍--
കദനമവനു മാറ്റിസ്സാന്ധ്യദീപാളി മിന്നി!

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : സാന്ധ്യദീപം കൊളുത്തി

ശ്ലോകം 1795 : അരിയ തൃണമിണങ്ങും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അരിയ തൃണമിണങ്ങും നിന്റെ മൈതാനമാകും
ഹരിതപരവതാനിക്കൊക്കുമുത്‌കൃഷ്ടശില്‍പം
പരിചിനൊടു പുകഴ്ത്തിപ്പാട്ടു പാടുന്ന പക്ഷി--
പ്പരിഷയുടെ ജനിക്കേ പാരിതില്‍ ചാരിതാര്‍ത്ഥ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1796 : പലരുമിതുകണക്കപ്പൂജ്യമാകും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പലരുമിതുകണക്കപ്പൂജ്യമാകും പദത്തിന്‍
വില കരളിലശേഷം ചിന്തചെയ്യാതെ മേന്മേല്‍
ഖലരുടെ നില തേടിച്ചെയ്ത നാശം നിമിത്തം
കലഹമതിനരങ്ങായ്‌ തീര്‍ന്നിതാ നാടശേഷം.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1797 : ഖഗപതിയതിവീരന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

ഖഗപതിയതിവീരന്‍ യാനമായ്‌ സേവചെയ്‌വൂ,
കപികുലവരനെന്നും ദാസഭാവത്തില്‍ വാഴ്‌വൂ,
ഗുണനിധിവരനാകും ശേഷനോ ശയ്യ, യെല്ലാ
മഹിമയടിമയെങ്ങാണപ്പദം കുമ്പിടുന്നേന്‍.

കവി : ബാലേന്ദു

ശ്ലോകം 1798 : ഗിരിവനമതില്‍ നീളെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഗിരിവനമതില്‍ നീളെ,ക്കാളമേഘാഭപൂണ്ടും,
ഹരിതദളഗണത്താലംബരാന്തം മറച്ചും,
പെരിയ മരമസംഖ്യം പ്രൌഢശാഖോപശാഖ--
പ്പരിഷയൊടിടതിങ്ങിപ്പൊങ്ങി നില്‍ക്കുന്നു ഭംഗ്യാ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1799 : പതിവിനുലകു മേലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പതിവിനുലകു മേലും ഹന്ത! പൊയ്ക്കൊണ്ടിരിക്കും,
മതിരവികളുദിക്കും, മാരുതന്‍ സഞ്ചരിക്കും;
അതിലപരര്‍ സുഖിക്കാം, ശൂന്യനായ്‌ ഞാന്‍ -- എനിക്കീ
ക്ഷിതിയിനി മരു മാത്രം, ജീവിതം ഭാരമാത്രം!

കവി : ഉള്ളൂര്‍, കൃതി : (കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മരണത്തിനുള്ള വിലാപകാവ്യം)

ശ്ലോകം 1800 : അഹഹ, ബഹുലഹിംസാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

അഹഹ! ബഹുലഹിംസാസഞ്ചിതാര്‍ഥൈഃ കുടുംബം
പ്രതിദിനമനുപുഷ്ണന്‍ സ്ത്രീജിതോ ബാലലാളീ
വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്തഃ
കപിലതനുരിതി ത്വം ദേവഹൂതൈന്യഗാദീഃ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം 15

ശ്ലോകം 1801 : വിലസതി ചെറിയച്ചീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
മനസിജനഭിഷേക്തും നൂനമാഡംബരേണ
ശശിശകലസനാധേ ശാരദവ്യോമനീല--
തറനടുവിലിടിന്റത്താരകാ മുത്തുപന്തല്‍.

ശ്ലോകം 1802 : ശിവശ്ശക്ത്യാ യുക്തോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപിഃ
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി?

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1803 : ആരാണോതുക നിത്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരാണോതുക നിത്യമിപ്പുലരിയെപ്പിന്നിട്ടു ചാടിക്കട--
ന്നാരാലെത്തി മിഴിക്കു തല്ലിയിവനെശ്ശല്യപ്പെടുത്തും ഭവാന്‍
വാരാളും വിയദംഗനയ്ക്കു വിമലശ്രീയേറ്റമേകുന്നൊര--
ത്താരാഹാരമിവണ്ണമെന്തിനു കവര്‍ന്നിങ്ങോടിയെത്തുന്നു നീ?

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : പ്രകാശം

ശ്ലോകം 1804 : വൃഷമതില്‍ നടകൊള്ളും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

വൃഷമതില്‍ നടകൊള്ളും, നൃത്തമാടീട്ടു തുള്ളും,
കഴലിണ പണികൊള്ളും ഭക്തരെക്കാത്തു കൊള്ളും,
യമഭടരൊടു തള്ളും, തല്ലുമേറുന്നതള്ളും,
മമ ഹൃദി കുടികൊള്ളുന്നീശ്വരന്‍ തീര്‍ത്തുകൊള്ളും

ശ്ലോകം 1805 : യവനമുഗളയുദ്‌ധോദഗ്ര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

യവനമുഗളയുദ്‌ധോദഗ്രകോലാഹലത്തില്‍
ഭവതിയുണരുമാറായില്ല ഹേ, പുണ്യഭൂമി!
അവസരമിതിലാമോദാര്‍ത്ഥപീരങ്കിഭീമാ--
രവഭയപുളകം നീ വീരപത്നീ! വഹിക്ക!

കവി : കുമാരനാശാന്‍, കൃതി : കിരീടധാരണം

ശ്ലോകം 1806 : അനഘത പെടുമമ്മേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അനഘത പെടുമമ്മേ, വത്സലത്വത്തിനാല്‍ നിന്‍
സ്തനഗിരികള്‍ ചുരത്തും നല്‍പ്പയസ്സല്‍പമെന്യേ
ദിനമനു പരിപാനം ചെയ്കയാല്‍ നിന്നിലുണ്ടാ--
മനവധി ചെറുധാന്യം പുഷ്ടി പൂണ്ടുല്ലസിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1807 : ദിനേശനേ നാടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദിനേശനേ നാടു കടത്തുവാനും
അഹസ്സിനെസ്സിന്ധുവിലാഴ്ത്തുവാനും
കൈകേയിതന്‍ മാളികമച്ചിലെത്തി-
യിരുട്ടുപോല്‍ മന്ഥരയന്തിനേരം

കവി : പി.കുഞ്ഞിരാമന്‍ നായര്‍, കൃതി : ബാലരാമായണം

ശ്ലോകം 1808 : കരയരുതഴലിങ്കല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കരയരുതഴലിങ്കല്‍, ശ്രീയിലിമ്മട്ടുഗര്‍വം
കരകവിയരു, തെല്ലാം തുല്യമായ്‌ കല്യര്‍ കാണ്മൂ;
കരളിനകമിളക്കം തട്ടിടാത്തോനു കാമം
കരഗത, മവനെക്കാള്‍ ധന്യനായന്യനുണ്ടോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1809 : കണ്ടോരുണ്ടോ? തുറുങ്കില്‍പ്പിറവി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? തുറുങ്കില്‍പ്പിറവി, തനിനിറം കണ്ടതില്ലാരു, മാടി--
ക്കൊണ്ടല്‍ക്കാന്തിപ്പകിട്ടു, ണ്ടിടയരുടെ നടുക്കാണു കൌമാരകാലം,
തെണ്ടും മാടിന്റെ പിന്നില്‍, പകലിരവു കവര്‍ന്നുണ്ണു, മെന്നാലുമുള്ളില്‍--
ക്കണ്ടാലാനന്ദമേകും രസികനെയൊരുനോക്കെങ്കിലും കാട്ടിടാമോ?

കവി : വി. കെ. ജി.

ശ്ലോകം 1810 : തോക്കും താങ്ങിത്തദനുചരരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തോക്കും താങ്ങിത്തദനുചരരാം ഹൂണരൊന്നിച്ചു നേരം--
പോക്കും തീട്ടിക്കൊരുവകയുമായെന്നു വേട്ടയ്ക്കു തക്കം
നോക്കുന്നേരത്തകലെയുമിരുന്നീടൊലാ നീയകാലേ
ചാക്കുണ്ടാകാമൊരു ശകലവും ലാക്കു തെട്ടില്ലവര്‍ക്ക്‌

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1811 : നേരു ചൊല്‍കിലിതു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : രഥോദ്ധത

നേരു ചൊല്‍കിലിതു നാളിലൊന്നുമേ
നേരുകൊണ്ടു കഴിയില്ല നേടുവാന്‍
നേരുകാരനിഹ നേടിടുന്ന സല്‍--
പ്പേരുകൊണ്ടു പുലരേണ്ടതായ്‌ വരും!

കവി : ടി. എം. വി.

ശ്ലോകം 1812 : നീലക്കണ്ണുകളോ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീലക്കണ്ണുകളോ, ദിനാന്തമധുരസ്വപങ്ങള്‍തന്‍ ചന്ദന--
ച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യപുഷ്പങ്ങളോ,
കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്‍പമിന്നും നള--
ന്നാലങ്കാരിക ഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ?

കവി : വയലാര്‍ രാമവര്‍മ്മ

ശ്ലോകം 1813 : കണ്ടോരുണ്ടോ? വ്രജത്തിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? വ്രജത്തിന്‍ വ്രതസുകൃതഫലക്കാമ്പിനെ, പ്പാമ്പിനെ, ക്കാ--
ളിന്ദിത്തണ്ണീരു നഞ്ഞാക്കിയ കുടിലനെയോടിച്ചൊരെന്‍ തമ്പുരാനെ?
കണ്ടോരുണ്ടോ തകര്‍ക്കും പെരുമഴ തടയാന്‍ കുന്നിനെപ്പൊക്കിനിര്‍ത്തി--
ത്തണ്ടറ്റുള്ളണ്ടര്‍കോന്‍ തന്‍ മിഴികളില്‍ മഴപെയ്യിച്ച കാളാംബുദത്തെ?

കവി : വി.കെ.ജി.

ശ്ലോകം 1814 : കോകശ്രേണീവിരഹനിഹിതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കോകശ്രേണീവിരഹനിഹിതം തീ നുറുങ്ങെന്റപോലേ
തൂകിത്തൂകിത്തുഹിനകണികാം തൂര്‍ന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേന്‍കാളകൂടാംബു കോരി--
ത്തേകിത്തോകപ്പവനനവനെച്ചെന്റു കൊന്റാന്‍ തദാനീം.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 1815 : സ വിസ്മയോത്‌ഫുല്ല...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

സ വിസ്മയോത്‌ഫുല്ല വിലോചനോ ഹരിം
സുതം വിലോക്യാനകദുന്ദുഭിസ്തദാ
കൃഷ്ണാവതാരോത്സവസംഭ്രമോസ്പൃശന്‍
മുദാ ദ്വിജേഭ്യോയുതമാപ്ലുതോ ഗവാം

കവി : വ്യാസന്‍, കൃതി : ഭാഗവതം 10--3--11

ശ്ലോകം 1816 : കൃത്വാ പരോക്ഷതനുരേവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

കൃത്വാ പരോക്ഷതനുരേവ മഹോക്ഷമൂര്‍ത്തിഃ
സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധിം
ധൃത്വാ സുവര്‍ണശകുനത്വമതീവ ദുഷ്ടോ
ഹൃത്വാംബരം ച ദിവമേത്യ നളം നൃഗാദീത്‌

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1817 : ധൈര്യസ്യാശ്രമസംശ്രിതസ്യ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധൈര്യസ്യാശ്രമസംശ്രിതസ്യ വസതസ്തുഷ്ടസ്യ വന്യൈഃ ഫലൈഃ--
മാനാര്‍ഹസ്യ ജനസ്യ വല്‍ക്കലവതസ്ത്രാസഃ സമുത്‌പാദ്യതേ
ഉത്‌സിക്തോ വിനയാദപേതപുരുഷോ ഭാഗ്യൈശ്ചലൈര്‍വിസ്മിതഃ
കോയം ഭോ! നിഭൃതം തപോവനമിദം ഗ്രാമീകരോത്യാജ്ഞയാ

കവി : ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1818 : ഉഷ്ണത്തിന്നുപശാന്തിയായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉഷ്ണത്തിന്നുപശാന്തിയായമൃതദാതൃത്വം വരിക്കെ, സ്വയം
കൃഷ്ണത്വം തനുവിന്നിണങ്ങിയ കൃപാകാദംബിനീകന്ദമേ,
ധൃഷ്ണയ്ക്കില്ലിളവൊട്ടുമീ പ്രകടനക്കാര്‍ക്കെന്നറി,ഞ്ഞുര്‍വി തന്‍
തൃഷ്ണയ്ക്കുള്ളില്‍ മുളച്ചു ചില്ലത പടര്‍ത്തീടാന്‍ മടിയ്ക്കാക നീ.

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1819 : ധരിയ്ക്ക നീ ദേവകി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

ധരിയ്ക്ക നീ ദേവകി! നന്ദനന്മാര്‍
മരിയ്ക്ക കൊണ്ടത്തല്‍ നിനക്കു വേണ്ടാ
ഒരിയ്ക്കലുണ്ടേവനുമാത്മനാശം
ജരയ്ക്കു മുന്‍പേ മരണം മനോജ്ഞം

കവി : കുഞ്ച്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1820 : ഒന്നാമതെണ്ണ കുറവാണു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഒന്നാമതെണ്ണ കുറവാണു, വെളിച്ചമില്ല
യെന്നാലുമച്ചെറുവിളക്കുകളേന്തിയേന്തി
അന്നാട്ടുമുക്കുകളില്‍നിന്നു പറന്നുവന്നൂ
മിന്നാമിനുങ്ങുകളുദാരവിചാരപൂര്‍വ്വം

കവി : വി.കെ.ജി

ശ്ലോകം 1821 : അപ്പം പോലെ വിടര്‍ന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അപ്പം പോലെ വിടര്‍ന്ന പൊക്കി,ലുരസിത്തള്ളുന്ന വന്‍ ചന്തി, മെ--
യ്യല്‍പ്പം പിന്‍ഞ്ഞെളി, വാക്കവിള്‍ത്തടമതില്‍ച്ചേരുന്നതോടൊന്നഹോ!
ശില്‍പമ്പൊന്തനടി,സ്വഭാവഗുണ,മജ്ജാതിത്തവാക്കേവമായ്‌
തുപ്പിത്തുപ്പി വരുന്നതുംഗകവിയാമിയ്യാളിതയ്യാ! രസം.

കവി : വെണ്മണി മഹന്‍, കൃതി : (ഒറവങ്കരയെപ്പറ്റി)

ശ്ലോകം 1822 : ശ്രീമത്‌ സൂര്യന്നു ശിഷ്യന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്രീമത്‌ സൂര്യന്നു ശിഷ്യന്‍, പവനനു തനയന്‍, സൂര്യപുത്രന്നമാത്യന്‍,
രാമസ്വാമിയ്ക്കു ദൂതന്‍, ജനകതനുജയാള്‍ക്കാമയം തീര്‍ത്ത വൈദ്യന്‍,
ഭീമന്നണ്ണന്‍, നിശാടര്‍ക്കകരുണതരനാം കാല, നാലത്തിയൂരെ-
ഗ്രാമത്തിന്നിഷ്ടദൈവം, ശ്രിതസുരതരുവാ ശ്രീഹനൂമാന്‍ സഹായം!

കവി : വള്ളത്തോള്‍

ശ്ലോകം 1823 : ഭരണമേ രണമായതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഭരണമേ രണമായതു കാരണം
മുടിയണം ജനനായകര്‍ തന്‍ ഗണം
ശരണമായ്‌ ചരണം തരണം വിഭോ
പതിയണം ജനമോക്ഷദവീക്ഷണം

കവി : ഹരിദാസ്‌

ശ്ലോകം 1824 : ശ്രിയാശാതകുംഭദ്യുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ശ്രിയാശാതകുംഭദ്യുതിസ്നിഗ്ദ്ധകാന്ത്യാ
ധരണ്യാ ച ദൂര്‍വ്വാദളശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാതോഷിതായ
ത്രിലോകീഗൃഹസ്ഥായ വിഷ്ണോ നമസ്തേ

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 1825 : കുലാലന്‍ വിരിഞ്ചന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

കുലാലന്‍ വിരിഞ്ചന്‍, പിറന്നും മരിച്ചും
നിരാലംബനായിട്ടുഴന്നൂ രമേശന്‍,
ഇരപ്പാളിയായ്‌ ശംഭു, വര്‍ക്കന്‍ കറങ്ങും
കളിപ്പാട്ടമായ്‌, ക്കര്‍മ്മമേ, നിന്റെയൂക്കാല്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1826 : ഇവന്നില്ല വര്‍ണ്ണാശ്രമാചാര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഇവന്നില്ല വര്‍ണ്ണാശ്രമാചാരധര്‍മ്മം,
യമം, ധാരണാദ്ധ്യാനയോഗാദിയില്ല,
അനാത്മാശ്രയന്‍ ഞാനഹന്താദി വിട്ടാല്‍
അകന്നൊക്കെ, ശേഷിച്ച ഞാനോ ശിവന്‍ താന്‍.

കവി : സി. വി. വാസുദേവഭട്ടതിരി / ശങ്കരാചാര്യര്‍, കൃതി : നിര്‍വാണദശകം പരിഭാഷ

ശ്ലോകം 1827 : ആരാമ,മത്സ്യമിതിരൂപം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആരാമ,മത്സ്യമിതിരൂപമിയന്നിരുന്നൂ
ആരാമലീല,സഖിഗോപികളൊത്തുമാടീ
ആരാമയങ്ങളലിവോടെയകറ്റിടുന്നൂ
ആരാമസോദരപദാംബുജമാശ്രയാമി

കവി: ഹരിദാസ്‌

ശ്ലോകം 1828 : അവനവന്റെയിടം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

അവനവന്റെയിടം വെടിയൊ,ല്ലതി--
ങ്ങവമതിയ്ക്കിടയാക്കിടുമാര്യനും
റബറിനിട്ട തടത്തില്‍ മുളയ്ക്കുകില്‍
ചവറുപോല്‍ത്തുളസിച്ചെടി നിര്‍ണ്ണയം

കവി: രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1829 : റാകിപ്പറക്കുമൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

റാകിപ്പറക്കുമൊരു കൊച്ചുപരുന്തിനോടു
റാഞ്ചിപ്പറപ്പതിനൊരുത്തരവിട്ട കേമന്‍
പ്രാകിക്കിതച്ചുഗതികെട്ടുനടന്നിടുന്നൂ
പാവം പരുന്തു ബത കണ്ടു രസിപ്പതുണ്ടാം

കവി : ഹരിദാസ്‌

ശ്ലോകം 1830 : പുറം കഠോരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പുറം കഠോരം, പരിശുഷ്കമൊട്ടു--
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടന്‍ കൃഷിക്കാരൊരു നാളികേര--
പാകത്തിലാണിങ്ങനെ മിക്കപേരും

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1831 : നലമൊടു മുല നല്‍കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

നലമൊടു മുല നല്‍കും പെണ്ണിനെക്കൊന്നവന്‍, മാ--
തുലനുടെ കഥ തീര്‍ത്തോന്‍, ഗോപിമാര്‍ കെട്ടിയിട്ടോന്‍,
കൊലയൊരുപടി ചെയ്തോന്‍, താതനെത്താങ്ങുമെന്നോര്‍--
ത്തലമുറയിടുമെന്നെദ്‌ധിക്കരിക്കുന്നു ഞാന്‍ താന്‍!

കവി : നടുവത്തു മഹന്‍

ശ്ലോകം 1832 : കാകന്‍ കറുത്തോന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാകന്‍ കറുത്തോന്‍, കുയിലും കറുത്തോന്‍,
ഭേദം നിനച്ചാലിരുവര്‍ക്കുമില്ല
വസന്തകാലം വഴിപോലണഞ്ഞാ--
ലറിഞ്ഞിടാമായവര്‍ തന്‍ വിശേഷം

കവി : കെ. സി. കേശവപിള്ള (വിവര്‍ത്തനം), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1833 : വാനത്തു തൂവെണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വാനത്തു തൂവെണ്മുഴുമുത്തുപൊലെ
സചേതനാസേചനകത്വമേന്തി,
ലസിച്ചൊരീയോമനയെച്ചവിട്ടി--
ത്താഴത്തുവീഴ്ത്താന്‍ കഴലാര്‍ക്കുയര്‍ന്നു?

കവി : ഉള്ളൂര്‍, കൃതി : ഒരു മഴത്തുള്ളി

ശ്ലോകം 1834 : ലോക്കപ്പിലേയ്ക്കു യമ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ലോക്കപ്പിലേയ്ക്കു യമദൂതരിറങ്ങിവന്നു
പോലീസുവേഷമതുപൂണ്ടു തിമിര്‍ത്തിടുന്നു
ദൈവത്തിനുള്ള നിജ നാടിതു വൈകിടാതെ
കാലന്റെതായിവരുമോ,ശിവ രക്ഷ രക്ഷ

കവി : ഹരിദാസ്‌

ശ്ലോകം 1835 : ദിഷ്ടം പൂത്തുലയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിഷ്ടം പൂത്തുലയുന്ന നന്ദനമിതാ,ണജ്ഞാതമാം താവകോ--
ദ്ദിഷ്ടം പോലെ ചുഴന്നിടും ഭഗണചക്രത്തിന്റെ കേന്ദ്രാക്ഷമായ്‌,
സ്പഷ്ടം യോഗികള്‍ വാഴ്ത്തുവോരിടമിതാ, ണിങ്ങാണു വിദ്വത്പരാ--
മൃഷ്ടം ചിന്മയസൌഭഗം പരിലസിച്ചീടുന്ന പുണ്യാലയം!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1836 : സ്വല്‍പം പരപ്പുള്ളൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

സ്വല്‍പം പരപ്പുള്ളൊരു നാവിളക്കാ--
നുള്‍പ്പൂവിലേറ്റം മടിയാര്‍ന്ന മൂഢന്‍
അല്‍പേതരക്ലേശമൊടംഗമെല്ലാം
കല്‍പിച്ചിടുന്നൂ പല വേലകള്‍ക്കായ്‌.

കവി : കെ. സി. കേശവപിള്ള (തര്‍ജ്ജമ), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1837 : ആരാ,ധനഞ്ജയനു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആരാ,ധനഞ്ജയനു സാരഥിയായിരുന്നൂ
ആ,രാധ,നാഥപദമോടെ രസിച്ചിരുന്നൂ
ആരാ,ധനാശ വിടുവാനൊരു ഭക്തിയോടെ
ആരാധനയ്ക്കുവരുമാപദമേവലംബം

കവി : ഹരിദാസ്‌

ശ്ലോകം 1838 : ആര്‍ത്താതങ്കാപഹേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആര്‍ത്താതങ്കാപഹേ, മാലലരുകളുയിരിന്‍ ലോലസൂത്രത്തിലെണ്ണി--
ക്കോര്‍ത്താരാല്‍ വെച്ച മാലാവിരസത തെളിവാര്‍ന്നൊന്നു നീ നോക്കിടും നാള്‍,
നീര്‍ത്താര്‍ക്കണ്ണിന്‍ കടയ്ക്കല്‍ പൊടിയുമൊരലിവിന്‍ ബിന്ദുവില്‍ തൂവല്‍ മുക്കി--
ത്തീര്‍ത്താവൂ നിന്റെ ചിത്രം വിസൃമരവിലസദ്വൃന്ദവീചീവിചിത്രം!

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1839 : നാദബ്രഹ്മമഹാഗ്നിതന്നില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദബ്രഹ്മമഹാഗ്നിതന്നിലലിവോടാവിശ്വകര്‍മ്മാവെടു--
ത്തൂതിക്കാച്ചിയ സ്വര്‍ണ്ണമേ, നിഖിലലോകത്തിന്റെ സായുജ്യമേ,
ശ്രോതാക്കള്‍ക്കമരത്വമെന്നുമരുളും പീയൂഷമേ, സാഹിതീ--
ശ്രീതാവും മലയാളഭാഷയുടെ സത്സൌഭാഗ്യമേ, സ്വാഗതം!

കവി : ഉമേഷ്‌ നായര്‍, കൃതി : യേശുദാസിനോടു്‌

ശ്ലോകം 1840 : ശ്രീയാ, ണുര്‍വ്വശിയാണു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീയാ, ണുര്‍വ്വശിയാണു, ശീലവതിയാണെന്നൊക്കെ നാട്ടാര്‍ വെടി--
പ്പായാഹന്ത! പുകഴ്ത്തുമീ മൊഴികളാല്‍ കര്‍ണ്ണം തഴമ്പിച്ചു മേ;
പ്രേയാനോടൊരുമിപ്പതിന്നു തടവില്ലാത്തോരു സാധാരണ--
സ്ത്രീയായാല്‍ മതിയായിരുന്നു -- വിധി താനെന്നെച്ചതിച്ചൂ വൃഥാ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1841 : പോകാറില്ലിവനമ്പലത്തിതുനാള്‍...

ചൊല്ലിയതു്‌ : ദേവദാസ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോകാറില്ലിവനമ്പലത്തിലിതുനാള്‍, കൈകൂപ്പി യാചിക്കുവാന്‍
പോകാറില്ല, കഴിക്കലില്ലൊരു പണപ്പാല്‍പായസം മാലയും
മൂകം ഭക്തിയൊടെന്നുമെന്റെ കഴിവിന്നാകുന്ന ശുശ്രൂഷ ഞാ--
നേകീടുന്നു പിതാവി, നെന്റെ മിഴിയില്‍ കാണുന്ന ദൈവത്തിനായ്‌

കവി : മായന്നൂര്‍ ചിത്രന്‍

ശ്ലോകം 1842 : മായാജാലങ്ങള്‍ കോലാഹലമൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മായാജാലങ്ങള്‍ കോലാഹലമൊടു തലയില്‍ക്കാലിലക്കാല്‍ച്ചിലമ്പും
ചാലേ മേലൊക്കെ മാലേയവുമരയിലണിച്ചേലയും ചാര്‍ത്തി ഭംഗ്യാ
ചേലോടാലോലനീലോല്‍പലദളമിഴിയാലൂഴി പാലിച്ചു മേച്ചില്‍--
ക്കോലും കൈക്കൊണ്ടു കോലുംകുതുകമൊടമരും കോലമാലംബനം മേ.

കവി : ഒടുവില്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 1843 : ചരിയ്ക്കും പഥത്തിന്റെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

ചരിയ്ക്കും പഥത്തിന്റെ നേരല്ല മുഖ്യം,
ജനിയ്ക്കും കുലത്തിന്‍ വലിപ്പച്ചെറുപ്പം
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാന്‍ പിറക്കും ഹരിയ്ക്കായ്‌ നമിയ്ക്കാം

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1844 : ബന്ധമെന്തിവിടെ മാബലിയ്ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ബന്ധമെന്തിവിടെ മാബലിയ്ക്കു പഴകിദ്രവിച്ചതു പൊടിഞ്ഞുപോ--
യന്ധനല്ലിവനതിന്നു കണ്ടു, പുലബന്ധമില്ലിനിയുമോണമായ്‌;
സിന്ധുശായിഭഗവാനൊടന്നു വരബന്ധമൊന്നിതു പുലര്‍ത്തുവാന്‍
ബന്ധമെ,ന്തതുമഹന്തതന്നെ; യിതതിന്നു ചേര്‍ന്ന പരിണാമമോ?

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : മാബലി

ശ്ലോകം 1845 : സാധിച്ചു വേഗമഥവാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്‍ പോ -- ട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നു മേഘ--
ജ്യോതിസ്സു തന്‍ ക്ഷണികജീവിതമല്ലി കാമ്യം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 1846 : ബന്ധിച്ചൂ കര്‍മ്മസങ്ഗം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ബന്ധിച്ചൂ കര്‍മ്മസങ്ഗം, ഫലമതനുഭവിച്ചീടുവാനായ്‌പ്പിറക്കേ
വെന്തൂ വിണ്മൂത്രമധ്യേ ജഠരദഹനനില്‍പ്പിന്നെ ഗര്‍ഭത്തില്‍ വാഴ്കേ
എന്തെല്ലാം സങ്കടം ഞാനവിടെയനുഭവിച്ചെന്നു ചൊല്ലാവതല്ലേ
ക്ഷന്തവ്യോ മേപരാധഃ ശിവ ശിവ ശിവ ഭോ! ശ്രീമഹാദേവശംഭോ!

കവി : പി. സി. മധുരാജ്‌ / ശങ്കരാചാര്യര്‍

ശ്ലോകം 1847 : ഏറ്റം ഭംഗ്യാ ചെരിയ്ക്കും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ഏറ്റം ഭംഗ്യാ ചെരിയ്ക്കും ഗളമൊടുടനുടന്‍ പിന്നിലെത്തുന്ന തേര്‍മേല്‍
നോട്ടം ന, ട്ടേറെയും പിന്നുടലിഷുഹതിഭീ കൊണ്ടു മുന്മെയ്യിലാക്കി,
വാട്ടത്താല്‍ വാ പിളര്‍, ന്നദ്ധ്വനി പകുതി ചവച്ചുള്ള ദര്‍ഭങ്ങള്‍ ചിന്നി,--
ച്ചാട്ടത്താല്‍ കാണ്‍ക, വാനില്‍ പെരുതു, മവനിയില്‍ ചെറ്റുമായ്‌ വെച്ചടിപ്പൂ!

കവി : വള്ളത്തോള്‍/കാളിദാസന്‍, കൃതി : അഭിജ്ഞാന ശാകുന്തളം

ശ്ലോകം 1848 : വനമുല്ലയില്‍ നിന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വനമുല്ലയില്‍ നിന്നു വായുവിന്‍
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1849 : ഘനമാമനുകമ്പയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഘനമാമനുകമ്പയില്‍ത്തട--
ഞ്ഞനതിവ്യാകുലമൊന്നുനിന്നുടന്‍
ജനകാത്മജ തന്റെ ചിന്തയാം
വനകല്ലോലിനി പാഞ്ഞുവീണ്ടുമേ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1850 : ജീവാത്മാക്കളിലര്‍ഭകപ്രണയമായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജീവാത്മാക്കളിലര്‍ഭകപ്രണയമായ്‌ മെത്തും മഹാശക്തിതാന്‍
മൂവാരം ചെറുമുട്ടകള്‍ക്കടയിരുത്തുന്നൂ പിടപ്പക്ഷിയെ
ഭൂവാസത്തിനണഞ്ഞിടാന്‍, നിജകുലം സൃഷ്ടിക്കുവാന്‍, ചാമ്പലായ്‌--
പ്പോവാനും വിധി നൂറ്റ പൊന്നിഴയിലെപ്പാവയ്ക്കു പങ്കെന്തുവാന്‍!

കവി : യൂസഫലി കേച്ചേരി, കൃതി : പാവ (ഒറ്റശ്ലോകം)

ശ്ലോകം 1851 : ഭക്ത്യാ സേവിച്ചതോറും...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ സേവിച്ചതോറും പരിചൊടു സുചിരം ഭാവിതം വസ്തുതാനാ--
മിത്ഥം കാണായ പൌരാണിക ദണിതികണക്കല്ല കല്യാണമൂര്‍ത്തേ
നിത്യം നിന്മേനി നീലോല്‍പലനവകരികാകാന്തി ചിന്തിച്ചതോറും
ചിത്തം മേന്മേല്‍ പെളുക്കിന്റതു മമ നിരതരാം നിര്‍മ്മലം ചെമ്മരേശ!

ശ്ലോകം 1852 : നിവൃത്തതര്‍ഷൈരുപ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിവൃത്തതര്‍ഷൈരുപഗീയമാനാത്‌
ഭവൌഷധാച്ഛ്രോത്ര മനോഭിരാമാത്‌
ക ഉത്തമശ്ലോകഗുണാനുവാദാത്‌
പുമാന്‍ വിരജ്യേത വിനാ പശുഘ്നാത്‌

കവി : വ്യാസന്‍, കൃതി : ഭാഗവതം 10--4

ശ്ലോകം 1853 : കോടക്കാറാണു മെയ്യില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കോടക്കാറാണു മെയ്യില്‍, കൃതമതി ധവളപ്രൌഢി ചേര്‍പ്പൂ യശസ്സില്‍;
മാടഞ്ചാറാണു ചുറ്റും, നരതതി നടുവേ വാഴ്വു നിത്യം നിരീഹന്‍;
ഓടപ്പുല്ലാണു കയ്യില്‍, യദുപതി മധുതാന്‍ കോരിവീഴ്ത്തുന്നു മുറ്റും;
വേടക്കമ്പാണു കാലില്‍ ജിതമൃതി കവിതാകന്ദവര്‍ഷാംബുവാഹം!

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1854 : ഒട്ടല്ലെന്‍ കര്‍മ്മദോഷം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ഒട്ടല്ലെന്‍ കര്‍മ്മദോഷം, കഠിനമതു, കടക്കണ്ണിനാല്‍ തീയിവണ്ണം
വിട്ടല്ലേ പിഷ്ടപേഷം പടി വെറുതെ മയക്കുന്നതെന്തിജ്ജനത്തെ?
മട്ടെല്ലാം മാറി ഞാനോ ബഹുവിവശയതായ്‌ത്തീര്‍ന്നുവെന്നല്ല, നിന്‍ മെയ്‌
കിട്ടാനല്ലാതെ മറ്റൊന്നിനുമൊരു സമയം ചിന്തയില്ലെന്തു ചെയ്യാം?

കവി : ശീവൊള്ളി, കൃതി : ദുസ്പശനാടകം

ശ്ലോകം 1855 : മേലാ കാണുവതിന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേലാ കാണുവതിന്നു, കേരളധരാരാഷ്ട്രീയസദ്വേദിയില്‍
ഹാ, ലാംഗൂലവിഹീനരായ കപികള്‍ കാട്ടുന്ന പേക്കൂത്തുകള്‍;
ആലോചിക്ക, ജനാധിപത്യഭരണം പോകുന്ന പോക്കെങ്ങു താന്‍?
കാലം വൈകിയിരിക്കയാണു പലതും മാറ്റിപ്പണിഞ്ഞീടുവാന്‍.

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം, ഭാഷാപോഷിണി, 1982)

ശ്ലോകം 1856 : അരുളേ തിരുമേനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

അരുളേ തിരുമേനിയണഞ്ഞിടുമീ--
യിരുളേ വെളിയേയിടയേ പൊതുവേ,
കരളേ, കരളിങ്കലിരിക്കുമരും--
പൊരുളേ, പുരി മൂന്നുമെരിച്ചവനേ!

കവി : ശ്രീനാരായണഗുരു

ശ്ലോകം 1857 : കനകരുചിരചേലം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

കനകരുചിരചേലം കാന്തിപൂരാലവാലം
സകലഭുവനപാലം സജ്ജനേച്ഛാനുകൂലം
ഖഗപരിവൃഢവാഹം ഖണ്ഡിതാശേഷമോഹം
മഥിതരിപുസമൂഹം മാരുതേശം ഭജേഹം

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1858 : ഖേദത്തൊടര്‍ത്ഥിച്ചിടുവോര്‍ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

ഖേദത്തൊടര്‍ത്ഥിച്ചിടുവോര്‍ക്കു നന്മ നിര്‍--
വാദം കനിഞ്ഞേകിടുമീശ്വരാത്മജന്‍
ഭേദം പെടാതക്ഷികള്‍ തൊട്ടവര്‍ക്കു സ--
മ്മോദം ജനിക്കും വിധമേകി കാഴ്ചയെ.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1859 : ഭണ്ഡദൈത്യ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്വാഗത

ഭണ്ഡദൈത്യദമനീസഹജോവ്യാത്‌
കുണ്ഡലീന്ദ്രശയനഃ പവനേശഃ
ഖാണ്ഡവസ്യ സുഹിതാദ്യദുപേതഃ
പാണ്ഡവോലഭത ഗാണ്ഡീവമഗ്നേഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1860 : ഖേദവ്യാകുല, കേരളാവനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖേദവ്യാകുല, കേരളാവനി കരഞ്ഞീടുന്നതും, തീവ്രനിര്‍--
വ്വേദവ്യാഹതചിത്തകൈരളി വിരഞ്ഞിമ്മട്ടു മൂര്‍ഛിച്ചതും,
ഹാ! ദര്‍ശിച്ചു ഭവദ്ഗുണങ്ങളനുമാനിക്കാം സഖേ! ഭൂവില്‍ നിര്‍--
വ്വാദം വിശ്വഭരം രസത്തില്‍ നിലനിര്‍ത്തീടുന്നു വാഗ്വേദികള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1861 : ഹാസ്യമിത്ര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഹാസ്യമിത്ര പരിഹാസ്യമാകവേ
ആസ്യമൊട്ടു നനയുന്നിതശ്രുവാല്‍
ഉത്സവം പൊടിപൊടിച്ചു കണ്ടിടാം
ദൂരദര്‍ശന വിശേഷ വൈഭവം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1862 : ഉക്തി നല്ലതു സംസ്കൃതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ഉക്തി നല്ലതു സംസ്‌കൃതം പര, മില്ല സംശയമെങ്കിലും
വ്യക്തമായി മനസ്സിലാക്കുവതിന്നു മിക്കതുമാളുകള്‍
ശക്തികെട്ടു ചമഞ്ഞിടുന്നതുകൊണ്ടു കേരളഭാഷയായ്‌
മുക്തിമാര്‍ഗ്ഗമതായ സല്‍ക്കഥയൊന്നുടന്‍ പറയുന്നു ഞാന്‍.

കവി : വെണ്മണി മഹന്‍, കൃതി : ഒരു പറയന്‍ ഗണപതി

ശ്ലോകം 1863 : ശീലിച്ചു ഗാനമിടചേര്‍ന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി--
ക്കാലത്തെഴും കിളികളോടഥ മൌനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ--
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1864 : ഇത്തന്വി മന്നവനു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഇത്തന്വി മന്നവനു വല്ലഭയായ്‌ ഭവിയ്ക്കു--
മൊത്തൂ വിപത്തിതവര്‍ മുന്‍പുരചെയ്തവണ്ണം
ഇച്ചെയ്തതിന്നെഴുമുറപ്പതു താന്‍ വിധിയ്ക്കും
നീക്കാവതല്ല സുപരീക്ഷിത സിദ്ധവാക്യം

കവി : കെ.പി. നാരായണ പിഷാരടി/ ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1865 : ഇന്നീവിധം ഗതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ--
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില -- ഉന്നതമായ കുന്നു--
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1866 : ഒന്നിച്ചുണ്ടായുരുമ്മീട്ട്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഒന്നിച്ചുണ്ടായുരുമ്മീട്ടൊരു തടമതില്‍ നല്‍ജ്ജാതിചൂതങ്ങള്‍ തയ്യായ്‌
നന്ദിച്ചൊപ്പം തളിര്‍ത്തങ്ങുയരുമളവിലന്നൂറ്റനാം കാറ്റിനാലെ
ഭിന്നിച്ചാജ്ജാതിചേര്‍ന്നാളൊരു വനതരുവായ്‌, ക്കാട്ടുതണ്ടൊന്നു ചൂതം
തന്നില്‍ച്ചെന്നും പിണഞ്ഞാള്‍, അതിവിഷമമഹോ ദൈവയോഗപ്രയോഗം.

കവി : വെണ്മണി മഹന്‍, കൃതി : (പരിഭാഷ -- മേല്‍പ്പത്തൂരിന്റെ "ഏകസ്മിന്നാല...")

ശ്ലോകം 1867 : ഭീമം വനം ഭവതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഭീമം വനം ഭവതി തസ്യ പുരം പ്രധാനം
സര്‍വോജനഃ സ്വജനതാമുപയാതി തസ്യ
കൃത്സ്നാ ച ഭൂര്‍ഭവതി സന്നിധിരത്നപൂര്‍ണാ
യസ്യാസ്തി പൂര്‍വസുകൃതം വിപുലം നരസ്യ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1868 : കണ്ടാലെന്താണു,കുന്നിന്മകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

"കണ്ടാലെന്താണു,കുന്നിന്മകളവളെവളാ,ണെന്തു നമ്മോടെടുക്കും,
കണ്ടോട്ടേ കള്ളി, ഞാനിന്നമൃതകരകലാപന്റെ കൂടെക്കിടക്കും;
ഉണ്ടോ ഭേദം നമുക്കെ"ന്നമരനദി ജടാമണ്ഡലത്തീന്നിറങ്ങി--
ക്കണ്ടപ്പോല്‍ കാളിമാതിന്‍ കലുഷത കലരും കണ്ണു കാമം തരട്ടേ!

കവി : ശീവൊള്ളി , കൃതി : മംഗളശ്ലോകങ്ങള്‍

ശ്ലോകം 1869 : ഉഴന്ന പാന്ഥപ്പരിഷയ്ക്ക്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഉഴന്ന പാന്ഥപ്പരിഷയ്ക്കനര്‍ത്ഥദന്‍;
സദാലസന്‍, പാമ്പിനു സദ്യ നല്‍കുവോന്‍;
സുഗുപ്തമേലം കവരുന്ന തസ്കരന്‍;
കവീശ്വരര്‍ക്കെങ്ങനെ ചെല്ലമായി നീ!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 1870 : സ്വയമേ നിജപുത്രനെ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : വസന്തമാലിക

സ്വയമേ നിജപുത്രനെക്കെടുത്തീ--
ബ്ഭയമേതെങ്കിലുമിന്നു ഞാനൊഴിപ്പാന്‍
നയമേറിനരാജപുത്രര്‍ ചത്തും
മയമേറുമ്പടി രാജഭക്തികാട്ടും

കൃതി : പന്നയുടെ ത്യാഗം

ശ്ലോകം 1871 : നിന്നെത്താണുതൊഴുന്നവര്‍ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്നെത്താണുതൊഴുന്നവര്‍ക്കവരപേക്ഷിക്കാതെ കണ്ടും കട--
ന്നൊന്നാംക്ലാസു വരം കൊടുത്തു വിടുവാനൊട്ടും പിശുക്കില്ല തേ;
എന്നാല, പ്പണി ഞാനെടുക്കുകിലെനിക്കെന്നും വരം നീ കൊടു--
ക്കുന്നീ, ലായതു ഹന്ത! നിന്നുടെ കുറുമ്പല്ലേ കുരുംബേശ്വരീ.

കവി : ശീവൊള്ളി, കൃതി : മംഗള ശ്ലോകങ്ങള്‍

ശ്ലോകം 1872 : ഏതാനും പിഴ ഞാനറിഞ്ഞും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതാനും പിഴ ഞാനറിഞ്ഞുമറിയാതേകണ്ടു ചെയ്തീടിലും
മാതാവാകിയ നീയൊഴിഞ്ഞതു സഹിപ്പാനില്ല മറ്റാരുമേ
കാതോളം വിലസും കടാക്ഷമതുകൊണ്ടെന്നെ ക്ഷണം നോക്കിയാല്‍
ചേതം വന്നിടുമോ നിനക്കു തിരുമാന്ധാംകുന്നില്‍ മേവും ശിവേ?

ശ്ലോകം 1873 : കോടക്കാറിടതൂര്‍ന്നതാണു ഗഗനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോടക്കാറിടതൂര്‍ന്നതാണു ഗഗനം, രാധേ, തമാലാപ്തമി--
ക്കാടൊട്ടുക്കിരുളാര്‍ന്നതാണു,നിശയായോര്‍ത്താലിവന്‍ ഭീരുവും;
വീടെത്തിച്ചിടുകാകയാലിവനെ നീതാ,നെന്ന നന്ദോക്തിയാല്‍
കൂടിച്ചേര്‍ന്നു ഗമിച്ചു മാധവനുമന്നുള്‍പ്രീതരായ്‌ രാധയും!

കവി : ചങ്ങമ്പുഴ, കൃതി : ദേവഗീത (ഗീതഗോവിന്ദം പരിഭാഷ)

ശ്ലോകം 1874 : വാക്കാലാക്കാല സാംസ്കാരിക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

വാക്കാലാക്കാല സാംസ്കാരികവടിവു വരച്ചോരു പൂരപ്രബന്ധം
നോക്കാനോര്‍ക്കുമ്പൊളാര്‍ക്കാന്‍ പുളയിളകുകിലാ വെണ്മണിക്കെന്തുദോഷം
നാക്കാലേ സ്വാദുനോക്കാത്തൊരു നവവിഭവം കണ്ടപാടുണ്ടതെല്ലാം
ഓക്കാനിച്ചാലതിന്നിന്നവനുടെ ദഹനക്കേടുതന്നേനിദാനം

ശ്ലോകം 1875 : നായന്മാരാഭിജാത്യപ്പെരുമയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായന്മാരാഭിജാത്യപ്പെരുമയില്‍ വിവിധാചാരമര്യാദകള്‍ക്കായ്‌
പാരം സമ്പത്തൊടുക്കിദ്ദുരിതമയമഹോ ജീവിതം തീര്‍ത്തകാലം
മേനോന്‍ ശ്രീപദ്മനാഭന്‍ വരകവി കനകത്തസ്തതന്ദ്രം വചസ്സില്‍
വാളാലൊട്ടൊന്നൊതുക്കീ ധ്രുവമഹിതകരം വന്‍ ദുരാചാരഭാരം.

കവി : എം. പി. കേശവപ്പണിക്കര്‍, കൃതി : വരകവി (മുക്തകങ്ങള്‍)

ശ്ലോകം 1876 : മുട്ടാതെയെന്നുമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മത്തേഭം

മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ
കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകില്‍ കെട്ടാനരയ്ക്കു കുതുകം
പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു കെട്ടാന്‍ തുനിഞ്ഞതു വശാല്‍
മുട്ടായിതെന്നുമയി കിട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ.

കവി : എ.ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1877 : പുത്തന്തേന്മൊഴിമാര്‍കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പുത്തന്‍തേന്മൊഴിമാര്‍കുലത്തിനരിയോരുത്തംസമാം ഭൈമിതന്‍
ചിത്തം താനഥ പത്തിനഞ്ചവനറിഞ്ഞിത്‌ഥം കൃശാങ്ഗ്യാ ഗിരാ
അത്യന്തം ബത മുഗ്ദ്‌ധയോടനുസരിച്ചെല്ലാമറിഞ്ഞീടുവാ--
നുദ്യോഗിച്ചു വിദഗ്ദ്‌ധനാം ഖഗവരന്‍ വൈദര്‍ഭിയോടുക്തവാന്‍.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1878 : അഞ്ചിതദ്യുതി ചൂതപുഷ്പ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മല്ലിക

അഞ്ചിതദ്യുതി ചൂതപുഷ്പ! ധനുസ്സെടുത്തൊരു ധീരനാം
പഞ്ചബാണനു നിന്നെ ഞാനിഹ സഞ്ചിതാദരമേകിനേന്‍
കുഞ്ചിതാളകമാര്‍ മനസ്സിനു ചഞ്ചലത്വവിധായകം
തഞ്ചമോടു ഭവാധുനാ പുനരഞ്ചിലേറിയ സായകം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഭാഷാശാകുന്തളം

ശ്ലോകം 1879 : കാലന്റെ കിങ്കരസമൂഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കാലന്റെ കിങ്കരസമൂഹമിവന്റെ കയ്യും
കാലും വരിഞ്ഞ കയറല്‍പ്പമയച്ചിടാതെ
മേലോട്ടു കത്തിയുയരുന്നൊരു തീയ്ക്കകത്തു
മേലാളിടുന്ന പടിയിട്ടു വറുത്തെടുക്കും

കവി : മായന്നൂര്‍ ചിത്രന്‍

ശ്ലോകം 1880 : മുട്ടീ മുട്ടീലുരുക്കിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മുട്ടീ മുട്ടീലുരുക്കിന്മുസലമലസമായാഞ്ഞെറിഞ്ഞോരുപാശം
കെട്ടീ കെട്ടീലകണ്ഠം പരിസരമുടനേ വിട്ടതെന്തേ കൃതാന്തന്‍?
വിട്ടൂ ശ്വാസപ്രയാസം കുളിരുടലിലിളംചൂടുവീണ്ടും കടന്നൂ
പെട്ടെന്നദ്ധര്‍മ്മരാജന്നഴലിലുരുകുമെന്‍ സാധ്വി സാവിത്രിയായോ?

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1881 : വന്ദേരാജാധിരാജേശ്വര...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം :

വന്ദേ രാജാധിരാജേശ്വരമഖിലശുഭൈകാസ്പദം ശ്രീപുരേശം,
വന്ദേ ഗോവിന്ദമിന്ദീവരദളനയനം ശര്‍മ്മദം ശംബരേശം
വന്ദേ വൈദ്യാധിനാഥം ഗദനികരഹരം ചാരുകാസ്ക്കശം
വന്ദേ ബാലാചലാംബാമനിശമവനതാഭിഷ്ടദാമന്നപൂര്‍ണ്ണാം

കവി : അപ്പുക്കുട്ടന്‍ മൂസത്‌, കൃതി : ഹനുമദ്വിജയം ആട്ടക്കഥ (വന്ദന ശ്ലോകം)

ശ്ലോകം 1882 : വിതിര്‍ണേ സര്‍വസ്വേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

വിതിര്‍ണേ സര്‍വസ്വേ തരുണകരുണാപൂര്‍ണഹൃദയാഃ
സ്മരന്തഃ സംസാരേ വിഗുണപരിണാമാം വിധിഗതിം
വയം പുണ്യാരണ്യേ പരിണതശരച്ചന്ദ്രകിരണാഃ
ത്രിയാമാ നേഷ്യാമോ ഹരചരണചിന്തൈകശരണാഃ

കവി : ഭര്‍ത്തൃഹരി., കൃതി : വൈരാഗ്യശതകം

ശ്ലോകം 1883 : വിരമ വിരമ വഹ്നേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

വിരമ വിരമ വഹ്നേ! മുഞ്ച ധൂമാനുബന്ധം
പ്രകടയസി കിമുച്ചൈരര്‍ച്ചിഷാം ചക്രവാളം
വിരഹഹുതഭുജാഹം യോ ന ദഗ്ദ്ധഃ പ്രിയായാഃ
പ്രളയദഹനഭാസാ തസ്യ കിം ത്വം കരോഷി?

കവി : ശ്രീഹര്‍ഷന്‍, കൃതി : രത്നാവലീ

ശ്ലോകം 1884 : വിലയെഴുമനുരാഗ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : അപര

വിലയെഴുമനുരാഗമത്തലാല്‍
തുലയുവതല്ല, മരിച്ചു മേല്‍ക്കുമേല്‍
വിലസിടുമടിയേറ്റ വെള്ളിപോ--
ലുലയതിലൂതിയ പൊന്നുപോലെയും

കവി : കുമരനാശാന്‍

ശ്ലോകം 1885 : വലവുമിടവുമോരോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

വലവുമിടവുമോരോ തോടൊടൊന്നിച്ചു കാന്തി--
ക്കലവികള്‍ കലരും നിങ്കായലിന്‍ പംക്‌തികണ്ടാല്‍,
നലമൊടു തിരുമെയ്യില്‍ക്കീര്‍ത്തിമുദ്രാനിബദ്ധാ--
മലതരമണിഹാരം പോലെ തോന്നുന്നുതായേ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1886 : നറും തേനതാവോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

നറും തേനതാവോളമേവര്‍ക്കുമേകാ--
നിതള്‍ നീര്‍ത്തി വാടാതെ നില്‍ക്കുന്ന പൂവേ
നിറന്നീ ദളങ്ങള്‍ സദാ മോദമേകാന്‍
തുണയ്ക്കട്ടെയര്‍ക്കന്‍ -- അതാണെന്റെ മോഹം!

കവി : ജ്യോതി

ശ്ലോകം 1887 : നടാടെപ്പിറന്നോരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌
തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം
ഒടുങ്ങാവതല്ലെന്നു, മെന്നാലുമോതാന്‍
തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 1888 : ഔദാര്യം, ദയ, കാന്തി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഔദാര്യം, ദയ, കാന്തി, ബുദ്ധി, ധൃതി,തേജസ്സക്കലാകൌശലം,
സത്യം, ശൌര്യമകൈതവം വിനയമെന്നേവം ഗുണം സര്‍വ്വവും
കിട്ടാതെങ്ങുമൊരാസ്പദം കലിയിലീ മന്നന്നടുത്താശ്രയി--
ച്ചെത്തുന്നൂ പ്രളയത്തിലച്യുതനെയസ്സൃഷ്ടിപ്രഭേദങ്ങള്‍ പോല്‍

കവി : കെ.പി. നാരായണ പിഷരടി/മഹേന്ദ്രവിക്രമവര്‍മ്മന്‍, കൃതി : മത്തവിലാസം പ്രഹസനം

ശ്ലോകം 1889 : കീലം പോയതുകൊണ്ടു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കീലം പോയതുകൊണ്ടു ലാടമിളകിക്കാലൂന്നിവെച്ചീടുവാന്‍
മേലാതായ്‌--ത്തുരഗം നശിച്ചതുവശാല്‍ തോറ്റൂ ചമൂനായകന്‍;
മേലാവിന്‍ ക്ഷതി കണ്ടു സേന സമരം വിട്ടോടി, ശത്രുക്കള--
ക്കാലം നാടു പിടിച്ചു -- സര്‍വ്വവുമൊരാണിക്കേടുകൊണ്ടാണിതു്‌.

കവി : ശീവൊള്ളി, കൃതി : (പരിഭാഷ)

ശ്ലോകം 1890 : മേല്‍പ്പത്തൂര്‍ പണ്ഡിതാണ്ഡാലന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മേല്‍പ്പത്തൂര്‍ പണ്ഡിതാണ്ഡാലനമൃതവചോരത്നഭണ്ഡാര,മാരും
കൂപ്പും പൂന്താനവിപ്രന്‍ പവനപുരാധീനചിത്തന്‍ പവിത്രന്‍,
അപ്പേരാളുന്ന ലീലാശുകകവിയരവിന്ദാക്ഷപാദാബ്ജഭൃഗം
യവില്‍ ക്കുമ്പി'}ളാസ്വാദ്യമാവാന്‍.

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1891 : ആസ്ഥായ കോണാനിഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ആസ്ഥായ കോണാനിഹ ഭിക്ഷുപാദ--
പ്രസാരണന്യായമഥാചരന്തഃ
ശനൈശ്ശനൈരാര്‍ജ്ജിതഭൂവിഭാഗാഃ
സമാരുരൂക്ഷന്‍ പരമം പദം തേ

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ആംഗലസാമ്രാജ്യം

ശ്ലോകം 1892 : ശഠതകള്‍ ശരിയല്ല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

ശഠതകള്‍ ശരിയല്ല; കേള്‍ക്ക, വേള്‍ക്കാന്‍
മൃദുവൊരു കാപ്പു ധരിച്ച നിന്‍ കരം താന്‍
ഫണിവളയണിവോന്‍ ശിവന്റെ പാണി--
ഗ്രഹണമതെങ്ങനെയാദ്യമേ സഹിക്കും?

കവി : കാളിദാസന്‍/എ.ആര്‍, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 1893 : ഫല്‍ഗുനപ്രിയമഫല്‍ഗുദയാര്‍ദ്രം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്വാഗത

ഫല്‍ഗുനപ്രിയമഫല്‍ഗുദയാര്‍ദ്രം
വല്‍ഗുഹാസ ലസിതാസ്യമുപാസേ
ഖഡ്ഗകൃത്തദിതിജം കുമതീനാം
ദുര്‍ഗ്രഹം ഗുരുമരുദ്ഗൃഹനാഥം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1894 : ഖ്യാതിപ്പെട്ടു പുരാണരൂപക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖ്യാതിപ്പെട്ടു പുരാണരൂപകകവിപ്രൌഢന്‍ കനിഞ്ഞീ വച--
സ്സോതി സ്വസ്തി പറഞ്ഞു മാറുമുടനങ്ങോരോ കലാവല്ലഭര്‍
ഹാ, തിക്കുന്നു സമാനുകമ്പരരവരില്‍ പൌരസ്ത്യപാശ്ചാത്യരാം
ജ്യോതിര്‍വിത്തുകള്‍ മുഖ്യരാണുപചിതജ്യോതിഷ്‌പ്രസാദോജ്ജ്വലര്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1895 : ഹര്‍ഷമേകുവതിനച്ഛനേറെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഹര്‍ഷമേകുവതിനച്ഛനേറെ നിഷ്‌--
കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്‌
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലു പോലെ ഞാന്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1896 : കാമം, ഗര്‍വ്വം, വിഷാദം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാമം, ഗര്‍വ്വം, വിഷാദം, സുഖ -- മിവ ചമയും ചീട്ടു പാടേ കശക്കും,
കാതില്‍ത്തൂങ്ങും കുണുക്കായ്‌ പെരുകുമപചയം, മൃത്യുവാകും തുറുപ്പാല്‍
കാണാ നേരത്തു വെട്ടും -- സരസമിതു വിധം ജീവിതക്കേളിയാടും
കാലത്തെക്കീഴടക്കാന്‍ കരവിരുതിയലും കാലനും പാശമില്ല.

കൃതി : (സമസ്യാപൂരണം -- ഭാഷാപോഷിണി)

ശ്ലോകം 1897 : കണ്ണാ, താവകദര്‍ശനാര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണാ, താവകദര്‍ശനാര്‍ത്ഥമണയാന്‍ പാടില്ലെനിക്കെങ്കിലും
കണ്ണാല്‍ നിന്നെയരക്ഷണം നുകരുവാനെന്‍ തൃഷ്ണ ജൃംഭിക്കവേ
വിണ്ണാറായൊഴുകുന്ന നിന്‍ കരുണതന്‍ ദിവ്യാപദാനങ്ങളാ--
രെണ്ണാന്‍?-- ആശ്രിതഹൃദ്ഗതജ്ഞനുടനെന്‍ കണ്മുന്നിലെത്തീ ഭവാന്‍!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1898 : വരിക ഹൃദയനാഥ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : പുഷ്പിതാഗ്ര

വരിക ഹൃദയനാഥ, വൈകി കാണ്മാണ്‍,
തിരുവടി മൌലിയില്‍ വയ്ക്കുവാന്‍ മഹാത്മന്‍,
തരിക ചിരവിയുക്തദര്‍ശനം, നീ
കരുണവഹിക്കുക, ദാസി ഞാന്‍ ദയാലോ.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1899 : തെറ്റെന്നു ദേഹസുഷമാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മേറ്റ്ന്തുരപ്പു? ജാവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1900 : മൂകത്വേന...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂകത്വേന കൃതാന്തകന്‍ കരമണച്ചീടിന്റതെല്ലാം പൊറു--
ത്തീ കഷ്ടം! ഗതികെട്ട ജന്മമിനിയും തേടിന്റതെന്തിന്നു നാം?
ഏകച്ഛത്രമിദം ജഗത്ത്രയമെടുപ്പിക്കിന്റ ചെല്ലൂര്‍പുരാ--
നേകം മോക്ഷപദം നമുക്കു കനിവോടേകും വണങ്ങീടിനാല്‍

ശ്ലോകം 1901 : ഏതാ നിഷിക്തരജത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഏതാ നിഷിക്തരജതദ്രവസംനികാശാ
ധാരാജവേന പതിതാ ജലദോദരേഭ്യഃ
വിദ്യുത്പ്രദീപശിഖയാ ക്ഷണദൃഷ്ടനഷ്ടാ--
ശ്ഛിന്നാ ഇവാംബരപടസ്യ ദശാഃ പതന്തി

കവി : ശൂദ്രകന്‍, കൃതി : മൃച്ഛകടികം

ശ്ലോകം 1902 : വീണീടും ഹരിചന്ദന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണീടും ഹരിചന്ദനത്തളിരതിന്‍ നീരോ കശക്കിപ്പിഴി--
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴിച്ചീടുന്ന നല്‍ധാരയോ
വേവും ജീവമനസ്സുകള്‍ക്കു പരമാനന്ദത്തെ നല്‍കി ദ്രുതം
ജീവിപ്പിക്കുമൊരൌഷധീരസമതോ മാറത്തു ചേരുന്നു മേ!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1903 : വാഗ്ദേവി നീയേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

വാഗ്ദേവി നീയേ തുണ നാവിലെന്നും
വാക്കിന്‍ പ്രവാഹം കുളിരുള്ളതാവാന്‍
വാഗ്വാദകോലാഹലമേറ്റിടാതെ
വാഗ്വാദിനീ കാക്കുക മേലിലെന്നെ

കവി : ജ്യോതിര്‍മയി

ശ്ലോകം 1904 : വാനില്‍ച്ചാരുത ചേര്‍ന്നിടുന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനില്‍ച്ചാരുത ചേര്‍ന്നിടുന്ന മുകിലിന്‍ തുണ്ടായ്‌, രസം മുറ്റുമി--
പ്പാരിന്‍ മോഹനവാടികള്‍ക്കകമുലഞ്ഞീടുന്ന നല്‍പുഷ്പമായ്‌,
നീരില്‍ത്താമരയായ്‌, ദിനാന്തസമയത്താരക്തസൂര്യക്കതിര്‍--
ത്തേരിന്‍ ചാരുപതാകയായ്‌ കവിത നീ മിന്നുന്നിതെങ്ങെങ്ങുമേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1905 : നല്ലോരൂട്ടുണ്ടമലജലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നല്ലോരൂട്ടുണ്ടമലജലമക്കുന്നില്‍നിന്നൂറിടുന്നൂ
കല്ലോലാസ്ഫാലനമുഖരമാമാഴിതന്‍ തീരമാരാല്‍
സല്ലോകര്‍ക്കസ്സലിലമധികം നല്ലതാണെന്നു തോന്നീ--
ട്ടല്ലോ പാരം പ്രിയതയതിലിന്നോര്‍ക്കിലുണ്ടായിടുന്നൂ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1906 : സ്വവശസുലഭ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : പുഷ്പിതാഗ്ര

സ്വവശസുലഭഭൂഷയാലണഞ്ഞെ--
ന്നവയവപംക്തിയലങ്കരിക്ക തോഴി,
സവിധമതിലണഞ്ഞു കാണണം കേ--
ളവികലശോഭയൊടെന്നെയാത്മനഥന്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1907 : സബ്ജക്റ്റു കണ്ട്രോള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സബ്ജക്റ്റു കണ്ട്രോള്‍, പറയുന്നതോ സ്ത്രീ,
ശബ്ദം സുവീണാക്വണനോപമം താന്‍,
വയസ്സു പത്തൊന്‍പതിനിപ്പുറത്താ--
ണാള്‍ത്തിക്കു കൂടാനിനിയെന്തു വേണം?

ശ്ലോകം 1908 : വെണ്മാടങ്ങള്‍ക്കൊഴുകുമഴകോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വെണ്മാടങ്ങള്‍ക്കൊഴുകുമഴകോ, തത്രവര്‍ത്തിക്കുമോമല്‍
പ്പെണ്മാങ്കണ്ണാള്‍മണികള്‍ തടവും കാന്തിയോ, തല്‍ഗുണത്താല്‍
അമ്മാരന്നങ്ങുടയ പുകളോ, ഹന്ത! തദ്വൈരി വാഴും
സമ്മാന്യശ്രീപരിലസിതമാം ക്ഷേത്രമോ വാഴ്ത്തിടേണ്ടൂ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരലം

ശ്ലോകം 1909 : ആകാരത്തിന്‍ സുഷമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ആകാരത്തിന്‍ സുഷമയിതുപോലേതു പക്ഷിക്കു പാരില്‍?
കേകാരാവം ശ്രവണസുഖദം കേള്‍ക്കിലോ തൃപ്തിയാകാ,
ലോകാനന്ദപ്രദമസദൃശം നൃത്തവും തേ ശകുന്തേ!
ശോകാനാം മേ ശുഭഗുണ! ഭവാനീശനാം നാശനായ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1910 : ലാളിത്യം കലരും വികാരമഖിലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാളിത്യം കലരും വികാരമഖിലം ലോകത്തിനാക്ഷേപമാ--
ണാളില്ലാതലയുന്നു പോറ്റിടുവതിന്നാദര്‍ശസംശുദ്ധികള്‍!
ആളിക്കത്തി വിഷപ്പുകച്ചുരുള്‍വമിച്ചുഗ്രസ്ഫുലിംഗോല്‍ക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാവിദ്വേഷദാവാഗ്നിയും!

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 1911 : അംഗനാകൃതിയെനിയ്ക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

അംഗനാകൃതിയെനിയ്ക്കു പൂരുഷ--
ന്നിംഗിതാനുചരിയായിരിയ്ക്കുവാന്‍
എങ്കിലോ പരമപൂരുഷാ ചിരം
നിന്‍കഴല്‍ക്കലടിയാട്ടിയാക്കണേ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1912 : എന്നാല്‍ പോംവഴി വേറെയെന്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാല്‍ പോംവഴി വേറെയെന്തു? നൃപതേ വേണ്ടാ വിഷാദം, ഭവാന്‍
വന്നാലും,പ്രണയാത്മകം മമ മതം കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുള്‍ച്ചേര്‍ന്നോന്‍ ഗണിപ്പീല ഞാ--
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്‍മായാവിലാസത്തെയും!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1913 : ഈവഞ്ചിക്ഷ്മാഗൃഹവളഭിയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈവഞ്ചിക്ഷ്മാഗൃഹവളഭിയില്‍ത്താമസാക്രാന്തി നീക്കി
ശ്രീവര്‍ദ്ധിപ്പിച്ചരുളിയ മഹത്താകുമാ രത്നദീപം
ജീവസ്നേഹസ്ഫുടഗുണദശാശാലിയായിട്ടുമയ്യോ!
ദൈവദ്വേഷോല്‍ക്കടപവനനില്‍പ്പെട്ടു പെട്ടെന്നു കെട്ടു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരലം

ശ്ലോകം 1914 : ജാതം വംശേ ഭുവനവിദിതേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ജാതം വംശേ ഭുവനവിദിതേ പുഷ്കലാവര്‍ത്തകാനാം
ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ
തേനാര്‍ത്ഥിത്വം ത്വയി വിധിവശാദ്‌ ദൂരബന്ധുര്‍ഗതോഹം
യാച്ഞ്ഞാമോഘാ വരമധിഗുണേ, നാധമേ ലബ്ധകാമാ.

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 1915 : തിര്യക്കിനും സ്നിഗ്ദ്ധമതിന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

തിര്യക്കിനും സ്നിഗ്ദ്ധമതിന്റെ ഗോത്രം;
ആനപ്പുറത്തേറുമൊരാനയില്ല;
സ്വാര്‍ത്ഥത്തെ വാങ്ങാന്‍ സ്വകുലത്തെ വില്‍ക്കും
മാപാപിയേകന്‍ മതിമാന്‍ മനുഷ്യന്‍.

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 1916 : സ്ഫുടതാരകള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

സ്ഫുടതാരകള്‍ കൂരിരുട്ടിലു--
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേക ഹേതു വ--
ന്നിടയാമേതു മഹാവിപത്തിലും

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1917 : ഇതിലീവിധമൊക്കെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഇതിലീവിധമൊക്കെ വന്നിടാ--
മിതി പാര്‍ക്കും, വിപരീതമായ്‌വരും;
അതിവിസ്മയമെ പ്രപഞ്ചമി--
ന്നതിരറ്റുള്ള മഹാരഹസ്യമാം.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 1918 : ആരും തോഴി, യുലകില്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മന്ദാക്രാന്ത

ആരും തോഴി, യുലകില്‍ മറയുന്നില്ല: മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം,
പോരും ഖേദം, പ്രിയസഖി, ചിരം വാഴ്ക മാഴ്കാതെ, വീണ്ടും
ചേരും നാം കേള്‍-- വിരതഗതിയായില്ല സംസാര ചക്രം

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1919 : പാരം വീര്‍പ്പിട്ടുലയ്ക്കൊത്ത്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പാരം വീര്‍പ്പിട്ടുലയ്ക്കൊത്തെരിയുമൊരു മുഖം, മുത്തൊളിബ്ബാഷ്പധാരാ--
സാരം തിങ്ങിക്കലങ്ങീടിനമിഴികള്‍, നിറം മങ്ങിവിങ്ങും കപോലം,
ചാരം പോലേ വിളര്‍ത്തോരുടലിവയൊടുമപ്പൂരുഷന്‍ ഹന്ത! വിദ്യുത്‌--
സാരത്തിന്‍ വിദ്യയാലൊട്ടിളകുമൊരുവെറും പാവയെപ്പോലിരുന്നു.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1920 : ചൊടിച്ചുഗ്രമാം കണ്ണു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ഭുജംഗപ്രയാതം

ചൊടിച്ചുഗ്രമാം കണ്ണു തിണ്ണെന്നുരുട്ടി
ത്തടിച്ചുള്ള കയ്യില്‍ ഗദാ ദണ്ഡു മേന്തി
പിടിച്ചൂക്കുകൂടുന്നൊരഭ്യാസി, പല്ലും
കടിച്ചശു ഭീമന്‍ രണാഗ്രത്തിലെത്തി

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1921 : പനിനീരലരേ പറഞ്ഞുവോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പനിനീരലരേ പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യമാരുതന്‍
തവ സത്സഖി നമ്മെ വിട്ടുപോയ്‌
ഭുവനം പാവനമിന്നപാവനം!

കവി : സഞ്ജയന്‍

ശ്ലോകം 1922 : തണ്ടാര്‍ത്തണ്ടൊത്ത കൈത്തണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍ത്തണ്ടൊത്ത കൈത്തണ്ടയിലതുലമയഃകൂടമുണ്ടെന്നു കംസന്‍--
കണ്ടെത്തുമ്പോള്‍ നിലിമ്പാരവമുഖരവിഹായസ്സു പൂതൂകിടുമ്പോള്‍
മിണ്ടാട്ടം വിട്ട പൌരാവലിയുദിതസമാശ്വാസനിശ്വാസപൂരം--
പൂണ്ടപ്പോള്‍ മുഗ്ധയാം ദേവകിയുടെ മിഴിനീര്‍ തൂത്ത കൈ കാത്തിടട്ടേ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1923 : മന്ദാനിലാകുലിത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

മന്ദാനിലാകുലിതചാരുതരാഗ്രശാസ്വഃ
പുഷ്പോദ്ഗമപ്രചയകോമളപല്ലവാഗ്രഃ
മത്തദ്വിരേഫപരിപീതമധുപ്രസേകശ്‌
ചിത്തം വിദാരയതി കസ്യ ന കോവിദാരഃ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 1924 : മുപ്പാരും കാക്കുവാനില്ലപരന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

മുപ്പാരും കാക്കുവാനില്ലപര,നൊരു മകന്‍ ഭുക്തിയില്‍ തൃപ്തിയില്ലാ--
തെപ്പോഴും വന്നലട്ടും പരിണയമണയാപ്പെണ്‍കിടാവുണ്ടൊരുത്തി,
വില്‍പ്പാനുള്ളോരു പണ്ടം നഹി,പകലുദധൌ സോദരന്‍, തെണ്ടി ഭര്‍ത്താ--
വിപ്പാടാര്‍ക്കുള്ളു വേറേ? തവ മലമകളേ, ജാതകം ജാതി തന്നെ!

കവി : ഒറവങ്കര, കൃതി : സമസ്യാപൂരണം

ശ്ലോകം 1925 : വേദങ്ങളോ ബഹുവിധ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

വേദങ്ങളോ ബഹുവിധം പറയുന്നു നാനാ--
വാദങ്ങളോ വെളിയിലിട്ടു വിരട്ടിടുന്നു
ഖേദങ്ങളോ കര കടന്നുവരുന്നു നിന്റെ
പാദങ്ങളെന്നിയിനി മട്ടവലംബമില്ലേ.

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 1926 : ഖര്‍വാടോ ദിവസേശ്വരസ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖല്വാടോ ദിവസേശ്വരസ്യ കിരണൈഃ സന്താപിതേ മസ്തകേ
വാഞ്ഛന്‍ ദേശമനാതപം വിധിവശാത്‌ താലസ്യ മൂലം ഗതഃ
തത്രാപ്യസ്യ മഹാഫലേന പതതാ ഭഗ്നം സശബ്ദം ശിരഃ
പ്രായോ ഗച്ഛതി യത്ര ഭാഗ്യരഹിതസ്തത്രൈവ യാന്ത്യാപദഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1927 : ത്രിദശവര്‍ദ്ധകി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

ത്രിദശവര്‍ദ്ധകിവര്‍ദ്ധിതകൌശലം
ത്രിദശദത്തസമസ്തവിഭൂതിമത്‌
ജലധിമദ്ധ്യഗതം ത്വമഭൂഷയോഃ
നവപുരം വപുരഞ്ചിതരോചിഷാ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (രുക്മിണീസ്വയംവരം)

ശ്ലോകം 1928 : ജ്ഞാനേന പൂതഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജ്ഞാനേന പൂതഃ സ്വതപസ്യയാ ച
വിമല്‍സരൈഃ സാധുവിഭാവ്യതേ യഃ
ഭര്‍ഗ്ഗഃ സ്വയം വാ നരലക്ഷണോയം
നാരായണോ വേതി നവാവതാരഃ

കവി : കുമാരനാശാന്‍, കൃതി : രാജയോഗസമര്‍പ്പണം

ശ്ലോകം 1929 : ഭൂതം നശ്വരമൊക്കെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂതം നശ്വരമൊക്കെയും; പുരുഷനാം ഞാന്‍ നിത്യ; നെല്ലാര്‍ക്കുമേ
ചേതസ്സില്‍ കുടികൊള്‍വു ഞാന്‍; മറകളും വാഴ്ത്തുന്നതീയെന്നെയാം;
വീതപ്രജ്ഞത, യോര്‍മ്മ, പിന്നറിവുമീ ഞാന്‍ മൂലമാം;സര്‍വ്വഗന്‍,
ഭൂതസ്ഥന്‍, പുരുഷോത്തമന്‍, ത്രിജഗതീസ്രഷ്ടാവു ഞാനീശ്വരന്‍.

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : ഗീതാസാരം (അദ്ധ്യായം 15-ന്റെ സാരം)

ശ്ലോകം 1930 : വിരോധിസത്ത്വോജ്ഝിത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

വിരോധിസത്ത്വോജ്ഝിത പൂര്‍വ്വ മത്സരം
ദ്രുമൈരഭീഷ്ടപ്രസവാര്‍ച്ചിതാതിഥിഃ
നവോടജാഭ്യന്തര സംഭൃതാനലം
തപോവനം തച്ച ബഭൂവ പാവനം!

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1931 : നിജമുകുളപുടംകൊണ്ടഞ്ജലിം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

നിജമുകുളപുടംകൊണ്ടഞ്ജലിം കല്‍പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോട്ട്‌
കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച--
ങ്ങളികുലകളനാദൈരാര്‍ത്തിതാമ്പല്‍പ്രസൂനം.

കൃതി : ചെറിയച്ചീവര്‍ണ്ണനം

ശ്ലോകം 1932 : കാട്ടിലെക്കടുവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

കാട്ടിലെക്കടുവയോര്‍ത്തിരിയ്ക്കുമോ
പേടമാനതിനെ വിട്ടയയ്ക്കുവാന്‍
കൊമ്പനെന്നു പിടിയെന്നുമില്ലവ--
യ്ക്കൊട്ടു ഭേദസഹതാപചിന്തകള്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 1933 : കസ്തൂരീയന്തി ഫാലേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കസ്തൂരീയന്തി ഫാലേ, നയനകമലയോഃ കജ്ജളീയന്തി, കണ്ഠ
പ്രാന്തേ നീലോല്‍പ്പലീയ,ന്ത്യുരസി മരകതാലംകൃതീയന്തി ദേവ്യാഃ
രോമാളീയന്തി നാഭേരുപരി, ഹരിമണീമേഖലായന്തി മധ്യേ
യേ, തേ ശര്‍മ്മ ക്രിയാസുസ്ത്രിപുരവിജയിനഃ കണ്ഠഭാസാം പ്രരോഹാഃ.

കവി : നീലകണ്ഠദീക്ഷിതര്‍, കൃതി : വര്‍ണനാസാരസംഗമം

ശ്ലോകം 1934 : രാവാകെത്തിമിരച്ഛടക്കുളിരണി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകെത്തിമിരച്ഛടക്കുളിരണിപ്പൂമച്ചകത്താ രഹ--
സ്യാവശ്യം നിറവേറ്റിയോരു രവിയെക്കാകാരവം കേള്‍ക്കവേ
നീവിപ്പട്ടൊരുമട്ടുടുത്തു പുലരിപ്പെണ്ണാള്‍ കിഴക്കേപ്പുറ--
ക്കൈവാതില്‍പ്പൊളി മാര്‍ഗ്ഗമായിത വെളിയ്ക്കാക്കുന്നു നിശ്ശബ്ദമായ്‌

കവി : വി.കെ.ജി

ശ്ലോകം 1935 : നിന്ദിയ്ക്കുന്നമ്മ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നിന്ദിയ്ക്കുന്നമ്മ, യൊന്നും സഹജനരുളുകില്ലാ, ധരിയ്ക്കില്ല പുത്രന്‍,
നന്ദിയ്ക്കുന്നില്ല താതന്‍, പ്രിയതമ വിമുഖീ, ഭൃത്യനും കോപിയത്രേ,
എന്നോടര്‍ത്ഥത്തെ യാചിച്ചിടുമിതി നിനവാല്‍ കാണ്മതേയില്ല മിത്രം,
നന്നായാര്‍ജ്ജിയ്ക്ക നിത്യം ധനചയ, മതിനാല്‍ സര്‍വ്വരും വശ്യരത്രേ!

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1936 : എണ്‍പത്താറായ്‌ വയസ്സെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

എണ്‍പത്താറായ്‌ വയസ്സെന്‍ ചെവിയിതുവെടിവെച്ചാലുമേ കേള്‍പ്പതില്ലി--
ന്നോര്‍മ്മയ്ക്കും മങ്ങല്‍ തട്ടീ ഗുരുപവനപതേ കണ്ണുകാണാതെയായീ
ആടീ ഞാനെന്റെ വേഷം ചൊടിയൊടിതുവരേയെങ്കിലും മേലില്‍ വയ്യാ
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : സുദര്‍ശന രഘുനാഥ്‌, വനമാലി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1937 : അപ്പീലിക്കണ്ണു ചൂടും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

അപ്പീലിക്കണ്ണു ചൂടും തിരുമുടി, വലജിദ്രത്നസങ്കാശഫാലം,
മുപ്പാരെല്ലാം മയക്കും പുരികലത, ദയാലോലമാം നീലനേത്രം,
നല്‍പീതോദ്യദ്ദുകൂലം, മുരളിയുടെ മുഖത്തുമ്മവെയ്ക്കുന്ന വക്ത്രം,
ചില്‍പാരമ്യപ്രഭാരഞ്ജിതമൃദുഹസിതം, കണ്ണ, ഞാന്‍ കാണ്മതെന്നോ!

കവി : വി. കെ. ജി.

ശ്ലോകം 1938 : നില്‍ക്കക്കള്ളിയെഴാതെ നിന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കക്കള്ളിയെഴാതെ നിന്റെ കളിയോഗത്തില്‍ത്തളര്‍ന്നാടി ഞാന്‍
നില്‍പ്പാണിന്നു കുചേലനായി, ഭഗവന്‍! നീയേ നമുക്കാശ്രയം
മുക്കാലും കടമായ ജന്മ, മലറിച്ചീറും തിരച്ചാര്‍ത്തില--
ത്തൃക്കാലേ തുഴ, യത്തുഴയ്ക്കു പകരം നില്‍ക്കില്ല വില്‍ക്കാശുകള്‍

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1939 : മനുഷ്യനാം ശാഖയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

മനുഷ്യനാം ശാഖയില്‍ നിന്നു വന്നുടന്‍
മനോജ്ഞമാം തദ്രസനാദളാദ്ധ്വനാ
അനേകമായ്‌ വന്നൊഴുകിക്കളിപ്പതാ--
ണനര്‍ഘസാരസ്വതനിര്‍ഝരം ഭുവി.

കവി : കുട്ടമത്ത്‌

ശ്ലോകം 1940 : അടിയ്ക്കും തൊഴിയ്ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

അടിയ്ക്കും തൊഴിയ്ക്കും പലേ ചീത്ത ചൊല്ലീ--
ട്ടടങ്ങാതെ ഭിത്തീലിടിപ്പിച്ചിടുന്നു
മടിയ്ക്കാതെ മൂത്രം കുടിപ്പിച്ചിടുന്നീ--
ക്കൊടും ക്രൂരര്‍ കാട്ടുന്ന കോപ്രായമെത്ര?

കവി : നെടുമ്പിള്ളി നന്ദനന്‍പിള്ള, മഞ്ഞുമ്മല്‍, കൃതി : ചിതറിയ ചിന്തകള്‍ -- ലോക്കപ്പില്‍

ശ്ലോകം 1941 : മുജ്ജന്മം ചെയ്ത കര്‍മാവലിയുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മുജ്ജന്മം ചെയ്ത കര്‍മാവലിയുടെ വലിയാല്‍ നേര്‍വഴിത്താര മുമ്പില്‍--
ത്തഞ്ചുമ്പോഴും ചലിക്കും നിനവുകള്‍ ദുരിതക്കുണ്ടിലേക്കാനയിച്ചു!
വഞ്ചിക്കും മായ വീശും വലയിലൊരു പരല്‍ക്കുഞ്ഞിനെപ്പോലെ വീണേന്‍;
നിന്‍ ചെന്താര്‍പ്പാദമൊന്നേ ശരണമിനിയനന്താലയാനന്ദമൂര്‍ത്തേ!

കവി : വി. കെ. ജി.

ശ്ലോകം 1942 : വാദിയ്ക്കാനില്ല ഞാനെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

വാദിയ്ക്കാനില്ല ഞാനെന്‍ പിഴവുകള്‍ ശരിയാണെന്നു വാതലയേശാ
പാദം കുമ്പിട്ടു പാപക്കലിതിമിരമൊഴിഞ്ഞീടുമേകാദശിയ്ക്കും
ഖേദിയ്ക്കാനെന്തു വേദപ്പൊരുളിനു പൊരുളാം പൊന്‍വിളക്കായ്ത്തെളിഞ്ഞാ--
മോദം പെയ്യുന്ന നീലത്തിരുമുകില്‍ നിറമേ! നിന്റെ പേരെന്റെ പേരായ്‌!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1943 : ഖലാലാപാഃ സൌഢാഃ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

ഖലാലാപാഃ സോഢാഃ കഥമപി തദാരാധനപരൈഃ
നിഗൃഹ്യാന്തര്‍ബാഷ്പം ഹസിതമപി ശൂന്യേന മനസാ
കൃതോ വിത്തസ്തംഭപ്രതിഹതധിയാമഞ്ജലിരപി
ത്വമാശേ മോഘാശേ കിമപരമതോ നര്‍ത്തയസി മാം

കവി : ഭര്‍തൃഹരി., കൃതി : വൈരാഗ്യശതകം

ശ്ലോകം 1944 : കാലത്തൂണുകഴിഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലത്തൂണുകഴിഞ്ഞു കൌതുകമൊടും ചെമ്മേ മുറുക്കി സ്വയം,
ലോലശ്രീതിലകാഭതൂവി, വിതറിപ്പൂങ്കര്‍ണ്ണഭൂഷാരുചി,
പാലഞ്ചും സ്മിതമോടൊരംശുകമുടുത്തെത്തുന്നൊരമ്പാര്‍ന്നതി--
ക്കോലം പോയിതു ചിത്തമേയയവിറക്കിക്കൊള്‍കയക്കാഴ്ച നീ

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1945 : പാടത്തുപോയ്പ്പാംസുല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാടത്തുപോയ്പ്പാംസുലപാദചാരി
കൃഷീവലന്‍ വേല തുടങ്ങി നൂനം
സോത്സാഹമായ്‌ കാലികളെത്തെളിയ്ക്കു
മവന്റെ താരസ്വരമുണ്ടു കേള്‍പ്പൂ.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1946 : സ്വാന്തോദ്ഭൂതസനാതനാനലകണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വാന്തോദ്‌ഭൂതസനാതനാനലകണം പേര്‍ത്തും ജ്വലിപ്പിച്ചതില്‍
ധ്വാന്തോത്സാരണയജ്ഞദീക്ഷിതനിനന്‍ താന്‍തന്നെ ഹോമിക്കവേ,
ശാന്തോദാര ധരയ്ക്കുയര്‍ന്ന തൊഴുകൈച്ചേലര്‍ന്ന പൂമൊട്ടില--
ശ്രാന്തോപാസന ചെയ്തു സോമരസമോ തേടുന്നു തേനുണ്ണുവോര്‍?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1947 : ശ്രീഭാര്‍ഗ്ഗവന്‍ പണ്ടു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

ശ്രീഭാര്‍ഗ്ഗവന്‍ പണ്ടു തപഃപ്രഭാവ--
സ്വാഭാവികപ്രൌഢിമദോര്‍ബ്ബലത്താല്‍
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീ സ്ഥലമെന്നു കേള്‍പ്പൂ

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1948 : ക്ഷണം കാക്ക മുങ്ങുന്നപോലേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ക്ഷണം കാക്ക മുങ്ങുന്നപോലേ വെറും മണ്‍--
കുടം മുക്കിടുംപോലെയിക്കണ്ടവാര്യര്‍
കുളിച്ചന്നു പൂജയ്ക്കു പൂ ശേഖരിപ്പാ--
നൊരുങ്ങിക്കറങ്ങിത്തിരിച്ചാനവശ്യം.

കവി : എം. ആര്‍. കൃഷ്ണവാരിയര്‍, കൃതി : പൂവന്‍

ശ്ലോകം 1949 : കേശപാശമണിയുന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

കേശപാശമണിയുന്ന പീലികളുലഞ്ഞു കുണ്ഡലമുലഞ്ഞുപൂ--
മാലമുത്തുമണിമാലമാറിലതിരമ്യമായിളകിയാടിയും
മഞ്ഞചുറ്റിമണികാഞ്ചി ചാര്‍ത്തി കനകച്ചിലമ്പുകള്‍ ചിരിച്ചുമേ
മഞ്ജുഹാസമൊടുരാസകേളിയതിലുല്ലസിച്ചതുമഹോ ഭവാന്‍!

കൃതി : നാരായണീയം പരിഭാഷ (69:1)

ശ്ലോകം 1950 : മാതര്‍മ്മേ മധുകൈടഭഗ്നിമഹിഷഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാതര്‍മ്മേ മധുകൈടഭഗ്നിമഹിഷഃ പ്രാണാപഹാരോദ്യമേ
ഹേലാനിര്‍മ്മിത ധൂമ്രലോചനവധേ ഹേ ചണ്ഡമുണ്ഡാര്‍ദ്ദിനീ
നിശ്ശേഷീകൃത രക്തബീജദനുജേ നിത്യേ നിസുംഭാപഹേ
സുംഭധ്വംസിനി സംഹരാശു ദുരിതം ദുര്‍ഗ്ഗേ നമസ്തേംബികേ!

കൃതി : ദേവീമാഹാത്മ്യം

ശ്ലോകം 1951 : നവവിഭവമനിഷ്ടവാരണം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

നവവിഭവമനിഷ്ടവാരണം താന്‍
കരുതിടുവോര്‍ക്കിഹ മംഗളങ്ങള്‍ വേണം;
നിഖിലശരണദന്‍നിരീഹനാകും
പുരുഷനുവേണ്ട ശുഭാശുഭപ്രഭേദം.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1952 : നൈവ ത്യജേയമഹമേകമപി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

നൈവ ത്യജേയമഹമേകമപി സ്വപുത്രം
സത്വേപി പുത്രശതകസ്യ തു വിപ്രവര്യ!
വിജ്ഞായ തസ്യ ബല മദ്യ ഭവ ത്വശങ്കീ
ദുഷ്ടം നിഹന്യ ജനരക്ഷക ഏവ ഭൂയാത്‌

കവി : ജ്യോതിര്‍മയി

ശ്ലോകം 1953 : വേദം നാലും നരച്ചൂ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

വേദം നാലും നരച്ചൂ, നരനിനിയുമഹോ, കിട്ടിയില്ലഷ്ടി, വേര്‍ത്തൂ
വേദാന്തം വീശി നേരില്‍ വിശറി, മണലിലോ കട്ടകെട്ടുന്നു രക്‌തം;
സ്വാതന്ത്ര്യം, ഹാ, സമത്വം, സഹജ സഹജമാം സൌഹൃദം, ശാന്തി, സര്‍വ്വം
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ തോക്കു തീര്‍ക്കും തിടുക്കം.

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1954 : സാരമായ്ജ്ജനനി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

സാരമായ്ജ്ജനനി ചൊന്നതാനതാ--
കാരനായ്‌ ശിരസി വെച്ച പുത്രനെ
ദ്വാരപാലനവിധിയ്ക്കു നിര്‍ത്തിനാള്‍
ചൂരലൊന്നഥ കൊടുത്തു പാര്‍വ്വതി

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1955 : ദുഷ്ടന്മാര്‍ മല്ലരേറ്റം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

"ദുഷ്ടന്മാര്‍ മല്ലരേറ്റം കഠിനര്‍, മൃദുലരീ ബാലരോ കോമളന്മാര്‍
കഷ്ടം! കാണേണ്ട പോകാ" മിതുവിധമവശം പൌരര്‍ ചൊല്ലുന്ന നേരം
വട്ടംചുറ്റിച്ചു ചാണൂരനെയുടനെ വധിച്ചാഞ്ഞെറിഞ്ഞൂ ഭവാനും
മുഷ്ടിക്കുത്താലരച്ചാന്‍ മുസലിയപരനെ, പാഞ്ഞുപോയ്‌ ശേഷമുള്ളോര്‍

കവി : സി വി വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയ പരിഭാഷ

ശ്ലോകം 1956 : വീതാശങ്കം വിധുസ്ത്രീവടിവു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വീതാശങ്കം വിധുസ്ത്രീവടിവു വിധുധരന്‍ കണ്ടു കാമിച്ചണഞ്ഞി--
ട്ടേതാണ്ടൊക്കെ പ്രവര്‍ത്തിച്ചളവവതരണം ചെയ്ത ചൈതന്യമൂര്‍ത്തി,
ഭൂതാധീശന്‍, പുമാന്‍ പെട്ടൊരു മഹിമയൊടും ദിവ്യനുണ്ണിക്കിടാവുള്‍--
ജാതാനന്ദത്തൊടെന്നെസ്സതതമഴകില്‍ വീക്ഷിച്ചു രക്ഷിച്ചിടട്ടെ.

കവി : വെന്മണി മഹന്‍, കൃതി : പുരന്ദരാരുണം നാടകം

ശ്ലോകം 1957 : ഭജത ഭവനിരാസം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ഭജത ഭവനിരാസം ഭക്തലോകൈകദാസം
ഭസിതവിശദഭാസം ഭൂരികാരുണ്യവാസം
കൃതവിവിധവിലാസം ക്ല്പ്തചന്ദ്രാവതംസം
ശുകനിലയനിവാസം ശൂര്‍പ്പകാരിവ്യുദാസം

കവി : പൂന്തോട്ടത്തു മഹന്‍ നമ്പൂതിരി

ശ്ലോകം 1958 : കള്ളന്മാരില്ല, കാമക്കെടുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കള്ളന്മാരില്ല, കാമക്കെടുതിയൊടമരും കശ്മലന്മാരുമില്ലാ,
കള്ളക്കച്ചോടമില്ലാ, കരളിലൊരറിവില്ലാതെകണ്ടാരുമില്ല,
കള്ളത്താപ്പില്ല, കള്ളത്തൊഴിലുകള്‍ തുടരും കശ്മലന്മാരുമില്ലാ
കള്ളസ്സാക്ഷിക്കിറങ്ങുന്നൊരു കുമതിയുമില്ലെന്നുകേളെന്നു കേള്‍പ്പൂ.

കവി : വെണ്മണി മഹന്‍, കൃതി : ഭൂതിഭൂഷ ചരിതം

ശ്ലോകം 1959 : കാതില്‍ക്കത്തുന്ന കാന്തിപ്രചുരിമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാതില്‍ക്കത്തുന്ന കാന്തിപ്രചുരിമ തിരളും തോടയോ, മോടിയാടി--
ക്കോതിബ്ബന്ധിച്ച കൂന്തല്‍ക്കുലമതില്‍ വിലസും മാലതീമാല താനോ,
പാതിത്തിങ്കള്‍പ്രകാശം തടവുമളികമോ കാന്തിയേന്തുന്നതില്ലി--
പ്പാതിവ്രത്യാഖ്യമാകും സുമഹിതമണി താന്‍ ഭൂഷണം യോഷമാരില്‍.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1960 : പച്ചക്കല്ലൊത്ത പൂമെയ്‌...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

പച്ചക്കല്ലൊത്ത പൂമെയ്‌നിറവുമണികഴല്‍പ്പല്ലവം മെല്ലെമെല്ലേ
വെച്ചീടുമ്പോള്‍ വിറച്ചീടിന മധുരിമയും പിച്ചയും വിശ്വമൂര്‍ത്തേ!
മച്ചിത്തേ പോന്നുദിച്ചീടണമതിനു വിശേഷിച്ചു വിജ്ഞാപയേഹം
സച്ചില്‍ക്കല്ലോലമേ! നീ കൃപ തരിക സദാ കൃഷ്ണ! കാരുണ്യസിന്ധോ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1961 : മേഘം, വണ്ടിണ്ട, ചന്ദ്രക്കല,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മേഘം, വണ്ടിണ്ട, ചന്ദ്രക്കല, മദനധനുര്‍ബ്ബാണ, മെള്‍പ്പൂവു, പാശം,
ചാദര്‍ശം, വീണ, വെണ്മുത്തഴകിയ പവഴം, പങ്കജം, ശംഖു, മാല
പൊല്‍ക്കുംഭം, പാമ്പു, നീരിന്‍ ചെറുതിര, യരയാല്‍പ്പത്ര, മാവര്‍ത്തചക്രം,
തുമ്പിക്കൈ, കുപ്പി, കൂര്‍മ്മം, നളിന -- മവയവം നാരണീനന്ദനായാഃ

കൃതി : ലീലാതിലകം

ശ്ലോകം 1962 : പഴയ കൃതയുഗം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പഴയ കൃതയുഗം തൊട്ടൂഴിമേല്‍ വാഴുമോരോ
കിഴവികള്‍ നിരുപിക്കില്‍ബ്ബാക്കിയാം ഭൂക്കളെല്ലാം;
ഉഴറിയുദധി രാമന്നേകിയോരോമനേ! നീ--
യഴകൊഴുകിന പുഷ്യദ്യൌവനശ്രീ വഹിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1963 : ഉണ്ണിക്കിടാങ്ങള്‍ കളിയായൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ഉണ്ണിക്കിടാങ്ങള്‍ കളിയായൊരു കാലുവെച്ചാ--
ലെണ്ണാവതല്ലതിനഹോ കുതുകം പിതൃണാം
എന്നക്കണക്കെ നടയുള്ളവര്‍കള്‍ക്കിതെല്ലാ--
മെന്നാല്‍ കൃതം കിമപി കൌതുകമായ്‌വരേണം.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1964 : ഏറ്റം വ്യാകുലചിത്തയാമടിയന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറ്റം വ്യാകുലചിത്തയാമടിയനില്‍ക്കാരുണ്യമുണ്ടാകണേ
മുറ്റും ഭക്തിയൊടങ്ങയെപ്രതിദിനം പൂജിച്ചു വാഴുന്നു ഞാന്‍
ചെറ്റും താമസമെന്യെ ദുഃഖമഖിലം തീര്‍ത്തെന്നെ രക്ഷിയ്ക്കണേ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ! നീയെന്നിയേ

കവി : ശ്രീദേവി, തൃക്കൊടിത്താനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1965 : ചാരായക്കടയാണു ലോകം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാരായക്കടയാണു ലോകമെവിടെക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി, മൈത്രി, യാത്മകഥനം, വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയതാം പൂവന്‍പഴം മിത്ഥ്യത--
ന്നോരോ നോട്ടുകള്‍--എന്തിനെന്നെയിവിടേക്കെത്തിച്ചു ഹാ, നീ വിധേ!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1966 : ഓരോ ദുഃഖം തളര്‍ത്തും പൊഴുതു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഓരോ ദുഃഖം തളര്‍ത്തും പൊഴുതു മറികടത്തും മുളന്തണ്ടു തൃക്കൈ--
ത്താരില്‍ച്ചൂടും പുരാനേ, സുകൃതഹൃദയരാഗം പൊഴിയ്ക്കും മുരാരേ,
തോരാതേ മാരിപെയ്യുമ്പൊഴുതു ഗിരിനിവര്‍ത്തും കുടക്കാരനേ, ഞാന്‍
ചേരേണം നിന്റെ മാറില്‍, പ്രിയമെഴുമിടയപ്പൈതലേ, കൈതൊഴുന്നേന്‍!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1967 : ത്വയ്യായത്തം കൃഷിഫലമിതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവിലാസാനഭിജ്ഞൈഃ
പ്രീതിസ്നിഗ്ധൈര്‍ജനപദവധൂലോചനൈഃ പീയമാനഃ
സദ്യഃ സീരോത്കഷണസുരഭി ക്ഷേത്രമാരുഹ്യ മാലം
കിംചിത്പശ്ചാദ്‌ വ്രജലഘുഗതിര്‍ഭൂയ ഏവോത്തരേണ.

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 1968 : സര്‍ക്കാര്‍ വിദ്യാലയത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്ഥിരനിയമനമായ്‌ ജോലിയില്‍ച്ചേര്‍ന്ന നാളൊ--
ന്നോര്‍ത്താലേറും വിഷാദം "സമയമറിയുവാന്‍ വാച്ചുകെട്ടാത്തതെന്തേ?"
സ്വര്‍ണ്ണക്കാപ്പില്‍ത്തലോടിക്കളമൊഴി കളിവാക്കോതി നിന്നോരുനേരം
വീര്‍പ്പാലുള്ളം മറച്ചിട്ടനൃതമരുളിനേന്‍ "വാച്ചുകെട്ടാന്‍ മറന്നു!"

കവി : എം. പി. കേശവപ്പണിക്കര്‍, കൃതി : വിഷാദം

ശ്ലോകം 1969 : സ്വാന്തത്തില്‍ നാം സഹജരേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

സ്വാന്തത്തില്‍ നാം സഹജരേ, സ്വയമൈകമത്യ--
മേന്തി ശ്രമിക്കിലതു സര്‍വദമാമുറപ്പിന്‍
കാന്താംഗസങ്കലിതമേനികൃപാലുദേവന്‍
താന്‍ താന്‍ തുണപ്പവരെയാണു തുണപ്പതോര്‍പ്പിന്‍.

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 1970 : കാരുണ്യാപാംഗലീലാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാരുണ്യാപാംഗലീലാപരിഹൃതവിനതാശേഷസന്താപജാലാ
ലാവണ്യസ്യേകശാലാ ത്രിഭുവനരചനാരക്ഷണാപായമൂലാ
സംസാരാംഭോധിവേലാ സ്മരമഥനമനോഹാരി ശൃംഗാരഹേലാ
ലോകാംബാ പുണ്യശീലാ ഭവതു മമ സദാ വാഞ്ഛിതാര്‍ത്ഥാനുകൂലാ.

കവി : കടത്തനാട്ടു വാസുനമ്പി

ശ്ലോകം 1971 : സരസിജനിലയേ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം.

കവി : ശ്രീശങ്കരാചാര്യര്‍

ശ്ലോകം 1972 : ഭരിക്കുന്ന മന്ത്രിക്കു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ഭരിക്കുന്ന മന്ത്രിക്കു നെട്ടോട്ടമൊട്ടൊ--
ട്ടിരിക്കുന്ന നേരം കുറേക്കഷ്ടിയല്ലോ
തരം പോലെ ഞായങ്ങളോരോന്നുചൊല്ലി--
ച്ചരിക്കാന്‍ മിടുക്കന്‍ മഹാതന്ത്രശാലി

കവി : നെടുമ്പിള്ളി നന്ദനന്‍പിള്ള, മഞ്ഞുമ്മല്‍, കൃതി : ചിതറിയ ചിന്തകള്‍ (മന്ത്രി)

ശ്ലോകം 1973 : തമസ്സില്‍ പ്രാരബ്ദ്ധച്ചുമടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

തമസ്സില്‍ പ്രാരബ്ദ്ധച്ചുമടു ചുമല്‍ മാറാതെ പതറി--
ച്ചുമക്കേണം ജീവന്‍ നിയതിയുടെയത്താണി വരെയും
നമിച്ചാലും നാമാവലികളുരുവിട്ടാലുമണുവും--
ശമിച്ചീലെന്‍ താപം; ശരണമിനിയെന്തുണ്ടു ഭഗവന്‍!

കവി : വി.കെ.ജി

ശ്ലോകം 1974 : നിത്യാനന്ദവിമുക്തിദായക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യാനന്ദവിമുക്തിദായകസുധാനിഷ്യന്ദിയാമുത്തമ--
ശ്രീരാമേതി വിശിഷ്ടതാരകമഹാമന്ത്രം സുപുണ്യപ്രദം
ജിഹ്വാഗ്രത്തിലൊതുക്കി തീര്‍ഥസദൃശം പാനം സദാ ചെയ്തിടും
ഭക്തന്‍ തന്നുടെ കല്‍മഷാദിയഖിലം പൊയ്പോയിടും സത്വരം

കവി : പ്രേമലത എസ്‌. വാരിയര്‍, കൃതി : രാമമന്ത്രമഹിമ

ശ്ലോകം 1975 : ജടക്കെട്ടാം കട്ടിക്കരിമുകില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ജടക്കെട്ടാം കട്ടിക്കരിമുകില്‍ നിരയ്ക്കുള്ളിലിഴയും
തടിത്തമ്പും പാമ്പും ശശധരകലാലങ്കരണവും
മുടിയ്ക്കും തീക്കണ്ണും സുരതടിനിയും മൂന്നുലകവും
പിടിയ്ക്കും കാല്‍ത്താരും കലരുമലരമ്പാരി ശരണം

കവി : വി.കെ.ജി

ശ്ലോകം 1976 : മൂലത്തില്‍ത്തൊട്ടുപരി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മൂലത്തില്‍ത്തൊട്ടുപരി വിടപശ്രേണിയോളം ഫലത്തിന്‍--
ജാലത്തെക്കൊണ്ടതിനിബിഡമായ്‌ ഭംഗിയോടുല്ലസിക്കും
ബാലത്വം പൂണ്ടൊരു പനസവൃക്ഷൌഖവും കാണുമങ്ങി,--
ക്കാലത്തന്യസ്ഥലമതിലതിന്നൊപ്പമുണ്ടാകയില്ല.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1977 : ബ്രഹ്മാ യേന കുലാലവന്നിയമിതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാ യേന കുലാലവന്നിയമിതോ ബ്രഹ്മാണ്ഡഭാണ്ഡോദരേ
വിഷ്ണുര്യേന ദശാവതാരഗഹനേ ക്ഷിപ്തോ മഹാസങ്കടേ
രുദ്രോ യേന കപാലപാണിപുടകേ ഭിക്ഷാടനം സേവതേ
സൂര്യോ ഭ്രാമതി നിത്യമേവ ഗഗനേ തസ്മൈ നമഃ കര്‍മ്മണേ.

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1978 : രണ്ടും മൂന്നും തവണ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും കനിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടുംകൊണ്ടച്ചെറുപുഴകള്‍ തന്‍ തീരമാര്‍ഗ്ഗേണപോക.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 1979 : തേജോമണ്ഡലമദ്ധ്യഗം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേജോമണ്ഡലമദ്ധ്യഗം ത്രിനയനം ദിവ്യാംബരാലംകൃതം
ദേവം പുഷ്പശരേക്ഷുചാപവിലസന്മാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍മ്മദഗജസ്കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം നമാമി സതതം ത്രെയിലോക്യസമ്മോഹനം.

ശ്ലോകം 1980 : ബാലാ നീ മമ ശിഷ്യയെന്നിവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാ നീ മമ ശിഷ്യയെന്നിവയിരിക്കട്ടേ മനശ്ശുദ്ധികൊ--
ണ്ടാലോചിക്കലെനിക്കു ഭക്തി വളരെത്തോന്നുന്നു നിങ്കല്‍ സ്വയം;
ബാലാ നീയൊരു നാരിയെങ്കിലുമഹോ ലോകൈകവന്ദ്യാ; ഗുണം
മൂലം താന്‍ ഗുണികള്‍ക്കു പൂജ്യത വയോലിംഗങ്ങള്‍ കൊണ്ടല്ലടോ.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തര രാമചരിതം

ശ്ലോകം 1981 : ബാലാര്‍ക്കായുതതേജസം ധൃതജടാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതതേജസം ധൃതജടാജൂടേന്ദുഖണ്ഡോജ്വലം
നാഗേന്ദ്രൈഃ കൃതഭൂഷണം ജപപടീം ശൂലം കപാലം കരൈഃ
ഖട്വാംഗം ദധതം ത്രിനേത്രവിലസത്‌ പഞ്ചാനനം സുന്ദരം
വ്യാഘ്രത്വക്‌പരിധാനമബ്ജനിലയം ശ്രീനീലകണ്ഠം ഭജേ.

ശ്ലോകം 1982 : ഖേദിയ്ക്കവേണ്ട മനമേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഖേദിയ്ക്കവേണ്ട മനമേ യുടലിന്‍ ക്ഷയത്തില്‍
മോദാനുകൂലമറിവൊന്നു മനസ്സിലാക്കൂ
പാദാപഘാതപതനക്ഷയവൃദ്ധിയെല്ലാം
ഭേദങ്ങളീ നിഴലില്‍--എന്തിനു നിന്‍വിഷാദം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1983 : പാണിക്വണന്മണിഗണോജ്ജ്വല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

പാണിക്വണന്മണിഗണോജ്ജ്വലവേണുനാദം
മാണിക്യകുണ്ഡലമനോഹരഗണ്ഡഭാഗം
വൃന്ദാവനാന്തരവിഹാരരതം മുകുന്ദം
വന്ദാമഹേ മദനഗോപവിലാസവേഷം.

ശ്ലോകം 1984 : വീതാശങ്കമഹോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീതാശങ്കമഹോ, വിനാശകരമാസ്സാമ്രാജ്യദുര്‍മ്മോഹമാം
വേതാളത്തിനു രക്തതര്‍പ്പണമനുഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്ര്യം ജലരേഖ--മര്‍ത്ത്യരെ വെറും ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങള്‍ക്കുഴറാം ജഗത്തിലിതിനോ നിങ്ങള്‍ക്കു യുദ്ധഭ്രമം!! ...

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 1985 : സദ്യശ്ച്ഛിന്നശിരഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സദ്യശ്ച്ഛിന്നശിരഃ കൃപാണമഭയം ഹസ്തൈര്‍വ്വരം ബിഭ്രതീം
ഘോരാസ്യാം ശിരസാം സ്രജാ സുരുചിരാമുന്മുക്തകേശാവലീം
സൃക്യാസൃക്പ്രവഹാം ശ്മശാനനിലയാം ശ്രുത്യോഃ ശവാലംകൃതിം
ശ്യാമാംഗീം കൃതമേഖലാം ശവകരൈര്‍ദ്ദേവീം ഭജേ കാളികാം.

ശ്ലോകം 1986 : സ്വന്തനിഷ്ഠയതിനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

സ്വന്തനിഷ്ഠയതിനായ്‌ കുളിച്ചു നീര്‍--
ചിന്തുമീറനോടു പൊയ്കതന്‍ തടേ
ബന്ധുരാംഗരുചി തൂവിനിന്നുഷ--
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1987 : ബ്രഹ്മാണീ കമലേന്ദുസൌമ്യവദനാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാണീ കമലേന്ദുസൌമ്യവദനാ മാഹേശ്വരീ ലീലയാ
കൌമാരീ രിപുദര്‍പ്പനാശനകരീ, ചക്രായുധാ വൈഷ്ണവീ,
വാരാഹീ ഘനഘോരഘര്‍ഘരമുഖീ ദംഷ്ട്രീ ച വജ്രായുധാ,
ചാമുണ്ഡാ ഗണനാഥരുദ്രസഹിതാ രക്ഷന്തു മാം മാതരഃ

ശ്ലോകം 1988 : വന്‍കാറ്റടിച്ചാഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയര്‍ന്നോ
മുന്‍കാലമീക്കേരളകൊങ്കണങ്ങള്‍
മണ്‍കാഴ്ചയായെന്നു ചിലര്‍ക്കു പക്ഷം.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കേരളം

ശ്ലോകം 1989 : മദ്ധ്യാഹ്നാര്‍ക്കസമപ്രഭം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മദ്ധ്യാഹ്നാര്‍ക്കസമപ്രഭം ശശിധരം ഭീമാട്ടഹാസോജ്ജ്വലം
ത്ര്യക്ഷം പന്നഗഭൂഷണം ശിഖിശിഖാശ്മശ്രുസ്ഫുരന്മൂര്‍ദ്ധജം
ഹസ്താബ്ജൈസ്ത്രിശിഖം സമുദ്ഗരമസിം ശക്തിം ദധാനം വിഭും
ദംഷ്ട്രാഭീമചതുര്‍മ്മുഖം പശുപതിം ദിവ്യാസ്ത്രരൂപം സ്മരേത്‌.

ശ്ലോകം 1990 : ഹ്രസ്വം സുദീര്‍ഘം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

ഹ്രസ്വം സുദീര്‍ഘം, പദസന്ധി, ബിന്ദുവും,
വിസര്‍ഗ്ഗമെന്നീ സ്വരഭിന്നരീതികള്‍
മുഖത്തില്‍നിന്നും മുഖമാര്‍ഗ്ഗമായ്‌ നരന്‍
പകര്‍ക്കിലേ നല്‍ശരിയായ്‌ വരൂ ദൃഢം.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌ , കൃതി : കയ്യെഴുത്ത്‌

ശ്ലോകം 1991 : മുക്താഗൌരം നവമണിലസദ്‌...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മന്ദാക്രാന്ത

മുക്താഗൌരം നവമണിലസദ്ഭൂഷണം ചന്ദ്രസംസ്ഥം
ഭൃംഗാകാരൈരളകനികരൈഃ ശോഭിവക്ത്രാരവിന്ദം
ഹസ്താബ്ജാഭ്യാം കനകചഷകം ശുദ്ധതോയാഭിപൂര്‍ണ്ണം
ദദ്ധ്യാന്നാഢ്യം കനകചഷകം ധാരയന്തം ഭജാമഃ.

ശ്ലോകം 1992 : ഹാ, മല്‍ക്കാന്തേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ഹാ, മല്‍ക്കാന്തേ, വിധിയൊടൊരുമിച്ചിന്നു നമ്മള്‍ക്കു ദുഃഖ--
സ്തോമം തിങ്ങും പ്രകൃതിയെ നിയന്ത്രിക്കുവാനൊക്കുമെങ്കില്‍
കാമം ചീന്തിപ്പല കഷണമാക്കി പ്രപഞ്ചത്തെ, വീണ്ടും
നാമിച്ഛിക്കും വിധമതിനെയുണ്ടാക്കുവാന്‍ നോക്കുകില്ലേ?

കവി : ഉമേഷ്‌ നായര്‍ / ഉമര്‍ ഖയ്യാം, കൃതി : റുബായിയാത്‌ പരിഭാഷ (1983)

ശ്ലോകം 1993 : കുംഭീന്ദ്രന്‍ പോയ്‌ ത്രികൂടാചല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

കുംഭീന്ദ്രന്‍ പോയ്‌ ത്രികൂടാചലസരസി മുദാ പണ്ടഗസ്തസ്യ ശാപാല്‍
പിന്‍കാലിന്മേല്‍ കടിച്ചൂ മുതല കടിവിടാഞ്ഞായിരത്താണ്ടുഴന്നാന്‍
അന്നേരം പോന്നു വന്നൂ മുരരിപു ഗരുഡാരൂഢനായ്‌ ധ്യാനശക്ത്യാ
നക്രം ചക്രേണ കൊന്നക്കരിവരനഥ സായൂജ്യമേകീ മുകുന്ദന്‍.

ശ്ലോകം 1994 : ആമട്ടമാത്യനൃപര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ആമട്ടമാത്യനൃപര്‍ വാഴ്വതു കണ്ടുകണ്ട--
സ്സാമര്‍ത്ഥ്യമേറ്റമിയലും ഖലരെട്ടുവീടര്‍
ധീമങ്ങി, യേഷണി മുറയ്ക്കു തുടങ്ങി, തോതു--
പോമന്നു മായതുടരുന്നൊരരക്കര്‍ പോലെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1995 : ധ്യായേയം രത്നപീഠേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യായേऽയം രത്നപീഠേ ശുകകളപഠിതം ശൃണ്വതീം ശ്യാമളാംഗീം
ന്യസ്തൈകാംഘ്രീം സരോജേ ശശിശകലധരാം വല്ലകീം വാദയന്തീം
കല്‌ഹാരാബദ്ധമാലാം നിയമിതവിലസച്ചൂളികാം രക്തവസ്ത്രാം
മാതംഗീം ശംഖചക്രാം മധുമദവിവശാം ഹിത്രകോത്‌ഭാസിഫാലാം.

ശ്ലോകം 1996 : കേയൂരാംഗദകങ്കണോത്തമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കേയൂരാംഗദകങ്കണോത്തമമഹാരത്നാംഗുലീയാങ്കിത--
ശ്രീമദ്ബാഹുചതുഷ്കസങ്ഗതഗദാശംഖാരിപങ്കേരുഹാം
കാഞ്ചിത്‌ കാഞ്ചനകാഞ്ചിലാഞ്ഛിതലസത്പീതാംബരാലംബിനീ--
മാലംബേ വിമലാംബുജദ്യുതിപദാം മൂര്‍ത്തിം തവാര്‍ത്തിച്ഛിദം.

കവി: മേല്‍പ്പത്തൂര്‍, കൃതി: നാരായണീയം

ശ്ലോകം 1997 : കായുന്നൂ കര, ളായിരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കായുന്നൂ കര, ളായിരം ഭയമുയര്‍ന്നീടുന്നു മേ;കാലനൂര്‍--
ക്കായിപ്പായുകയാണനത്യയരയം കാലാഹ്വയപ്പോര്‍ഹയം;
ആയുസ്സിന്നവസാനമാര്‍ക്കറിയുമി,ങ്ങാസന്നമാവാം;മുകില്‍--
ഛായാകോമള! നിന്നപാംഗമലിവില്‍ച്ചായേണമിയ്യേഴയില്‍.

കവി : വി. കെ. ജി., കൃതി : അവില്‍പൊതി

ശ്ലോകം 1998 : അനിയതരുദിതസ്മിതം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പുഷ്പിതാഗ്ര

അനിയതരുദിതസ്മിതം വിരാജല്‍--
കതിപയകോമളദന്തകുഗ്മളാഗ്രം
വദനകമലകം ശിശോഃ സ്മരാമി
സ്ഖലദസമഞ്ജസമുഗ്ദജല്‍പിതം തേ.

കവി : ഭവഭൂതി , കൃതി : ഉത്തരരാമചരിതം

ശ്ലോകം 1999 : വികസദ്‌ഭുവനേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വിയോഗിനി

വികസദ്‌ഭുവനേ മുഖോദരേ
നനു ഭൂയോऽപി തഥാവിധാനനഃ
അനയാ സ്ഫുടമീക്ഷിതോ ഭവാന്‍
അനവസ്ഥാം ജഗതാം ബതാതനോത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 2000 : അണ്ഡാന്തഃസ്ഥിതമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ--
ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട--
പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

കവി : ഉമേഷ്‌ നായര്‍